Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപി ഗോദയില്‍ അഖിലേഷ്: ബിജെപിയെ മലർത്തിയടിച്ചു, അമേഠിയടക്കം തിരികെ പിടിച്ച് കോണ്‍ഗ്രസും

കാണ്‍പൂർ: തീസരി ബാര്‍ മോദി സര്‍ക്കാര്‍, (മൂന്നാംതവണ മോദി സര്‍ക്കാര്‍), അപ്കി ബാര്‍ ചാര്‍ സൗ പാര്‍ (ഇത്തവണ 400 കടക്കും) തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി ഉയർത്തി ഈ മുദ്രാവാക്യങ്ങളില്‍ രണ്ടാമത്തേത് ഏതായാലും ഒരു സ്വപ്നമായി ശേഷിക്കുമെന്നാണ് ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. എക്സിറ്റ് പോളുകള്‍ പോലും ബി ജെ പി മുന്നണി 400 കടന്നേക്കുമെന്ന് പ്രവചിച്ചപ്പോള്‍ 300 കടക്കാന്‍ പെടാപ്പാട് പെടുകയാണ് അവർ.

ദേശീയ തലത്തില്‍ എന്‍ ഡി എ 298, ഇന്ത്യ മുന്നണി 225, മറ്റുള്ളവർ 20 എന്ന നിലയിലാണ് നിലവിലെ സീറ്റ് നില. കഴിഞ്ഞ തവണ തനിച്ച് മൂന്നൂറിലേറെ എംപി മാരുണ്ടായിരുന്ന ബി ജെ പിക്ക് നിലവില്‍ 224 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യാന്‍ സാധിച്ചത്. യുപി, മഹാരാഷ്ട്ര, ബംഗാള്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലെല്ലാം ബി ജെ പി വലിയ തിരിച്ചടി തന്നെ നേരിടേണ്ടി വന്നു.

sp-congress

ബി ജെ പിയുടെ സ്വപ്നങ്ങള്‍ തകർത്തതില്‍ നിർണ്ണായ പങ്കുവഹിച്ചത് യുപിയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ (80) ലോക്സഭ സീറ്റുകളുള്ള യുപിയില്‍ കഴിഞ്ഞ തവണ 62 സീറ്റുകളായിരുന്നു ബി ജെ പി നേടിയത്. 2014 ല്‍ഇത് 71 ആയിരുന്നു. മായാവതിയുടെ ബി എസ് പിയുമായി സഖ്യം ചേർന്നായിരുന്നു എസ് പി കഴിഞ്ഞ തവണ മത്സരിച്ചത്. ഫലം പുറത്ത് വന്നപ്പോള്‍ ബി എസ് പി 10 സീറ്റിലും എസ്പി 5 സീറ്റിലും വിജയിച്ചു.

ഇത്തവണ സംസ്ഥാനത്ത് എഴുപതിലേറെ സീറ്റ് ബി ജെ പി നേടുമെന്നായിരുന്നു എക്സിറ്റ് പോള്‍ പ്രവചനം. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ ഏവരേയും അമ്പരിപ്പിക്കുന്ന രീതിയില്‍ ഇന്ത്യാ മുന്നണി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ബി ജെ പിയേക്കാള്‍ കൂടുതല്‍ സീറ്റുകളിലാണ് നിലവില്‍ എസ് പി മുന്നേറുന്നത്. ബി ജെ പി 32 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ എസ്പിയുടെ ലീഡ് 36 സീറ്റിലാണ്. ബി ജെ പിയെ സംബന്ധിച്ച് ഒരിക്കലും പ്രതീക്ഷിക്കാത്ത ഫലമാണ് ഇത്.

അയോധ്യ ഉള്‍പ്പെടേയുള്ള ബി ജെ പി ശക്തി കേന്ദ്രങ്ങളിലെല്ലാം ഇന്ത്യാ സഖ്യം മുന്നേറുകയാണ്. കോണ്‍ഗ്രസും സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി അടക്കം തോറ്റ സ്ഥാനത്ത് ഇത്തവണ കോണ്‍ഗ്രസ് 8 സീറ്റിലാണ് മുന്നേറുന്നത്. ഈ സീറ്റുകള്‍ കൂടി കൂട്ടുമ്പോള്‍ യുപിയില്‍ ഇന്ത്യാ സഖ്യമാണ് മുന്നിട്ട് നില്‍ക്കുന്നത്.

അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന എസ് പി 62 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ മത്സരം 17 സീറ്റുകളിലാണ്. സംസ്ഥാനത്തെ ഒരു സീറ്റ് തൃണമൂല്‍ കോണ്‍ഗ്രസിനും നല്‍കിയിട്ടുണ്ട്. ആകേയുള്ള 80 സീറ്റില്‍ പകുതിയെങ്കിലും നേടുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇന്ത്യ സഖ്യത്തിന്റെ നേതാക്കള്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലുള്ള ഫലമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

മറുവശത്ത് ബി ജെ പിയാകട്ടെ ആർ എല്‍ ഡി, അപ്നദാള്‍, എസ് ബി എസ് പി, നിഷാദ് പാർട്ടി തുടങ്ങിയ ചെറുകക്ഷികളുമായി ചേർന്നാണ് മത്സരം. നേരത്തെ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായിരുന്ന ആർ എല്‍ ഡിയെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി തങ്ങളുടെ പാളയത്തില്‍ എത്തിക്കുകയായിരുന്നു. ആർ എല്‍ ഡി ഒരു സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+