Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ്; കാരണം ഇങ്ങനെ

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ രാംപൂര്‍, അസംഗഢ് സീറ്റുകളില്‍ മത്സരിക്കില്ലെന്ന് കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു.

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് യോഗേഷ് ദീക്ഷിതാണ് ഇത് സംബന്ധിച്ച് വിവരം പുറത്തുവിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാനത്ത് കോണ്‍ഗ്രസ് സ്വയം പുനര്‍നിര്‍മിച്ച് ശക്തിപ്പെടേണ്ടത് അനിവാര്യമായിരിക്കുകയാണെന്ന് യോഗേഷ് പറഞ്ഞു.

congress sonia

എന്നാല്‍ സമാജ് വാദി പാര്‍ട്ടിക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തതെന്നാണ് ഉയര്‍ന്നുവരുന്ന അഭിപ്രായം.അസംഖാനും അഖിലേഷ് യാദവും എംഎല്‍എമാരായതിനെ തുടര്‍ന്ന് ഒഴിവുവന്ന രാംപൂര്‍, അസംഗഢ് ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്.

ജൂണ്‍ 23നാണ് തിരഞ്ഞെടുപ്പ്. ബിജെപിയും എസ്പിയും ബിഎസ്പിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. അസംഗഢില്‍ ബിജെപി സ്ഥാനാര്‍ത്ഥി ദിനേഷ് ലാല്‍ നിരഹുവയാണ്, എസ്പി സ്ഥാനാര്‍ത്ഥി ധര്‍മേന്ദ്ര യാദവ് ആണ്, ബിഎസ്പി സ്ഥാനാര്‍ത്ഥി ഗുഡ്ഡു ജമാലി ആണ്. ഇവര്‍ ഇന്ന് പത്രിക സമര്‍പ്പിക്കും. രാംപൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി ലോധിയും ഇന്ന് പത്രിക സമര്‍പ്പിക്കും.

രണ്ട് സീറ്റുകളും സമാജ്വാദി പാര്‍ട്ടിക്ക് വ്യക്തമായ ആധിപത്യമുള്ള മണ്ഡലങ്ങളാണ്.
മുസ്ലീം, യാദവ ജനസംഖ്യ കൂടുതലുള്ള എസ്പിയുടെ ശക്തികേന്ദ്രമായ അസംഗഢില്‍ എസ്പിയെ തറപറ്റിക്കുക എന്നതാണ്. ബിജെപിയും ബിഎസ്പിയും ലക്ഷ്യമിടുന്നത്. മുസ്ലീം ദലിത് വോട്ടുകളില്‍ ലക്ഷ്യംവെച്ചാണ് മണ്ഡലത്തില്‍ ജനപ്രിയ മുസ്ലീം നേതാവായ ഷാ ആലം എന്ന ഗുഡ്ഡു ജമാലിയെ അസംഗഢില്‍ മത്സരിപ്പിക്കാന്‍ ബിഎസ്പി തീരുമാനിച്ചിരിക്കുന്നത്.

ആരാപ്പാ ഇത്! കണ്ണുതള്ളി ആരാധകര്‍..'പെര്‍ഫെക്ട് സണ്‍ഡേ ഔട്ട് ഫിറ്റില്‍' അനുമോള്‍

ജനപ്രിയ ഭോജ്പുരി താരം ദിനേശ് ലാല്‍ യാദവ് നിരാഹുവയെ അസംഗഢില്‍ ഇറക്കി എസ്പിയുടെ യാദവ വോട്ട് ബാങ്കില്‍ വിള്ളല്‍ വരുത്താനാണ് ബിജെപിയുടെ തന്ത്രം.രാംപൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടെന്ന് ബിഎസ്പി തീരുമാനിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തതുകൊണ്ട് വോട്ടുകള്‍ എസ്പിക്ക് പോകുമെന്ന വിലയിരുത്തലുകള്‍ ഉണ്ട്. കോണ്‍ഗ്രസിന്റെ വോട്ട് എസ്പിക്ക് മറിയുകയാണെങ്കില്‍ എസ്പിക്കത് ഗുണകരമാകുമെന്നും പറയപ്പെടുന്നുണ്ട്. ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമായിരുന്നു എന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. മുന്‍ തിരഞ്ഞെടുപ്പിലെ പരാജയം കണക്കിലെടുക്കേണ്ടിയിരുന്നില്ല എന്നും അഭിപ്രായമുണ്ട്.
എസ്പിയെ സഹായിക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് ഈ തീരുമാനം എടുത്തതെന്നും പറയപ്പെടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+