• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എട്ട് പോലീസുകാരെ വെടിവച്ചുകൊന്നു; മാഫിയാ തലവന്റെ വീട് ഇടിച്ചുപൊളിച്ച് യോഗി സര്‍ക്കാര്‍

ലഖ്‌നൗ: എട്ട് പോലീസുകാരെ വെടിവച്ച് കൊന്ന മാഫിയാ തലവന്റെ വീട് ഇടിച്ച് പൊളിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. കാണ്‍പൂരിലെ വികാസ് ദുബെയുടെ വീടാണ് ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചത്. വികാസ് ദുബെയെ ഇതുവരെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. 60 കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഉത്തര്‍ പ്രദേശ് പോലീസ് ഓഫീസര്‍മാരുടെ സാന്നിധ്യത്തിലാണ് വീട് പൊളിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ബിക്രു ഗ്രാമത്തില്‍

ബിക്രു ഗ്രാമത്തില്‍

ബിക്രു ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലിന് ശേഷം വികാസ് ദുബെയെ കാണാനില്ല. ലഖ്‌നൗവില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടല്‍ നടന്ന ഗ്രാമം. വികാസ് ദുബെയുടെ വീട് പൊളിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. വീടിന് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ഒട്ടേറെ കാറുകളും അധികൃതര്‍ തകര്‍ത്തു.

ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

അതേസമയം, വികാസ് ദുബെയുടെ ഗ്രാമം ഉള്‍പ്പെടുന്ന ചോബെപൂര്‍ പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയെ സസ്‌പെന്റ് ചെയ്തു. ഏറ്റുമുട്ടല്‍ നടക്കുന്ന വേളയില്‍ എസ്എച്ച്ഒ പ്രദേശം വിട്ടുപോകുകയായിരുന്നു. ക്രിമിനലുകളെ നേരിടാന്‍ ഇദ്ദേഹം തയ്യാറായിരുന്നെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നുവെന്ന് ഐജി മൊഹിത് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

പോലീസിന്റെ വന്‍ സംഘം

പോലീസിന്റെ വന്‍ സംഘം

വികാസ് ദുബെയെ പിടികൂടാന്‍ പോലീസ് 25 ടീമുകളെ തയ്യാറാക്കിയിട്ടുണ്ട്. 500 മൊബൈല്‍ ഫോണുകള്‍ പോലീസ് നിരീക്ഷിച്ചുവരികയാണ്. വികാസ് ദുബെ എവിടെയാണുള്ളത് എന്നറിയാനുള്ള നീക്കങ്ങളാണ് പോലീസ് നടത്തുന്നത്. വിവരം നല്‍കുന്നവര്‍ക്ക് 50000 രൂപ നല്‍കുമെന്ന് പോലീസ് അറിയിച്ചു.

വെള്ളിയാഴ്ച സംഭവിച്ചത്

വെള്ളിയാഴ്ച സംഭവിച്ചത്

വെള്ളിയാഴ്ച രാവിലെയാണ് മൂന്ന് പോലീസ് സ്‌റ്റേഷനിലെ 50 പോലീസുകാരടങ്ങുന്ന സംഘം വികാസ് ദുബെയെ അറസ്റ്റ് ചെയ്യാന്‍ പോയത്. കൊലപാതക കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ് ചെയ്യാന്‍ പോലീസെത്തിയത്.

മാഫിയാ സംഘം ചെയ്തത്

മാഫിയാ സംഘം ചെയ്തത്

വിവരം ലഭിച്ച വികാസ് ദുബയെ റോഡില്‍ തടസങ്ങളുണ്ടാക്കി പോലീസ് എത്തുന്നത് വൈകിപ്പിച്ചു. പിന്നീട് സംഘത്തിലുള്ളവരെ പ്രദേശത്തേക്ക് എത്തിച്ചു. പോലീസ് എത്തിയതോടെ വന്‍ ഏറ്റുമുട്ടലുണ്ടായി. ഡിഎസ്പി ഉള്‍പ്പെടെ എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു.

സ്റ്റേഷനില്‍ കയറി കൊലപ്പെടുത്തി

സ്റ്റേഷനില്‍ കയറി കൊലപ്പെടുത്തി

1990 മുതല്‍ വിവധ കുറ്റകൃത്യങ്ങളില്‍ പ്രതിയാണ് വികാസ് ദുബെ. കാണ്‍പൂരിലെ ബിജെപി നേതാവ് സന്തോഷ് ശുക്ലയെ 2001ല്‍ പോലീസ് സ്‌റ്റേഷനിലിട്ടാണ് ദുബെ വെടിവച്ച് കൊന്നത്. പിന്നീട് ദുബെ കീഴടങ്ങിയെങ്കിലും കോടതി വെറുതെവിട്ടു.

കിടിലന്‍ ചോദ്യവുമായി ശശി തരൂര്‍; ഇന്ദിര സന്ദര്‍ശിച്ചപ്പോള്‍ പാകിസ്താനെ രണ്ടാക്കി! മോദി, ഇനി എന്താണ്

യോഗിയുടെ നെഞ്ച് പിടക്കുന്നു; കോണ്‍ഗ്രസ് കുതിപ്പിന് സാധ്യത, ഗ്രൗണ്ട് റിപോര്‍ട്ട് പ്രിയങ്കയ്‌ക്കൊപ്പം

cmsvideo
  Nearly 10 Lakh Students Fail Hindi Board Exams In Uttar Pradesh | Oneindia Malayalam

  അമേരിക്കന്‍ സൈന്യം ചൈനയെ വളയുന്നു; യുദ്ധക്കപ്പലുകളുടെ പട പുറപ്പെട്ടു, രണ്ടും കല്‍പ്പിച്ച് ട്രംപ്

  English summary
  UP Mafia Leader Vikas Dubey House Demolished by District administration
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X