കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൗ ജിഹാദില്‍ അറസ്റ്റിലായ യുവാവിനെ വിട്ടയച്ചു, പക്ഷേ കൊടും ക്രൂരതയില്‍ പെണ്‍കുട്ടിക്ക് സംഭവിച്ചത്...

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ലൗ ജിഹാദ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാവിനെ ഒടുവില്‍ പോലീസ് വിട്ടയച്ചു. ഇയാള്‍ക്കെതിരെ ലൗ ജിഹാദിന് തെളിവ് കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. യുപിയിലെ മൊറാദാബാദിലായിരുന്നു സംഭവം. പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും 22കാരി പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലാക്കുകയും ചെയ്തിരുന്നു. അതേസമയം ഇവര്‍ പോലീസുകാരോട് സ്വന്തം ഇഷ്ട പ്രകാരമാണ് വിവാഹമെന്ന് കരഞ്ഞ് പറഞ്ഞിരുന്നു. പക്ഷേ പോലീസ് കേട്ടില്ല. എന്നാല്‍ പോലീസിന്റെ കൊടും ക്രൂരതയിലെ ഈ പെണ്‍കുട്ടിയുടെ ഗര്‍ഭം അലസി പോവുകയും ചെയ്തു. അള്‍ട്രാ സൗണ്ട് പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്.

1

അതേസമയം ഇത്രയൊക്കെ വാര്‍ത്തയായിട്ടും കേസില്‍ നിന്ന് പിന്നോട്ട് പോകാന്‍ പോലീസ് തയ്യാറായിരുന്നില്ല. ഇയാള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിച്ചുവെന്നാണ് പോലീസ് ആരോപിച്ചിരുന്നത്. ഇയാളെ ജയിലിലാക്കുകയും ചെയ്തിരുന്നു. മൊറാദാബാദില്‍ നിന്നാണ് യുവാവിനെയും അദ്ദേഹത്തിന്റെ സഹോദരനെയും ലൗ ജിഹാദ് നിയമപ്രകാരം അറസ്റ്റ് ചെയ്തത്. യുവാവിന്റെ പേര് റഷീദ് എന്നാണെന്ന് പിന്നീട് പോലീസ് പറഞ്ഞത്. കാന്തിലെ രജിസ്ട്രാര്‍ ഓഫീസിലെത്തിയ റഷീദിനെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് പോലീസിന് കൈമാറിയത്.

പെണ്‍കുട്ടി ആവര്‍ത്തിച്ച് പറയുന്നുണ്ട് ഞങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നവരാണെന്ന്, എന്നാല്‍ പോലീസ് അതൊന്നും കേള്‍ക്കാതെയാണ് റഷീദിനെ അറസ്റ്റ് ചെയ്തത്. അതേസമയം കഴിഞ്ഞ ദിവസം യുപിയിലെ കോടതിയാണ് റഷീദിനെയും സഹോദരനെയും വിട്ടയക്കാന്‍ ഉത്തരവിട്ടത്. നിര്‍ബന്ധിച്ച് പെണ്‍കുട്ടിയെ മതംമാറ്റിയെന്ന വാദത്തില്‍ തെളിവ് നല്‍കാന്‍ പോലീസിന് സാധിച്ചില്ലെന്ന് യുപി കോടതി വിധിച്ചു. ഡെറാഡൂണിലെ ബിജ്‌നോരില്‍ നിന്നുള്ള പിങ്കിയെയാണ് റഷീദ് വിവാഹം ചെയ്തിരുന്നത്. അഞ്ച് മാസം മുമ്പായിരുന്നു വിവാഹം. ഡെറാഡൂണില്‍ വെച്ചാണ് ഇവര്‍ കണ്ടുമുട്ടുന്നത്. പിങ്കി അവിടെ പഠിക്കുകയും, റഷീദ് അവിടെ ജോലി ചെയ്യുകയുമായിരുന്നു.

റഷീദിനെ അറസ്റ്റ് ചെയ്ത ശേഷം പിങ്കി പോലീസ് ഷെല്‍ട്ടര്‍ ഹോമിലാക്കി. എന്നാല്‍ കൃത്യമായ ചികിത്സ കിട്ടാത്തത് കാരണം പിങ്കിയുടെ ഗര്‍ഭം അലസിപോയി. തന്നെ ഷെല്‍ട്ടര്‍ ഹോമില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചെന്ന് ഇവര്‍ ആരോപിച്ചു. ഇക്കാര്യം അള്‍ട്രാസൗണ്ട് പരിശോധനയില്‍ തെളിഞ്ഞു. പെണ്‍കുട്ടിയുടെ ഗര്‍ഭപാത്രത്തില്‍ അണുബാധയുള്ളതായും ഡോക്ടര്‍ പറഞ്ഞു. തന്റെ ആരോഗ്യ നില മോശമായപ്പോള്‍ ഇവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും, അവിടെ ഒരു ഡോക്ടര്‍ നല്‍കിയ ഇഞ്ചക്ഷനാണ് തന്റെ ഗര്‍ഭം അലസാന്‍ കാരണമെന്നും പെണ്‍കുട്ടി പറഞ്ഞു. കുട്ടി രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് പരിശോധനയ്ക്ക് മുമ്പ് തന്നെ വ്യക്തമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

English summary
up man arrested under love jihad law released, but her wife have a miscarriage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X