Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്‌ലിപ്പ്കാര്‍ട്ടില്‍ മൊബൈല്‍ വാങ്ങി, വീട്ടിലെത്തിയത് കല്ല്?

ആളുകള്‍ തിരഞ്ഞുവന്ന സാധനങ്ങള്‍ നല്‍കാതെയും വില്‍പനയ്ക്ക് മുമ്പേ സോള്‍ഡ് ഔട്ട് ബോര്‍ഡ് വെച്ചും പഴികേട്ട ഫ്‌ലിപ്പ്കാര്‍ട്ടിന് ബിഗ് ബില്യണ്‍ ഡേ വീണ്ടും തലവേദനയാകുന്നു. മോട്ടോ ജി മൊബൈല്‍ ഫോണിന് പകരം കല്ലാണ് പാര്‍സലില്‍ കിട്ടിയത് എന്നാണ് പരാതി. മോട്ടോ ജി ഫോണ്‍ മാറ്റിവാങ്ങാന്‍ ചെയ്യാന്‍ വേണ്ടി ഓര്‍ഡര്‍ കൊടുത്ത അഭിഷേക് എന്ന ചെറുപ്പക്കാരനാണ് സംഭവം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫ്‌ലിപ്പ്കാര്‍ട്ട് ഓര്‍ഡര്‍, സാധനം ഡെലിവറി ചെയ്ത കവര്‍, കിട്ടി എന്ന് പറയപ്പെടുന്ന കല്ല് തുടങ്ങിയവയുടെ ചിത്രങ്ങളും അഭിഷേക് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബിഗ് ബില്യണ്‍ ഡേ തട്ടിപ്പ് എന്ന ഹാഷ് ടാഗ് നല്‍കിയാണ് അഭിഷേക് ട്വിറ്ററില്‍ പോസ്റ്റുകള്‍ ഇട്ടിരിക്കുന്നത്. ഫ്‌ലിപ്പ്കാര്‍ട്ടിന്റെ തട്ടിപ്പുകളെക്കുറിച്ച് പലരും പറഞ്ഞുകേട്ടിരുന്നു എന്നും ഇപ്പോള്‍ സംഭവം നേരിട്ട് മനസിലായി എന്നും ഇയാള്‍ പറയുന്നു.

FlipKart

ഫ്‌ലിപ്പ്കാര്‍ട്ടിനെ ടാഗ് ചെയ്തിട്ടാണ് ഇയാള്‍ ട്വീറ്റുകള്‍ ചെയ്തിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ ഗൗതം ബുദ്ധ നഗറിലെ വിലാസമാണ് ഫ്‌ലിപ്പ്കാര്‍ട്ട് ഡെലിവറി അഡ്രസില്‍ കാണുന്നത്. ഫ്‌ലിപ്പ്കാര്‍ട്ടിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഇയാള്‍ ട്വീറ്റുചെയ്തിട്ടുണ്ട്. അഭിഷേകിന്റെ അവകാശവാദം സത്യമാണോ എന്നത് ഫ്‌ലിപ്പ്കാര്‍ട്ട് തന്നെ പരിശോധിക്കുകയാണ്. അഭിഷേകിന്റെ ട്വീറ്റുകള്‍ക്ക് ഫ്‌ലിപ്പ്കാര്‍ട്ട് മറുപടി പറഞ്ഞിട്ടുണ്ട്. സംഭവം പരിശോധിച്ചുവരികയാണ് എന്നാണ് ഫ്‌ലിപ്പ്കാര്‍ട്ട് പറയുന്നത്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്ത സാധനത്തിന് പകരം കല്ലുകള്‍ കിട്ടിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ ആറിനായിരുന്നു ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേ പ്രത്യേക വില്‍പന. പുസ്തകങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഗൃഹോപകരണങ്ങള്‍, മൊബൈല്‍, ലാപ്‌ടോപ്പ്, തുടങ്ങി 70 വിഭാഗങ്ങളിലാണ് ബിഗ് ബില്യണ്‍ ഡേ പ്രമാണിച്ച് വില്‍പ്പന നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+