കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയോട് സ്ത്രീധന കാശുചോദിച്ച യുവാവിനെ കുറിച്ച് അന്വേഷണം

  • By Gokul
Google Oneindia Malayalam News

ദില്ലി: ദാരിദ്ര്യത്തെ തുടര്‍ന്ന് സഹോദരിമാരെ വിവാഹം കഴിപ്പിക്കാന്‍ സ്ത്രീധന കാശ് സഹായമായി അഭ്യര്‍ത്ഥിച്ച യുവാവിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ഉത്തര്‍ പ്രദേശിലെ ബുലന്ദശര്‍ സ്വദേശി മന്‍ജീത്ത് സെന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് സഹായം അഭ്യര്‍ത്ഥിച്ച് കത്തയച്ചത്.

മൂന്നു സഹോദരിമാരാണ് മന്‍ജീത്ത് സെന്നിന്. വിവാഹപ്രായമായ 22 ഉം 21ഉം വയസുള്ള സഹോദരിമാരെ വിവാഹം കഴിപ്പിക്കാന്‍ തന്റെ കയ്യില്‍ പണമില്ലെന്നും സഹായിക്കണമെന്നും മന്‍ജീത്ത് കത്തിലൂടെ അഭ്യര്‍ത്ഥിച്ചു. 2,200 രൂപ പ്രതിമാസ ശമ്പളത്തില്‍ ഒരു സ്വകാര്യ സ്‌കൂളില്‍ അദ്ധ്യാപകനാണ് മന്‍ജീത്ത്. ഇത്രയും ചെറിയൊരു വരുമാനത്തില്‍ കുടുംബം കഴിഞ്ഞുപോകാന്‍ തന്നെ ബുദ്ധിമുട്ടാണെന്ന് ഇദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.

modi

രണ്ട് സഹോദരിമാരുടെ കല്യാണത്തിന് 3.64 ലക്ഷം രൂപ സഹായമാണ് മന്‍ജീത്ത് ആവശ്യപ്പെട്ടത്. കത്തയച്ച് ഒരു വര്‍ഷമായെങ്കിലും കത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ടെന്ന് ഇരുപത്തിയഞ്ചുകാരനായ യുവാവ് ദേശീയ മാധ്യമത്തോട് പറഞ്ഞു. പണം തന്ന് സഹായിക്കാന്‍ കഴിയില്ലെങ്കില്‍ തനിക്ക് ഒരു ജോലി നല്‍കിയാലും മതിയെന്ന് യുവാവ് പറയുന്നു.

കഴിഞ്ഞമാസമാണ് യുവാവിന്റെ കത്തില്‍ നടപടിയെടുക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായത്. കത്തയച്ചയാളെക്കുറിച്ചുള്ള വിവരം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ മജിസ്‌ട്രേറ്റിനോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്ത്രീധനത്തുക നല്‍കാന്‍ സര്‍ക്കാരിന് നിയമ തടസമുണ്ടെങ്കിലും യുവാവിന് ജോലിയോ മറ്റേതെങ്കിലും തരത്തില്‍ സാമ്പത്തിക സഹായമോ ലഭിക്കുമെന്നുതന്നെയാണ് കുടുംബത്തിന്റെ പ്രതീക്ഷ.

English summary
PMO responds; UP man seeks funds for sisters’ weddings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X