Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വത്ത് തർക്കം; സഹോദരിയേയും 3 വയസ്സുകാരിയായ മരുമകളെയും വെടിവെച്ച് കൊലപ്പെടുത്തി സഹോദരൻ

ഡൽഹി: യുപിയിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ സഹോദരൻ സഹോദരിയെയും സഹോദരിയുടെ മൂന്ന് വയസ്സുള്ള മകളെയും വെടി വെച്ചുകൊന്നതായി റിപ്പോർട്ട്. ഞായറാഴ്ച രാത്രി ന​ഗരത്തിലെ മഹേര ചും​ഗി പ്രദേശത്താണ് സംഭവം.

റിട്ടയേർഡ് ചീഫ് മെഡിക്കൽ‌ ഓഫീസർ ലവ്കുഷ് ചൗഹാന്റെ മകൻ ഹർഷ വർദ്ധൻ ആണ് സഹോദരി ജ്യോതിയെയും മൂന്ന് വയസ്സുള്ള മകൾ താഷുവിനെയും വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് എസ് എസ് പി ഞ്ജയ് കുമാർ വർമ പറഞ്ഞു.

death

കഴിഞ്ഞ മൂന്ന് വർഷമായി ജ്യോതി മകളോടൊപ്പം അച്ഛനും അമ്മയ്ക്കുമൊപ്പമാണ് താമസിച്ചിരുന്നത്. വെടിയൊച്ച കേട്ട് വീട്ടുകാർ മുറിയിലേക്ക് ഓടിയെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന മകളെയും ചെറുമകളേയും കണ്ടത് എന്ന് പോലീസ് പറയുന്നു.

സംഭവ സമയത്ത് ജ്യോതിയുടെ അച്ഛൻ ലവ്കുഷ് ചൗഹാൻ ഒന്നാം നിലയിലും ജ്യോതി, ഭർത്താവ് രാഹുൽ, മകൾ തഷു, ഹർഷ വർദ്ധന്റെ ഭാര്യ എന്നിവർ താഴത്തെ നിലയിലുമാണ് ഉണ്ടായിരുന്നത്.

രണ്ട് മക്കളുമായി മുറിയിലെത്തിയ ഹർഷ വർദ്ധൻ വെടിയുതിർത്തെന്നും ജ്യോതിയെയും തഷുവിനെയും സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊല്പപെടുത്തിയെന്നും താൻ എങ്ങനെയോ രക്ഷപ്പെട്ടെന്നും രാഹുൽ പോലീസിനോട് പറഞ്ഞു. 2019 ലാണ് രാഹുലുമായി ലഖ്നൗവിൽ വെച്ച് ജ്യോതിയുടെ വിവാഹം.

പിതാവിനെ നോക്കാനായി കഴിഞ്ഞ മൂന്ന് വർഷമായ ചൗഹാനൊപ്പമാണ് ജ്യോതിയും മകളും താമസിച്ചിരുന്നത്. ജ്യോതിയുടെ ഭർത്താവ് ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടെന്ന് ചൗഹാൻ പോലീസിനോട് പറഞ്ഞു. ചൗഹാൻ തന്റെ വീടും കൃഷിയിടവും ജ്യോതിയുടെ പേരിൽ മാറ്റിയതിനെ തുടർന്നാണ് പ്രശ്നമുണ്ടായത്. ഇത് ഹർഷ വർദ്ധനെ പ്രകോപിപ്പിക്കുകയും വീട്ടിൽ പതിവായി വഴക്കുണ്ടാക്കുതയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+