വിവാഹ അഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയ്ക്ക് നേരെ ആസിഡ് ആക്രമണം
ലെഖ്‌നൗ: വിവാഹ അഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയ്്ക്ക് നേരെ ആസിഡ് ആക്രമണം. പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി വിവാഹാലോചന നടത്തിയ യുവാവ് വീട്ടുക്കാര്‍ സമ്മതമല്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഉപദ്രവിക്കുകയും ആസിഡ് ഒഴിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.
പെണ്‍കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ നാട്ടുക്കാര്‍ രോഹിത്തിനെ പിടികൂടി പോലീസില്‍ ഏര്‍പ്പിച്ചു. ആക്രമണത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍പും ഇയാള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തതായി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി ഇനി ആവര്‍ത്തിക്കിലെന്ന് രോഹിത്തിന്റെ അച്ഛന്‍ വാക്ക് തന്നതിനാലാണ് പരാതി പിന്‍വലിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു.

ഐപിസി സെക്ഷന്‍ 354, 452, 504, 506 പ്രകാരമാണ് പരാതി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.രാജ്യത്ത് നിരവധി പെണ്‍കുട്ടികളാണ് ആസിഡ് ആക്രമണങ്ങള്‍ക്ക് ഇരകളാകുന്നത്. ലൈസന്‍സില്ലാത്ത ആസിഡ് ഷോപ്പുകള്‍ വിപണിയില്‍ ആസിഡുകളുടെ ലഭ്യത സുലഭമാകുന്നുണ്ട്.












Click it and Unblock the Notifications