ഭര്‍ത്താവ് സ്ത്രീധനമായി ചോദിച്ചത് 5 ലക്ഷം, നല്‍കാന്‍ സാധിച്ചില്ല, യുവതിയോട് ചെയ്തത് കൊടും ക്രൂരത
ലഖ്‌നൗ: ഭാര്യ വീട്ടുകാര്‍ ചോദിച്ച സ്ത്രീധനം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് ഭാര്യയോട് ചെയ്തത് ക്രൂരത്. ഉത്തര്‍പ്രദേശിലെ കൗശംബി ജില്ലയിലാണ് സംഭവം നടന്നത്. സ്വന്തം ഭാര്യയെ വിവാഹ മോചനം ചെയ്ത ഇയാള്‍, അവരെ ജീവനോടെ തീകൊളുത്തുമെന്നാണ് മുന്നരിയിപ്പ് നല്‍കിയിരിക്കുന്നത്. ഭര്‍ത്താവും, അദ്ദേഹത്തിന്റെ വീട്ടുകാരും തന്നെ ശാരീരമായി പീഡിപ്പിച്ചെന്ന് സബാ ബാനോ എന്ന് യുവതി പറയുന്നു.
അഞ്ച് ലക്ഷം രൂപ സ്ത്രീധനമായും, ഒപ്പം മറ്റ് സമ്മാനങ്ങളും നല്‍കണമെന്നാണ് യുവാവ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ യുവതിക്ക് ഇത് നല്‍കാനായില്ല. ഇതോടെ ഇവരുടെ ഭര്‍ത്താവ് അതിഖ് അഹമ്മദ് മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തുകയായിരുന്നു.ഭര്‍ത്താവ് വിവാഹ മോചിതയാക്കിയ ശേഷം സബാ ബാനോ പരാതിയുമായി പോലീസിനെതിരെ സമീപിക്കുകയായിരുന്നു.

ആതിഖിനും, മറ്റ് ആറ് പേര്‍ക്കുമെതിരെയുമാണ് പരാതി. ഭര്‍ത്താവിനും, ഇയാളുടെ കുടുംബത്തിലെ ആറംഗങ്ങള്‍ക്കുമെതിരെയാണ് പരാതി. നാലര വര്‍ഷത്തോളമായി ഇവര്‍ വിവാഹം കഴിച്ചിട്ടെന്ന് പോലീസ് പറയുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ ആതിഖിന്റെ വീട്ടുകാര്‍ അഞ്ച് ലക്ഷം സ്ത്രീധനം ആവശ്യപ്പെടുകയായിരുന്നു. തന്റെ പിതാവിന്റെ ആരോഗ്യ നിലയെ കുറിച്ചും, ഇപ്പോള്‍ പണം എത്തിക്കാനാവില്ലെന്നും സബ ഭര്‍ത്താവിനെയും വീട്ടുകാരെയും അറിയിച്ചെങ്കിലും ഇവര്‍ സമ്മതിച്ചില്ലെന്നാണ് യുവതി പറയുന്നത്.
പണം കിട്ടില്ലെന്ന് അറിഞ്ഞതോടെ ഭര്‍ത്താവ് തന്നെ അപമാനിച്ചു. കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ചായിരുന്നു അപമാനം. വീട്ടില്‍ നിന്നും അദ്ദേഹം പുറത്താക്കി. പണവുമായി അല്ലാതെ തിരിച്ചുവന്നാല്‍ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുമെന്നായിരുന്നു യുവതിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. സ്ത്രീധന നിരോധന നിയമം അടക്കമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം മുത്തലാഖ് ചൊല്ലിയത് അടക്കം ഗുരുതരമേറിയ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ വരും. നിയമവിരുദ്ധമായ കാര്യങ്ങള്‍ പരിശോധിക്കുന്നതായും പോലീസ് വ്യക്തമാക്കി.
ഗോസിയാന ഗ്രാമത്തിലെ യുവതി, തന്നെ ഭര്‍ത്താവ് പരസ്യമായി മുത്തലാഖ് ചൊല്ലിയെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് എസ്പി ബ്രിജേഷ് കുമാര്‍ ശ്രീവാസ്തവ പറഞ്ഞു. ഇവരെ തുടര്‍ന്ന് ഇയാള്‍ ഉപേക്ഷിച്ചതായും പറയുന്നുണ്ട്. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം തുടരുകയാണ്. ശക്തമായ നടപടിയെടുക്കുമെന്നും ശ്രീവാസ്തവ പറഞ്ഞു.












Click it and Unblock the Notifications