കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിക്രം ലാന്‍ഡറിനെ കണ്ടെത്തണം; പാലത്തില്‍ കയറി ആത്മഹത്യ ഭീഷണിയുമായി യുപി സ്വദേശി

  • By Desk
Google Oneindia Malayalam News

പ്രയാഗ്രാജ്: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ ഇന്ത്യന്‍ പതാകയുമായി ന്യൂ യമുന പാലത്തില്‍ ചാടിക്കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. ഐഎസ്ആര്‍ഒ വിക്രം ലാന്‍ഡറിനെ കണ്ടെത്തിയില്ലെങ്കില്‍ പാലത്തില്‍ നിന്നും തിരികെ ഇറങ്ങില്ലെന്നാണ് യുവാവ് പറയുന്നത്. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ മന്ദ സ്വദേശിയായ രജനികാന്താണ് തിങ്കളാഴ്ച അര്‍ധ രാത്രിയോടെ പാലത്തിലെ തൂണില്‍ കയറി ഇരുന്നത്. ഇയാളെ താഴെയിറക്കാനായി ശ്രമങ്ങള്‍ തുടരുകയാണ്.

പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗത്തിനെതിരെ നടപടി; തൃപ്പൂണിത്തുറയില്‍ ബിജെപി പിളര്‍പ്പിലേക്ക്പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗത്തിനെതിരെ നടപടി; തൃപ്പൂണിത്തുറയില്‍ ബിജെപി പിളര്‍പ്പിലേക്ക്

ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 2ന്റെ വിക്രം ലാന്‍ഡറുമായി ബഹിരാകാശ ഏജന്‍സിക്ക് ബന്ധം നഷ്ടപ്പെട്ടിട്ട് 11 ദിവസമായി. സെപ്റ്റംബര്‍ 7നാണ് ചന്ദ്രയാന്‍ -2 ദൗത്യത്തിന്റെ ഭാഗമായുള്ള ലാന്‍ഡര്‍ വിക്രമിന് ഗ്രൗണ്ട് സ്റ്റേഷനുമായി ആശയവിനിമയം നഷ്ടമാകുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖലയില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നതിനിടെയാണ് വിക്രം നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്ന് വീണത്.

chn

വിക്രമുമായി ആശയവിനിമയം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ അന്നുമുതല്‍ തുടരുകയാണ്. വിക്രം ഇപ്പോഴും ചന്ദ്രപ്രതലത്തില്‍ എവിടെയോ ഉണ്ടെന്ന പ്രതീക്ഷയിലാണ് ഐഎസ്ആര്‍ഒ. ലാന്‍ഡറിനും റോവറിനും ഒരു ചാന്ദ്ര ദിനത്തിന്റെ അതായത് 14 ഭൗമദിനത്തിന്റെ ദൗത്യമാണ് ചന്ദ്രയാന്‍ 2ന്റെ ഭാഗമായി ഉള്ളത്. ഇസ്റോ ടെലിമെട്രി, ട്രാക്കിംഗ്, കമാന്‍ഡ് നെറ്റ്വര്‍ക്കിലെ ഒരു ടീം ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ്.

ബഹിരാകാശ ഏജന്‍സിക്ക് ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടപ്പോഴും ബഹിരാകാശ സംഘടനയെ പിന്തുണച്ചതിന് രാജ്യത്തും വിദേശത്തുമുള്ള ഇന്ത്യക്കാര്‍ക്ക് ഇസ്റോ ചൊവ്വാഴ്ച നന്ദി പറഞ്ഞു. ട്വിറ്ററിലാണ് ഇസ്രോ നന്ദി പറഞ്ഞത്. 'ഞങ്ങളുടെ കൂടെ നിന്നതിന് നന്ദി. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നത് ഞങ്ങള്‍ തുടരും!' ഇതായിരുന്നു ട്വീറ്റ്.

English summary
UP man wanted ISRO to find Vikram lander, refused to get down from the bridge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X