കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂരില്‍ മികച്ച പോളിങ്; ഉത്തര്‍പ്രദേശില്‍ മന്ദഗതിയില്‍

യുപിയില്‍ 1.41 കോടി വോട്ടര്‍മാരാണ് പോളിങ് ബൂത്തിലെത്തുക

  • By Manu
Google Oneindia Malayalam News

ലഖ്‌നൗ/ ഇംഫാല്‍: ഉത്തര്‍പ്രദേശിലും മണിപ്പൂരിലും അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി. ഉച്ചയ്ക്ക് ഒരു മണി വരെയുള്ള കണക്ക് പരിശോധിക്കുമ്പോള്‍ മണിപ്പൂരില്‍ 68 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. എന്നാല്‍ യുപിയില്‍ ഉച്ചവരെ 22.84 ശതമാനം പോളിങേ ഉണ്ടായിട്ടുള്ളൂ. ഉത്തര്‍പ്രദേശില്‍ ഗാസിപുര്‍, വാരണാസി, ജാന്‍പൂര്‍, ചണ്ഡൗലി, മിര്‍സാപൂര്‍, ബദോയി, സോനെഭദ്ര എന്നീ ജില്ലകളിലെ 40 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ലഖ്‌നൗവില്‍ മണിക്കൂറുകളോളം നീണ്ട തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പോളിങ് ബൂത്തുകളില്‍ ഒരുക്കിയിരിക്കുന്നത്.

1

64.76 ലക്ഷം സ്ത്രീകളടക്കം 1.41 കോടി വോട്ടര്‍മാരാണ് പോളിങ് ബൂത്തിലെത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരണാസിയിലെ തിരഞ്ഞെടുപ്പാണ് പ്രധാന ആകര്‍ഷണം. ഇവിടെ മോദി റോഡ്‌ഷോകളും റാലിയും നടത്തിയിരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപി മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവും വാരണാസിയില്‍ മികച്ച പ്രചരണം നടത്തിയിരുന്നു. വാരണാസിയില്‍ അഞ്ചു നിയമസഭാ മണ്ഡലങ്ങളുണ്ട്.

2

മണിപ്പൂരില്‍ അഞ്ചു ജില്ലകളിലാണ് വിധിയെഴുത്ത്. 22 സീറ്റുകളിലായി 98 സ്ഥാനാര്‍ഥികള്‍ മല്‍സരംരംഗത്തുണ്ട്. ഇതില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ഇംറോം ശര്‍മിളയും മുഖ്യമന്ത്രി ഒക്രെം ഇബോബി സിങും തമ്മിലുള്ള പോരാട്ടമാണ് ഏവരും ഉറ്റുനോക്കുന്നത്. തൗബലിലാണ് ഇരുവരും ജനവിധി തേടുന്നത്.

English summary
Uttar Pradesh will vote in the final phase of the seven phase elections today. A total of 1.41 crore voters, including 64.76 lakh women will vote for the 40 constituencies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X