പണക്കാരായ മുസ്ലീങ്ങള്‍ ഹജ് സബ്‌സിഡി ഉപേക്ഷിക്കണമെന്ന് യുപി മന്ത്രി
ഹജ് തീര്‍ത്ഥാടകര്‍ക്കുള്ള സബ്‌സിഡി പാവപ്പെട്ടവര്‍ക്ക് മാത്രം നല്‍കണമെന്നും പണക്കാരായ മുസ്ലീങ്ങള്‍ ഹജ് സബ്‌സിഡി ഉപേക്ഷിക്കണമെന്നും യുപി ഹജ് മന്ത്രി മൊഹ്‌സിന്‍ റസ.
ദില്ലി; ഹജ് തീര്‍ത്ഥാടകര്‍ക്കുള്ള സബ്‌സിഡി പാവപ്പെട്ടവര്‍ക്ക് മാത്രം നല്‍കണമെന്നും പണക്കാരായ മുസ്ലീങ്ങള്‍ ഹജ് സബ്‌സിഡി ഉപേക്ഷിക്കണമെന്നും യുപി ഹജ് മന്ത്രി മൊഹ്‌സിന്‍ റസ. പാവപ്പെട്ടവര്‍ക്ക് ഹജ് സബ്‌സിഡിയില്‍ മുന്‍ഗണന നല്‍കണമെന്നും മന്ത്രി പറഞ്ഞു.
പാവപ്പെട്ടവര്‍ക്ക് ഹജ് യാത്ര നടത്തുന്നതിന് സമ്പത്തുള്ളവര്‍ ഇത്തരത്തില്‍ സര്‍ക്കാരിനെ സഹായിക്കണമെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷം മുതല്‍ ഹജ്ജ് കമ്മിറ്റി മുഖേന 1.25 ലക്ഷത്തില്‍ നിന്ന് 1.75 ലക്ഷം ഹജ്ജ് തീര്‍ത്ഥാടകരായി ഉയര്‍ത്തിയിട്ടുണ്ട്.

യുപിയിലും വര്‍ദ്ധിപ്പിച്ചു
യുപിയില്‍ 8000ത്തില്‍ നിന്ന് 29,000 സീറ്റിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.

പുനപരിശോധനയ്ക്ക്
ഹജ്ജ് സ്ബ്‌സിഡി പുനപരിശോധിയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു. സബ്‌സിഡി നല്‍കുന്നത് കുറച്ചുകൊണ്ട് വന്ന് 2022 ഓടെ പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ ചുവട് പിടിച്ചാണ് ഈ നീക്കം.

സബ്‌സിഡി ആവശ്യമില്ല
മുസ്ലീങ്ങള്‍ക്ക് ഹജ്ജിന് പോകാന്‍ സബ്‌സിഡി ആവശ്യമില്ലെന്ന് എഐഎംഐഎം പ്രസിഡണ്ടും ഹൈദരബാദ് ലോക സഭാ എംപിയുമായ അസദുദ്ദീന്‍ ഒവൈസി അഭിപ്രായപ്പെട്ടിരുന്നു.

ആഗോള ടെന്‍ഡര്‍
ഒരു ആഗോള ടെന്‍ഡര്‍ വിളിച്ചാല്‍ കുറഞ്ഞ നിരക്കില്‍ ഇതിലും കൂടുതല്‍ പേര്‍ക്ക് ഹജ്ജിന് പോകാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications