കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജപുത്രരും യാദവരും മുഴുക്കുടിയന്‍മാര്‍, പറഞ്ഞ് കുടുങ്ങി മന്ത്രി!! ചീമുട്ടയേറ്.. എട്ടിന്റെ പണി!!

രജപുത്രന്‍മാരും യാദവരും മുഴുക്കുടിയന്‍മാരെന്ന് മന്ത്രി

Google Oneindia Malayalam News

വാരണാസി: ഉത്തര്‍പ്രദേശിലെ സുഹല്‍ദേവ് പാര്‍ട്ടിയുടെ മന്ത്രിയായ ഓംപ്രകാശ് രാജ്ഭറിന് കഴിഞ്ഞ നല്ല എട്ടിന്റെ പണി കിട്ടി. വേറൊന്നുമല്ല മദ്യം നിരോധിക്കണമെന്ന് പറഞ്ഞതിനാണ് അദ്ദേഹത്തിന് കിടിലന്‍ പണി കിട്ടിയിരിക്കുന്നത്. ചുമ്മാ മദ്യം നിരോധിക്കണമെന്ന് പറഞ്ഞാല്‍ അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ചോദിച്ചാല്‍ സംഭവിക്കും എന്ന് മാത്രമേ പറയാനാവൂ. രജപുത്രരും യാദവന്‍മാരും മുഴുക്കുടിയന്‍മാരാണെന്ന് ആവേശത്തില്‍ പറഞ്ഞതാണ് ഓംപ്രകാശിനെ കുരുക്കിയിരിക്കുന്നത്. പ്രസ്താവന വിവാദമായതോടെ ജനക്കൂട്ടം അദ്ദേഹത്തിന്റെ വസതിയിലേക്ക് കൂട്ടത്തോടെ എത്തി ചീമുട്ടയേറ് നടത്തിയിരിക്കുകയാണ്. ചീഞ്ഞ തക്കാളികള്‍ അദ്ദേഹത്തിന്റെ വസതിക്ക് നേരെ എറിയുകയും ചെയ്തു.

1

കഴിഞ്ഞ ദിവസം വാരണാസിയില്‍ വച്ചുള്ള പരിപാടിയിലാണ് അദ്ദേഹം പ്രസ്താവന നടത്തിയത്. ഉത്തര്‍പ്രദേശിലെ മദ്യനിരോധനത്തെ കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. ബീഹാറിലെ മദ്യനിരോധനം വന്‍വിജയമാണെന്നും ്അതിലും ശക്തമായ മദ്യനിരോധനം സംസ്ഥാനത്ത് നടപ്പാക്കണമെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. തുടര്‍ന്നാണ് അദ്ദേഹം രജപുത്രരെയും യാദവരെയും ലക്ഷ്യമിട്ട് പ്രസ്താവന നടത്തിയത്. സംസ്ഥാനത്ത് മദ്യം ഉപയോഗിക്കുന്നത് വളരെ കൂടുതലാണ്. രജപുത്രരും യാദവന്‍മാരുമാണ് ഏറ്റവുമധികം മദ്യം ഉപയോഗിക്കുന്നത്. അവര്‍ മുഴുക്കുടിയന്‍മാരാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പേ അവര്‍ക്കിത് കച്ചവടമായിരുന്നെന്നും ഓംപ്രകശ് പറഞ്ഞത്. വിവാദമുണ്ടാക്കാന്‍ ഇത് തന്നെ ധാരാളമാണെന്ന് പിന്നീടാണ് മന്ത്രിക്ക് മനസിലായത്.

2

ഈ പ്രസ്താവനയോടെ മന്ത്രി പുലിവാല് പിടിക്കുകയും ചെയ്തു. സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകരാണ് മന്ത്രിയുടെ വസ്തിയിലേക്ക് പ്രക്ഷോഭം നയിച്ചത്. കാര്യങ്ങള്‍ കൃത്യമായി പഠിക്കാതെയാണ് മന്ത്രി രണ്ട് വിഭാഗങ്ങളെ അപമാനിച്ചതെന്ന് എസ്പി പറയുന്നു. മന്ത്രിയുടെ വീടിന് മുമ്പിലെ നെയിം പ്ലേറ്റ് എസ്പി പ്രവര്‍ത്തകര്‍ തകര്‍ത്തു. ഇതിന് പുറമേ ചീമുട്ടയേറ് ഉണ്ടായത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഭര്‍ത്താവോ പിതാവോ മദ്യപിച്ച് വരുന്ന വീട്ടില്‍ സ്ത്രീകള്‍ക്ക് സമാധാനം ഉണ്ടാവില്ലെന്ന് എനിക്കറിയാം. അവരുടെ വേദന മനസിലാക്കുന്നു. കഴിഞ്ഞ 15 വര്‍ഷമായി മദ്യനിരോധനത്തിനായുള്ള ആവശ്യം ഉയരുന്നുണ്ട്. സ്ത്രീകള്‍ ഇതിനെ ഒന്നടങ്കം പിന്തുണയ്ക്കുന്നുണ്ടെന്നും രാജ്ഭര്‍ പറഞ്ഞിരുന്നു. അതേസമയം സംഭവത്തില്‍ ഇതുവരെ മന്ത്രി മാപ്പ് പറഞ്ഞിട്ടില്ല.

മുനമ്പം സ്റ്റേഷന്‍.... പോലീസ് ജീപ്പ്, ശ്രീജിത്തിനെ തല്ലിച്ചതച്ചത് പലവട്ടം, വരാപ്പുഴ പോലീസ് മാത്രമല്ലമുനമ്പം സ്റ്റേഷന്‍.... പോലീസ് ജീപ്പ്, ശ്രീജിത്തിനെ തല്ലിച്ചതച്ചത് പലവട്ടം, വരാപ്പുഴ പോലീസ് മാത്രമല്ല

കുറ്റവാളികൾക്ക് രക്ഷപ്പെടാൻ ഇനി പഴുതുകളില്ല; എത്ര വലിയവനായാലും കുടുങ്ങും, 'അഫിസ്' വരുന്നു....കുറ്റവാളികൾക്ക് രക്ഷപ്പെടാൻ ഇനി പഴുതുകളില്ല; എത്ര വലിയവനായാലും കുടുങ്ങും, 'അഫിസ്' വരുന്നു....

English summary
up minister faces protest over liquor remarks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X