സഹോദരന്‍മാര്‍ ആറു വയസ്സുകാരിയോട് ചെയ്തത് ഞെട്ടിക്കും!! സ്വകാര്യഭാഗത്ത്....കുട്ടിക്കു ഗുരുതരം!!
പ്രതികളില്‍ രണ്ടു പേര്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ല
അലഹബാദ്: സ്ത്രീ സുരക്ഷയ്ക്കു മുന്‍ഗണന നല്‍കുമെന്ന് പുതിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കം ഉത്തര്‍പ്രദേശില്‍ ക്രൂരമായ കൂട്ടബലാല്‍സംഗം. ആറു വയസ്സുകാരിയാണ് ബലാല്‍സംഗത്തിന് ഇരയായത്. മാരകമായി പരിക്കേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാണ്.

ബന്ധുക്കളായ മൂന്നു ആണ്‍കുട്ടികളാണ് സംഭവത്തിന് പിന്നിലെന്നു പോലീസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ ഇറ്റയിലാണ് നാണക്കേടുണ്ടാക്കുന്ന സംഭവം. മൂന്നു പേരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

എന്റെ ഇളയമകള്‍ വീടിനു പുറത്തു കളിച്ചുകൊണ്ടിയിരിക്കെയായിരുന്നു സംഭവം. ഞങ്ങള്‍ അപ്പോള്‍ ജോലിക്കായി പുറത്തുപോയിരിക്കുകയായിരുന്നു. അപ്പോള്‍ വീട്ടിലെത്തിയ മൂന്നു പേരും മകളെ കൂട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നു.

മകളുടെ സ്വകാര്യഭാഗത്ത് അവര്‍ മരത്തിന്റെ കമ്പ് കുത്തിക്കയറ്റിയതായി അമ്മ പറഞ്ഞു. ഞങ്ങള്‍ മടങ്ങിയെത്തിയപ്പോള്‍ മകള്‍ ചോരയില്‍ കുളിച്ചു കിടക്കുകയായിരുന്നു. ഉടന്‍ തന്നെ അവളെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മെഡിക്കല്‍ കോളേജിലേക്കു മാറ്റാന്‍ അവര്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും അമ്മ പറഞ്ഞു.

കുട്ടിയുടെ സ്വകാര്യ ഭാഗത്തു തറഞ്ഞുകയറിയ കമ്പ് തങ്ങള്‍ എടുത്തു മാറ്റുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ സ്ഥിതി ഇപ്പോഴും ഗുരുതരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.

കുട്ടിയെ ബലാല്‍സംഗം ചെയ്ത മൂന്നു പേരില്‍ ഒരാള്‍ക്കു മാത്രമേ പ്രായപൂര്‍ത്തിയായിട്ടുള്ളൂ. 18 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റു രണ്ടു പേര്‍ക്കും 16ഉം ഏഴും വയസ്സ് മാത്രമേയുള്ളൂ.












Click it and Unblock the Notifications