സെക്യൂരിറ്റി ഗാർഡിനെ എം.എൽ.എയുടെ മകൻ കയ്യേറ്റം ചെയ്തു
ലക്‌നൗ : സിനിമാ തിയേറ്ററില്‍ ടിക്കറ്റ് ആവശ്യപ്പെട്ട സെക്യൂരിറ്റി ഗാര്‍ഡിനെ എം.എല്‍.എയുടെ മകന്‍ കയ്യേറ്റം ചെയ്തു. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലെ ഷോപ്പിങ് മാളിലാണ് സംഭവം.
സമാജ്‌വാദി പാര്‍ട്ടിയുടെ വനിതാ എം.എല്‍.എ ലാല്‍ മുന്നി സിങിന്റെ മകന്‍ ഉഗ്രസേന്‍ പ്രതാപ് ആണ് ജീവനക്കാരനെ ആക്രമിച്ചത്. സിദ്ധാര്‍ത്ഥ് നഗറില്‍ നിന്നുള്ള എംഎല്‍എയാണ് ലാല്‍ മുന്നി സിങ്.

എംഎല്‍എയുടെ മകന്‍ ആക്രമിക്കുന്നത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. എം.എല്‍.എയുടെ പുത്രനോടും കൂട്ടുകാരോടും ടിക്കറ്റ് ആവശ്യപ്പെട്ട സെക്യൂരിറ്റിയെ ഇവര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
പോലീസ് സ്ഥലത്തെത്തിയെങ്കിലും ഉഗ്രസേനനെതിരേ ഇതുവരെ കേസെടുത്തിട്ടില്ല. ലാല്‍ മുന്നി സിങ് ഭരണപക്ഷ എം.എല്‍.എ ആണ് എന്നതാണ് കേസെടുക്കുന്നതില്‍ നിന്നും പോലീസിനെ വിലക്കുന്നതെന്ന് ദൃക്‌സാക്ഷികളിലൊരാള്‍ വ്യക്തമാക്കി.


Click it and Unblock the Notifications