Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡാന്‍സ് ബാറില്‍ നൃത്തം ചെയ്യുന്ന എംഎല്‍എ

ലഖ്‌നൊ: ഉത്തര്‍ പ്രദേശിലെ സമാജ് വാദി പാര്‍ട്ടി എം എല്‍ എയെ ഡാന്‍സ് ബാറില്‍ നൃത്തം ചെയ്യുന്ന നിലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പാര്‍ട്ടി നേതൃത്വത്തിന് തലവേദനയാകുന്നു. കലാപ ബാധിത പ്രദേശമായ മുസാഫിര്‍നഗറിലെ എം എല്‍ എയായ ചത്രരഞ്ജന്‍ സ്വരൂപിനെയാണ് ഡാന്‍സ് ബാറില്‍ കണ്ടെത്തിയത്. ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ എം എല്‍ എ ഡാന്‍സ് ബാറിലെ പെണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യുകയായിരുന്നു.

ഡാന്‍സ് ബാറിലെ പെണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യുക മാത്രമല്ല, എം എല്‍ എ അവരുടെ മേല്‍ പണം വാരിയെറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എം എല്‍ എയെക്കൂടാതെ മറ്റ് ചില പാര്‍ട്ടി നേതാക്കളും സംഭവ സ്ഥലത്തുണ്ടായിരുന്നു. മുസാഫിര്‍ നഗര്‍ കലാപത്തിന് ഇരയായവര്‍ നഷ്ടപരിഹാരം പോലും കിട്ടാതെ വലയുമ്പോഴാണ് ഭരണകക്ഷിയുടെ എം എല്‍ എ ഡാന്‍സ് ബാറില്‍ പണം വാരിയെറിയുന്നത്.

uttar-pradesh

നേരത്തെ ദുരിതാശ്വാസ ക്യാംപില്‍ ഉളളത് ശരിക്കും കലാപത്തില്‍ പെട്ടവരല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരാണ് എന്നും പറഞ്ഞ് എസ് പി നേതാവ് വിവാദത്തില്‍ പെട്ടിരുന്നു. ഇത് മാത്രമല്ല, അഖിലേഷ് യാദവ് സര്‍ക്കാര്‍ കോടികള്‍ പൊടിച്ച് സഫായ് മഹോത്സവ് നടത്തിയതും എം എല്‍ എമാര്‍ വിദേശത്ത് ടൂറിന് പോയതും സര്‍ക്കാരിന് ക്ഷീണമായിരുന്നു.

2013 സെപ്തംബറില്‍ നടന്ന മുസാഫിര്‍ കലാപത്തില്‍ 63 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. വിവിധ വിഭാഗത്തിലുള്ളവര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ കലാപത്തില്‍ സര്‍ക്കാരിന് വേണ്ടവിധം ഇടപെടാനോ കലാപം തടയാനോ കഴിഞ്ഞില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+