കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുസ്ഥലത്ത് നിസ്‌കാരം വേണ്ടെന്ന് യുപി പോലീസ്; കമ്പനികള്‍ക്ക് നിര്‍ദേശം, ലംഘിച്ചാല്‍ നടപടി

Google Oneindia Malayalam News

ദില്ലി: പൊതുസ്ഥലത്ത് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം വേണ്ടെന്ന് ഉത്തര്‍ പ്രദേശ് പോലീസ്. നോയിഡയിലെ വ്യവസായ കേന്ദ്രങ്ങളിലെ കമ്പനികള്‍ക്ക് പോലീസ് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കി. കമ്പനികളിലെ മുസ്ലിം ജീവനക്കാരെ ഇക്കാര്യം അറിയിക്കണമെന്ന് പോലീസ് പറഞ്ഞു. നിര്‍ദേശം ലംഘിച്ച് ഇനിയും നിസ്‌കരിച്ചാല്‍ കമ്പനികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

നോയിഡയിലെ പോലീസ് സ്‌റ്റേഷനുകളില്‍ നിന്നാണ് കമ്പനികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട നോട്ടീസ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ വിശദീകരണം ചോദിച്ച് കമ്പനികള്‍ പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ജീവനക്കാര്‍ നിസ്‌കരിച്ചാല്‍ കമ്പനികള്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് കമ്പനി മേധാവികള്‍ ചോദിക്കുന്നു.....

 ജുമുഅ നിസ്‌കാരം

ജുമുഅ നിസ്‌കാരം

നോയിഡയിലെ സെക്ടര്‍ 58ലുള്ള കമ്പനികള്‍ക്കാണ് പോലീസ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ഒട്ടേറെ ഐടി കമ്പനികളും മറ്റും സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. പ്രദേശത്തെ മുസ്ലിംകള്‍ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം പൊതുസ്ഥലത്താണ് ഇവിടെ പലയിടത്തും നിര്‍വഹിക്കുന്നത്.

കമ്പനികള്‍ക്കാണ് ബാധ്യത

കമ്പനികള്‍ക്കാണ് ബാധ്യത

പള്ളിയില്ലാത്തതിനാലാണ് മുസ്ലിംകള്‍ പൊതുസ്ഥലം നിസ്‌കരിക്കാന്‍ ഉപയോഗിച്ചത്. പാര്‍ക്കുകളിലും റോഡിന്റെ വശങ്ങളിലും നിസ്‌കരിക്കുന്നത് തടഞ്ഞത് നേരത്തെ വിവാദമായിരുന്നു. ഇപ്പോള്‍ പോലീസ് നടപടി ശക്തമാക്കിയിരിക്കുകയാണ്. കമ്പനികളിലെ ജീവനക്കാന്‍ പൊതുസ്ഥലത്ത് നിസ്‌കരിച്ചാല്‍ കമ്പനിക്കാണ് ബാധ്യതയെന്ന് പോലീസ് നോട്ടീസില്‍ പറയുന്നു.

മതസൗഹാര്‍ദം നിലനിര്‍ത്താന്‍

മതസൗഹാര്‍ദം നിലനിര്‍ത്താന്‍

മതസൗഹാര്‍ദം നിലനിര്‍ത്തുന്നതിനാണ് തങ്ങള്‍ നോട്ടീസ് അയച്ചതെന്ന് പോലീസ് പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കണമെന്നും പോലീസ് പറയുന്നു. മുസ്ലിംകള്‍ നിസ്‌കരിക്കുന്നത് സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും സെക്ടര്‍ 58 പോലീസ് സ്‌റ്റേഷനിലെ ഓഫീസര്‍ പങ്കജ് രാജ് പറഞ്ഞു.

നിസ്‌കരിക്കുന്നതിന് എതിരല്ല

നിസ്‌കരിക്കുന്നതിന് എതിരല്ല

നിസ്‌കരിക്കുന്നതിന് തങ്ങള്‍ എതിരല്ല. പക്ഷേ, പൊതുസ്ഥലത്ത് പാടില്ല. പള്ളികള്‍, ഈദ്ഗാഹുകള്‍, കമ്പനി നിയന്ത്രണത്തിലുള്ള സ്ഥലം എന്നിവിടങ്ങളില്‍ നിസ്‌കരിക്കാം. പൊതുസ്ഥലത്ത് നിസ്‌കരിക്കുന്നവരില്‍ കൂടുതലും കമ്പനികളിലെ ജീവനക്കാരാണ്. അതാണ് കമ്പനികള്‍ക്ക് നോട്ടീസ് അയക്കാന്‍ കാരണമെന്നും സ്‌റ്റേഷന്‍ ഓഫീസര്‍ പറഞ്ഞു.

 500ലധികം പേര്‍

500ലധികം പേര്‍

നേരത്തെ 15ല്‍ താഴെ ആളുകളാണ് സെക്ടര്‍ 58ലെ പാര്‍ക്കില്‍ നിസ്‌കരിച്ചിരുന്നത്. അന്ന് പരാതികള്‍ ഇല്ലായിരുന്നു. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ നിസ്‌കരിക്കുന്നവരുടെ എണ്ണം 500 കടന്നു. ഇതോടെ പരാതിയും ഉയരാന്‍ തുടങ്ങി. തുടര്‍ന്നാണ് പോലീസ് ഇടപെട്ടതെന്ന് പങ്കജ് റായ് പറഞ്ഞു.

നോട്ടീസില്‍ പറയുന്നു

നോട്ടീസില്‍ പറയുന്നു

പോലീസ് അനുമതി നല്‍കിയിട്ടില്ല. ജില്ലാ മജിസ്‌ട്രേറ്റും അനുമതി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ പൊതുസ്ഥലത്ത് ആരാധന പാടില്ലെന്ന് മുസ്ലിം ജീവനക്കാരെ അറിയിക്കണമെന്നാണ് കമ്പനികള്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നത്. കമ്പനികളില്‍ ജോലി ചെയ്യാത്തവരും പാര്‍ക്കില്‍ നിസ്‌കരിക്കാന്‍ വരുന്നുണ്ട്.

ഛത്തീസ്ഗഡില്‍ പൊളിച്ചെഴുതി കോണ്‍ഗ്രസ്; ഏറ്റെടുത്ത ഭൂമി തിരിച്ചുനല്‍കും, കര്‍ഷകര്‍ ആവേശത്തില്‍ഛത്തീസ്ഗഡില്‍ പൊളിച്ചെഴുതി കോണ്‍ഗ്രസ്; ഏറ്റെടുത്ത ഭൂമി തിരിച്ചുനല്‍കും, കര്‍ഷകര്‍ ആവേശത്തില്‍

English summary
Will hold firms liable if staff offer namaz in public: Noida police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X