യുപിയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കീമോതെറാപ്പി സൗജന്യം
ആഗ്ര: ഉത്തര്‍പ്രദേശിലെ എല്ലാ സര്‍ക്കാര്‍ ജില്ലാ ആശുപത്രികളിലും സൗജന്യ കീമോതെറാപ്പി സജ്ജീകരിക്കാര്‍ സര്‍ക്കാര്‍ ഉത്തരവ്. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കീഴിലാണ് പുതിയ പദ്ധതി നടപ്പില്‍ വരുത്തുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും കീമോ ക്യാമ്പുകള്‍ സജ്ജീകരിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തുവിട്ടു.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കീമോ ക്യാമ്പിനായി ട്രൈയിനിങ് പൂര്‍ത്തിയാക്കിയ പത്ത് ഡോക്ടര്‍മാരെ യുപിയെ വിവിധ ആശുപത്രികളിലായി നിയോഗിച്ചിട്ടുണ്ട്. യുപിയിലെ കാന്‍സര്‍ രോഗികള്‍ കീമോ ട്രീറ്റ്‌മെന്റിനായി മെട്രോ നഗരങ്ങളെയാണ് ആശ്രയിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും പുതിയ സജ്ജീകരണം ഒരുക്കുന്നത് വഴി ചികിത്സ കൂടുതല്‍ ഫലപ്രദമാകും.

ജില്ലാ ആശുപത്രികളില്‍ ആരംഭിക്കുന്ന ക്യാമ്പുകളില്‍ രോഗികള്‍ രജിസ്റ്റര്‍ ചെയ്യണം. ഒരു കീമോതെറാപ്പിയ്ക്ക് 15,000 രൂപ മുതല്‍ 20,000 രൂപ വരെയാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. എന്നാല്‍ ജില്ലാ ആശുപത്രികള്‍ ഒരുക്കുന്ന സൗകര്യം രോഗികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഒഴിവാക്കുന്നത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
നിലവില്‍ ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സൗജന്യ കീമോ ചികിത്സ ലഭിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് സംഭവിക്കുന്നത്. ഏറെ കാലത്തെ ചികിത്സ ആവശ്യമുള്ള കാന്‍സറിന്റെ ചികിത്സയും മരുന്നും താങ്ങാന്‍ കഴിയാതെയാണ് ഒട്ടുമിക്ക രോഗികളും മരിക്കുന്നത്. മരുന്നിനേക്കാള്‍ സാമ്പത്തിക ചിലവുളള കീമോതെറാപ്പി സൗജന്യമായി സജ്ജീകരിക്കുന്നത് രോഗികള്‍ക്ക് വലിയ ആശ്വാസം തന്നെയാണ്.












Click it and Unblock the Notifications