മുഹമ്മദ് ജുനൈദിന് എതിരെ യുപി പോലീസ്; റെയ്ഡ്, പിതാവ് കസ്റ്റഡിയില്‍, പ്രതികരിച്ച് സിജെപി

ഡല്‍ഹിയിലെ സിജെപി സമരത്തില്‍ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു മുഹമ്മദ് ജുനൈദ്. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ഇദ്ദേഹത്തിന്റെ കുടുംബത്തിനെതിരെ പോലീസ് പ്രതികാര നടപടി സ്വീകരിക്കുന്നു എന്ന് ആരോപണം. പിതാവിനെ കസ്റ്റഡിയില്‍ എടുത്തു എന്ന് റിപ്പോര്‍ട്ട്. കുടുംബത്തിലെ മറ്റു അംഗങ്ങള്‍ക്കെതിരെയും പോലീസ് നീങ്ങുന്നുണ്ട്. വീട്ടിലെത്തി രേഖകള്‍ പിടിച്ചെടുത്തു.

സിജെപി സമര ഭൂമിയില്‍ സൗജന്യ ഭക്ഷണവും വെള്ളവും എത്തിക്കുന്നതിലായിരുന്നു ജുനൈദിന്റെ ശ്രദ്ധ. ഇദ്ദേഹത്തിന്റെ കുടുംബത്തിനെതിരെ യുപി പോലീസ് നടപടി എടുത്തു എന്ന വിവരം ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പ്രതികരണവുമായി പോലീസ് രംഗത്തെത്തി. ജുനൈദിന്റെ കുടുംബത്തിലെ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന് മീററ്റ് പോലീസ് പറയുന്നു.

muhammad junaid cjp up police

ജുനൈദിന്റെ കുടുംബാംഗങ്ങളെ യുപി പോലീസ് എത്രയും വേഗം വിട്ടയക്കണം എന്ന് സിജെപി നേതാവ് സൗരവ് ദാസ് ആവശ്യപ്പെട്ടു. സമരക്കാര്‍ക്ക് നേരെ പോലീസ് നിയമവിരുദ്ധമായ അടിച്ചമര്‍ത്തല്‍ നടപടി സ്വീകരിക്കുകയാണ് എന്ന് ദാസ് പറയുന്നു. ജുനൈദിന്റെ പിതാവ് മുസ്തഫയെ പോലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് ആരോപണം. കുടുംബാംഗങ്ങളെ പോലീസ് പീഡിപ്പിക്കുകയും ചെയ്യുന്നുണ്ടത്രെ.

ഗാസിയാബാദിലെ തന്റെ വീട് പോലീസ് റെയ്ഡ് ചെയ്തുവെന്ന് ജുനൈദ് പറയുന്നു. കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി. ബാങ്ക് പാസ് ബുക്കും പാന്‍കാര്‍ഡും പിടിച്ചെടുത്തു എന്നും ജുനൈദ് പറയുന്നു. ഗാസിയാബാദിലെ മസൂരി പോലീസ് സ്‌േേറ്റഷനിലുള്ള ഓഫീസര്‍മാരാണ് വീട്ടിലെത്തിയത് എന്ന് കുടുംബം പറയുന്നു. ഗാസിയാബാദിലെ നഹാല്‍ ഗ്രാമത്തിലാണ് ജുനൈദിന്റെ വീട്.

വ്യാഴാഴ്ച വൈകീട്ടാണ് പോലീസ് വന്നത്. വീടും പരിസരവുമെല്ലാം പരിശോധിച്ചു. പിതാവിനോട് ജുനൈദിലെ വിളിക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. എത്രയും വേഗം വീട്ടിലേക്ക് മടങ്ങി എത്താന്‍ പോലീസ് ആവശ്യപ്പെടുകയും ചെയ്തുവെന്ന് ജുനൈദിന്റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ കസ്റ്റഡിയില്‍ എടുത്തു എന്ന ആരോപണം സീനിയര്‍ എസ്പി അവിനാശ് പാണ്ഡെ തള്ളി. ജുനൈദിന്റെ കുടുംബാംഗങ്ങളെ കസ്റ്റഡിയില്‍ എടുത്തില്ലെന്ന് എസ്പി വിനായക് ഗോപാല്‍ ഭോന്‍സ്ലെയും പ്രതികരിച്ചു.

ക്രിമിനലുകളെ പിടികൂടുന്നതിന് പകരം പോലീസ് സമയം കളയുകയാണ് എന്ന് സിജെപി എക്‌സില്‍ കുറിച്ചു. സമരക്കാര്‍ക്ക് വെള്ളവും ഭക്ഷണവും വിതരണം ചെയ്ത തങ്ങളുടെ വോളണ്ടിയര്‍ ആണ് ജുനൈദ്. പോലീസ് അദ്ദേഹത്തെയും കുടുംബത്തെയും പീഡിപ്പിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു. ജുനൈദുമായി ബന്ധപ്പെടുന്നുണ്ടെന്നും പോലീസിന്റെ നടപടിയെ അപലപിക്കുന്നു എന്നും സിജെപി വക്താവ് സൗരവ് ദാസ് പ്രതികരിച്ചു. പിടികൂടിയവരെ എത്രയും വേഗം വിട്ടയക്കണമെന്നും ദാസ് ആവശ്യപ്പെട്ടു. പോലീസ് നടപടിക്കെതിരെ സമാജ്‌വാദി പാര്‍ട്ടിയും രംഗത്തുവന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+