വികാസ് ദുബെയുടെ കൊലപാതകം വ്യാജ ഏറ്റുമുട്ടലല്ല;സമ്മതിച്ച് യുപി പൊലീസ്; സത്യവാങ്മൂലം
ദില്ലി: ഉത്തര്‍പ്രദേശില്‍ ഗുണ്ടാതലവന്‍ വികാസ് ദുബെ കൊല്ലപ്പെട്ടത് വ്യാജഏറ്റുമുട്ടലില്‍ അല്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ് സുപ്രീം കോടതിയില്‍ വ്യക്തമാക്കി. സുപ്രീം കോടതി നിര്‍ദേശ പ്രകാരവും നിയമവും അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും പൊലീസ് പറഞ്ഞു.
ജൂലൈ 10 ാം തിയ്യതി രാവിലെയായിരുന്നു വികാസ് ദൂബെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. കാണ്‍പൂരിലേക്ക് പോകുന്നത് വഴി പൊലീസ് വാഹനം അപകടത്തില്‍പ്പെടുകയും രക്ഷപ്പെടാന്‍ ശ്രമിച്ച വികാസ് ദുബെയെ പൊലീസ് വെടിവെക്കുകയുമായിരുന്നു. മധ്യപ്രദേശിലായിരുന്നു ദുബെ അറസ്റ്റിലാവുന്നത്.

കേസുകള്‍
ഉത്തര്‍പ്രദേശില്‍ ഡിവൈഎസ്പി അടക്കം എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ട കേസ് ഉള്‍പ്പെടെ 61 ക്രിമിനല്‍ കേസുകളാണ് ദുബെയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാണ്‍പൂരില്‍ റെയിഡിനിടെയായിരുന്നു ദുബെ പൊലീസുകാരെ വെടിവെക്കുന്നത്. പിന്നീട് ഒളിവില്‍ പോയ ദുബെ മധ്യപ്രദേശില്‍ വെച്ച് അറസ്റ്റിലാവുകയായിരുന്നു.

വ്യാജ ഏറ്റുട്ടല്‍
പിന്നീട് കോടതിയില്‍ ഹാജരാക്കി കാണ്‍പൂരിലേക്ക് കൊണ്ട് പോകുന്നതിടെയാണ് പൊലീസ് വാഹനം അപകടത്തില്‍പ്പെടുന്നതും രക്ഷപ്പെടാന്‍ ശ്രമിച്ച ദുബെയെ വെടിവെക്കുന്നതും. സംഭവം വ്യാജ ഏറ്റുട്ടല്‍ കൊലപാതകമല്ലെന്ന വാദം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ അതൊരു വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമല്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ് സുപ്രീം കോടതിയില്‍ പറഞ്ഞു.

തെലങ്കാന ഏറ്റുമുട്ടല്‍
വികാസ് ദുബെ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെയല്ല. അന്നത്തെ സംഭവം തെലങ്കാന ഏറ്റുമുട്ടലുമായി താരതമ്യപ്പെടുത്താന്‍ കഴിയില്ല. തെലങ്കാനയില്‍ ജൂഡീഷ്യല്‍ കമ്മീഷന് തെലങ്കാന ഉത്തരവിട്ടിരുന്നില്ല. എന്നാല്‍ ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ജൂഡീഷ്യല്‍ കമ്മീഷന് ഉത്തരവിട്ടിരുന്നുവെന്നും ഉത്തര്‍പ്രദേശ് പൊലീസ് ഡയറക്ടര്‍ ജനറല്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

തെളിവുകള്‍
നിയമവും സുപ്രീം കോടതി നിര്ദേശപ്രകാരവുമാണ് പൊലീസ് പ്രവര്‍ത്തിച്ചത്. സമയം അനുവദിച്ച് തരികയാണെങ്കില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാമെന്നും അദ്ദേഹം പറഞ്ഞു. വിരമിച്ച ഹൈക്കോടതി ജഡ്ജിയാണ് വികാസ് അന്വേഷണ കമ്മീഷന്. തെലുങ്കാന സംഭവത്തില്‍ കൊല്ലപ്പെട്ടവര്‍ കൊടും ക്രിമിനലുകള്‍ അല്ലെന്നും വികാസ് ദുബെയുടെ പേരില്‍ 61 ഓളം ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Recommended Video

തെലങ്കാന വ്യാജ ഏറ്റുമുട്ടല്‍
ഹൈദരാബാദില്‍ ഒരു വെറ്റിനറി സര്‍ജനെ കൂട്ടബലാത്സംഗം ചെയ്ത് മൃതദേഹം പാലത്തിനിടയിലിട്ട് കത്തിച്ച കൊന്നകേസില്‍ നാല് പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ചതായിരരുന്നു തെലങ്കാന വ്യാജ ഏറ്റുമുട്ടല്‍. ഇവിടെ തെളിവെടുപ്പിനെന്ന പേരില്‍ പ്രതികളെ മൃതദേഹം കണ്ടെടുത്ത അതേ പാലത്തിന്റെ ചുവട്ടില്‍ കൊണ്ട് വന്ന് എന്‍കൗണ്ടറിലൂടെ വധിക്കുകയായിരുന്നു. സംഭവത്തിന്റെ റിപ്പോര്‍ട്ട് ഇതുവരേയും സമര്‍പ്പിച്ചിട്ടില്ല.

പൊലിസിന്റെ വാദം
തെലങ്കാന വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നിന്നും വിഭിന്നമായി വികാസ് ദുബെയുടെ സംഭവത്തില്‍ അദ്ദേഹത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടതിന് തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്ന് ഉത്തര്‍പ്രദേശ് പൊലീസ് സത്യവാങ്മൂലത്തില്‍ പറയുന്നു.തെലങ്കാന കേസില്‍ ആകെ തെളിവായിട്ടുള്ളത് പൊലിസിന്റെ വാദം മാത്രമാണ് തെളിവെന്നും ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞു.

പൊലീസ് റെക്കോര്‍ഡ്
അതേസമയം വികാസ് ദുബെയുടെ പൊലീസ് റെക്കോര്‍ഡ് ഞെട്ടിക്കുന്നതാണ്. 61 ക്രിമിനല്‍ കേസുകളാണ് വികാസ് ദുബെക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ എട്ട് എണ്ണവും കൊലപാതക കേസുകളാണ്. ഇതില്‍ 15 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് വധ ശ്രമത്തിനാണ്. രണ്ടെണ്ണം എന്‍ഡിപിഎസ് നിയമപ്രകാരം(നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട്), 7 കേസുകള്‍ ഗുണ്ടാ നിയമ പ്രകാരം, മൂന്നെണ്ണം ആയുധ നിയമപ്രകാരം, ഉള്‍പ്പെടെയാണ് വികാസ് ദുബെക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകള്‍.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications