കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികാസ് ദുബെയുടെ കൊലപാതകം വ്യാജ ഏറ്റുമുട്ടലല്ല;സമ്മതിച്ച് യുപി പൊലീസ്; സത്യവാങ്മൂലം

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ ഗുണ്ടാതലവന്‍ വികാസ് ദുബെ കൊല്ലപ്പെട്ടത് വ്യാജഏറ്റുമുട്ടലില്‍ അല്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ് സുപ്രീം കോടതിയില്‍ വ്യക്തമാക്കി. സുപ്രീം കോടതി നിര്‍ദേശ പ്രകാരവും നിയമവും അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും പൊലീസ് പറഞ്ഞു.

ജൂലൈ 10 ാം തിയ്യതി രാവിലെയായിരുന്നു വികാസ് ദൂബെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. കാണ്‍പൂരിലേക്ക് പോകുന്നത് വഴി പൊലീസ് വാഹനം അപകടത്തില്‍പ്പെടുകയും രക്ഷപ്പെടാന്‍ ശ്രമിച്ച വികാസ് ദുബെയെ പൊലീസ് വെടിവെക്കുകയുമായിരുന്നു. മധ്യപ്രദേശിലായിരുന്നു ദുബെ അറസ്റ്റിലാവുന്നത്.

യുഎഇ അറ്റാഷേക്ക് പൂർണ നയതന്ത്ര പരിരക്ഷയുണ്ടോ? രാജ്യം വിട്ടതെങ്ങനെ.. വിമർശിച്ച് എംബി രാജേഷ്യുഎഇ അറ്റാഷേക്ക് പൂർണ നയതന്ത്ര പരിരക്ഷയുണ്ടോ? രാജ്യം വിട്ടതെങ്ങനെ.. വിമർശിച്ച് എംബി രാജേഷ്

കേസുകള്‍

കേസുകള്‍

ഉത്തര്‍പ്രദേശില്‍ ഡിവൈഎസ്പി അടക്കം എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ട കേസ് ഉള്‍പ്പെടെ 61 ക്രിമിനല്‍ കേസുകളാണ് ദുബെയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാണ്‍പൂരില്‍ റെയിഡിനിടെയായിരുന്നു ദുബെ പൊലീസുകാരെ വെടിവെക്കുന്നത്. പിന്നീട് ഒളിവില്‍ പോയ ദുബെ മധ്യപ്രദേശില്‍ വെച്ച് അറസ്റ്റിലാവുകയായിരുന്നു.

വ്യാജ ഏറ്റുട്ടല്‍

വ്യാജ ഏറ്റുട്ടല്‍

പിന്നീട് കോടതിയില്‍ ഹാജരാക്കി കാണ്‍പൂരിലേക്ക് കൊണ്ട് പോകുന്നതിടെയാണ് പൊലീസ് വാഹനം അപകടത്തില്‍പ്പെടുന്നതും രക്ഷപ്പെടാന്‍ ശ്രമിച്ച ദുബെയെ വെടിവെക്കുന്നതും. സംഭവം വ്യാജ ഏറ്റുട്ടല്‍ കൊലപാതകമല്ലെന്ന വാദം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ അതൊരു വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമല്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ് സുപ്രീം കോടതിയില്‍ പറഞ്ഞു.

തെലങ്കാന ഏറ്റുമുട്ടല്‍

തെലങ്കാന ഏറ്റുമുട്ടല്‍

വികാസ് ദുബെ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെയല്ല. അന്നത്തെ സംഭവം തെലങ്കാന ഏറ്റുമുട്ടലുമായി താരതമ്യപ്പെടുത്താന്‍ കഴിയില്ല. തെലങ്കാനയില്‍ ജൂഡീഷ്യല്‍ കമ്മീഷന് തെലങ്കാന ഉത്തരവിട്ടിരുന്നില്ല. എന്നാല്‍ ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ജൂഡീഷ്യല്‍ കമ്മീഷന് ഉത്തരവിട്ടിരുന്നുവെന്നും ഉത്തര്‍പ്രദേശ് പൊലീസ് ഡയറക്ടര്‍ ജനറല്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

തെളിവുകള്‍

തെളിവുകള്‍

നിയമവും സുപ്രീം കോടതി നിര്‍ദേശപ്രകാരവുമാണ് പൊലീസ് പ്രവര്‍ത്തിച്ചത്. സമയം അനുവദിച്ച് തരികയാണെങ്കില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാമെന്നും അദ്ദേഹം പറഞ്ഞു. വിരമിച്ച ഹൈക്കോടതി ജഡ്ജിയാണ് വികാസ് അന്വേഷണ കമ്മീഷന്‍. തെലുങ്കാന സംഭവത്തില്‍ കൊല്ലപ്പെട്ടവര്‍ കൊടും ക്രിമിനലുകള്‍ അല്ലെന്നും വികാസ് ദുബെയുടെ പേരില്‍ 61 ഓളം ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Recommended Video

cmsvideo
വികാസ് ദുബെയുടെ എന്‍കൗണ്ടറില്‍ സംശയം ഉന്നയിച്ച് പ്രിയങ്ക ഗാന്ധി | Oneindia Malayalam
തെലങ്കാന വ്യാജ ഏറ്റുമുട്ടല്‍

തെലങ്കാന വ്യാജ ഏറ്റുമുട്ടല്‍

ഹൈദരാബാദില്‍ ഒരു വെറ്റിനറി സര്‍ജനെ കൂട്ടബലാത്സംഗം ചെയ്ത് മൃതദേഹം പാലത്തിനിടയിലിട്ട് കത്തിച്ച കൊന്നകേസില്‍ നാല് പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ചതായിരരുന്നു തെലങ്കാന വ്യാജ ഏറ്റുമുട്ടല്‍. ഇവിടെ തെളിവെടുപ്പിനെന്ന പേരില്‍ പ്രതികളെ മൃതദേഹം കണ്ടെടുത്ത അതേ പാലത്തിന്റെ ചുവട്ടില്‍ കൊണ്ട് വന്ന് എന്‍കൗണ്ടറിലൂടെ വധിക്കുകയായിരുന്നു. സംഭവത്തിന്റെ റിപ്പോര്‍ട്ട് ഇതുവരേയും സമര്‍പ്പിച്ചിട്ടില്ല.

പൊലിസിന്റെ വാദം

പൊലിസിന്റെ വാദം

തെലങ്കാന വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നിന്നും വിഭിന്നമായി വികാസ് ദുബെയുടെ സംഭവത്തില്‍ അദ്ദേഹത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടതിന് തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്ന് ഉത്തര്‍പ്രദേശ് പൊലീസ് സത്യവാങ്മൂലത്തില്‍ പറയുന്നു.തെലങ്കാന കേസില്‍ ആകെ തെളിവായിട്ടുള്ളത് പൊലിസിന്റെ വാദം മാത്രമാണ് തെളിവെന്നും ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞു.

പൊലീസ് റെക്കോര്‍ഡ്

പൊലീസ് റെക്കോര്‍ഡ്

അതേസമയം വികാസ് ദുബെയുടെ പൊലീസ് റെക്കോര്‍ഡ് ഞെട്ടിക്കുന്നതാണ്. 61 ക്രിമിനല്‍ കേസുകളാണ് വികാസ് ദുബെക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ എട്ട് എണ്ണവും കൊലപാതക കേസുകളാണ്. ഇതില്‍ 15 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് വധ ശ്രമത്തിനാണ്. രണ്ടെണ്ണം എന്‍ഡിപിഎസ് നിയമപ്രകാരം(നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട്), 7 കേസുകള്‍ ഗുണ്ടാ നിയമ പ്രകാരം, മൂന്നെണ്ണം ആയുധ നിയമപ്രകാരം, ഉള്‍പ്പെടെയാണ് വികാസ് ദുബെക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകള്‍.

English summary
UP Police Affidavit On SC that Vikas Dubey killing is not Fake encounter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X