14 വയസ്സുകാരിയായ ദളിത് ബാലികയെ ബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ചു: 7 പേര്‍ അറസ്റ്റില്‍
ലക്നൗ: 14 വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെ ബലാത്സഗം ചെയ്തതിന് ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ 7 പേരെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. കത്തിക്കരിഞ്ഞ നിലയിലുള്ള പെണ്‍കുട്ടിയെ മൃതദേഹം വീടിന് സമീപത്തെ ഇഷ്ടികച്ചൂളയില്‍ നിന്നും കണ്ടെടുത്തു. ശ്വാസം മുട്ടലും തീപൊള്ളലുമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉത്തർപ്രദേശിലെ മുസാഫർ നഗർ ജില്ലയിലെ റൊഹാനയിലാണ് സംഭവം.
പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ ഇഷ്ടികച്ചൂള ഉടമയടക്കമുള്ള ഏഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഐപിസി 302 (നരഹത്യ), 376 ഡി (കൂട്ടബലാത്സംഗം), പട്ടികജാതി/പട്ടികവർഗ പീഡന നിരോധന നിയമം,പോക്സോ എന്നീ വകുപ്പുകൾ ചേർത്താണ് പ്രതികള്‍ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹരീഷ് ബദോരിയ മാധ്യമങ്ങളോട് പറഞ്ഞു.

താനും ഭാര്യയും മരുന്ന് വാങ്ങിക്കാന്‍ വ്യാഴാഴ്ച്ച ഗ്രാമത്തിന് പുറത്തുപോയ സമയത്താണ് സംഭവം നടന്നതെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. 14 വയസ്സുള്ള മകളും 12 വയസ്സുകാരനായ മകനും ആ സമയത്ത് വീട്ടില്‍ തനിച്ചായിരുന്നു. മുതിര്‍ന്നവര്‍ വീട്ടില്‍ ഇല്ലെന്ന് മനസ്സിലാക്കിയ പ്രതികള്‍ ഇഷ്ടികച്ചൂള ഉടമയുടെ നേതൃത്വത്തില്‍ വീട്ടില്‍ അതിക്രമിച്ചു കയറി. മകളെ ബലാത്സംഗം ചെയ്തതിന് കത്തിച്ചു കളയുകയായിരുന്നെന്നാണ് പിതാവിന്‍റെ പരാതി.












Click it and Unblock the Notifications