രാഹുലിനേയും പ്രിയങ്കയേയും തടഞ്ഞ് യുപി പൊലീസ്; കാല്‍നടയായി ഹത്രാസിലേക്ക് യാത്ര തുടര്‍ന്ന് ഇരുവരും
ദില്ലി: ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ദലിത് പെൺകുട്ടി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ യുപി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനമാണ് കോണ്‍ഗ്രസ് നടത്തുന്നത്. യുവതിയുടെ മൃതദേഹം വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് പൊലീസ് സംസ്കരിച്ചതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. ഇതിനിടെയാണ് ഹത്രാസിലെ പെണ്‍കുട്ടിയെ വീട് സന്ദര്‍ശിക്കാന്‍ പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പൊലീസ് തടഞ്ഞിരിക്കുന്നത്.

എല്ലാ റോഡുകളും പൊലീസ് അടച്ചു
കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ആരും എത്താതിരിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഇന്നലെ തന്നെ യുപി പൊലീസ് സ്വീകരിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരെ അടക്കം വീട്ടിലേക്ക് കടത്തിവിട്ടില്ല. വീടിന് ഒന്നര കീലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് അടച്ചു. പുറത്ത് നിന്ന് ആരേയും കുടുംബവുമായി ബന്ധപ്പെടാതിരിക്കാനുള്ള എല്ലാ മുന്‍ കരുതലുകളും പൊലീസ് സ്വീകരിച്ചിരിക്കുകയാണ്.

കാല്‍നടയായി
എന്നാല്‍ ഈ വിലക്കുകളൊന്നും കാര്യമാക്കാതെയാണ് പ്രിയങ്കയും രാഹുല്‍ ഗാന്ധിയും ഹത്രാസിലേക്ക് പുറപ്പെട്ടത്. എന്നാല്‍ ഇരുവരേയും ഗ്രേറ്റര്‍ നോയിഡയില്‍ പൊലീസ് തടയുകയായിരുന്നു. നിരോധനാജ്ഞ ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നടപടി. വാഹന വ്യൂഹത്തെ പൊലീസ് തടഞ്ഞതോടെ ഇരുവരും യമുന എക്സ്പ്രസ് വേയിലൂടെ കാല്‍നടയായി ഹത്രാസിലേക്കുള്ള യാത്ര തുടരുകയായിരുന്നു.

കുത്തിയിരുന്ന് പ്രതിഷേധം
കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധക്കാരും ഹത്രാസിലേക്ക് മാർച്ച് ചെയ്യുന്നതിനിടെ യുപി പോലീസ് വീണ്ടും ലാത്തിചാർജ് നടത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതോടെ രാഹുലും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് ശേഷം രാഹുല്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. നൂറ് കിലോമീറ്റര്‍ നടന്നിട്ടാണെങ്കിലും പെണ്‍കുട്ടിയുടെ വീട്ടില്‍ തങ്ങളെത്തുമെന്നും മാതാപിതാക്കളെ കാണുമെന്നുമാണ് പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയത്

രൂക്ഷ വിമര്‍ശനം
സംഭവത്തില്‍ യുപി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായിരുന്നു രാഹുല്‍ ഗാന്ധി നേരത്തെ നടത്തിയിരുന്നത്. ഹത്രാസിന് പിന്നാലെ ഇന്നലെ അര്‍ധരാത്രിയോടെ ബൽറാംപുരിൽ ബലാത്സംഗം ചെയ്യപ്പെട്ട് മറ്റൊരു ദലിത് പെൺകുട്ടിയെ കൊന്നത്.
ജംഗിള്‍രാജ് ആണ് ഉത്തര്‍പ്രദേശില്‍ നടക്കുന്നത്. പെണ്‍കുട്ടികളെ സംരക്ഷിക്കുക എന്നതല്ല, സത്യം മറച്ചുവെച്ച് അധികാരം നിലനിര്‍ത്തുക എന്നതാണ് ബിജെപിയുടെ മുദ്രാവാക്യമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
വിജയൻ നായരുടെ മനസിലെ "സ്ത്രി"ചില്ലറ സംഭവമല്ല, അതിനൊപ്പം ആരെല്ലാമെന്ന് നോക്കൂ; അശോകൻ ചരുവിൽ
കുശ്വാഹയുമായി കൈകോര്‍ത്ത് മായവതിയും ബിഹാറിലേക്ക്; നീക്കം ബിജെപിക്ക് വേണ്ടിയെന്ന് കോണ്‍ഗ്രസ്