യാത്രയ്ക്കിടെ തീപടര്‍ന്ന ബൈക്കിനെ പിന്തുടര്‍ന്ന് രക്ഷിച്ച് യുപി പോലീസ്, രക്ഷിച്ചത് മൂന്ന് ജീവനുകള്‍

ദില്ലി: ബൈക്കില്‍ യാത്ര ചെയ്യവേ തീപടര്‍ന്നപ്പോള്‍ ബൈക്കിനെ പിന്തുടര്‍ന്ന് യാത്രക്കാരെ രക്ഷിച്ച് ഉത്തര്‍പ്രദേശ് പോലീസ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കയാണ്. മൂന്നംഗ കുടുംബം ബൈക്കില്‍ യാത്ര ചെയ്യവേ ബൈക്കില്‍ തൂക്കിയിട്ട കവറില്‍ ആകസ്മികമായി തീ പിടിക്കുകയായിരുന്നു. എന്നാല്‍ കുടുംബം തീ പിടിച്ചത് അറിയാതെ യാത്ര തുടരുകയായിരുന്നു.

ഇത് ശ്രദ്ധയില്‍ പെട്ട ഉത്തര്‍പ്രദേശ് പോലീസ് സംഘം ബെക്കിനെ പിന്തുടരുകയായിരുന്നു. പോലീസ് എത്തി ബൈക്കിലെ യാത്രക്കാരോട് ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. അപ്പോള്‍ മാത്രമാണ് യാത്രക്കാര്‍ ഇത് അറിയുന്നത്. ഒരു സ്ത്രീയും കുഞ്ഞും ഉള്‍പ്പെടെയുള്ളവരാണ് അത്ഭുതകരമായി പോലീസ് ഇടപെടലിനെ തുടര്‍ന്ന് രക്ഷപ്പെട്ടത്.

policeup-20-

ശ്രദ്ധാപൂര്‍വ്വം യാത്രക്കാരോട് ബൈക്കില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ട പോലീസ് തീയണക്കുകയായിരുന്നു. ഉത്തര്‍പ്രദേശ് പോലീസ് ട്വീറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ വ്യാപകമായിക്കൊണ്ടിരിക്കയാണ്. പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് കുടംബം രക്ഷപ്പെട്ടത്. ഏപ്രില്‍ 14ന് പങ്ക് വച്ച വീഡിയോ 18000ല്‍ പരം ലൈക്ക് നേടിയിരുന്നു. 5700 റിട്വീറ്റുകളും ലഭിച്ചു. പോലീസിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+