കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമത്തിനെതിരെ സമരം, സ്ത്രീകളുടെ പുതപ്പും ഭക്ഷണവും വാരിക്കൊണ്ടു പോയി യുപി പോലീസ്!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളോട് പോലീസിന്റെ ക്രൂരത. ലഖ്‌നൗവിലെ ഘണ്ട ഘറില്‍ മഞ്ഞും വെയിലും കൊണ്ട് രണ്ട് ദിവസമായി പ്രതിഷേധിക്കുന്ന സ്ത്രീകളുടെ സമരപ്പന്തലില്‍ നിന്ന് പോലീസ് ഭക്ഷണ സാധനങ്ങളും പാത്രങ്ങളും പുതപ്പുകളുമടക്കം എടുത്ത് കൊണ്ട് പോയി. ദില്ലി ഷഹീന്‍ ബാഗിന് സമാനമായി നൂറു കണക്കിന് സ്ത്രീകളും കുട്ടികളുമാണ് ക്ലോക്ക് ടവറിന് സമീപത്ത് സമരമിരിക്കുന്നത്.

കയ്യില്‍ ദേശീയ പതാകയേന്തി, ദേശീയ ഗാനം പാടി സമാധാനപരമായിട്ടാണ് സ്ത്രീകളുടെ സംഘം പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നത്. ഈ സമയത്താണ് ഒരു കൂട്ടം പോലീസുകാര്‍ സ്ഥലത്ത് എത്തുകയും സമരപ്പന്തലിലെ പുതപ്പുകളും ഭക്ഷണ സാധനങ്ങളും കൂട്ടത്തോടെ കവര്‍ന്നെടുക്കുകയും ചെയ്തത്.

caa

തുടര്‍ന്ന് സ്ത്രീകള്‍ പോലീസിനെതിരെ പ്രതിഷേധമുയര്‍ത്തി. പോലീസിനെ കള്ളന്മാരെന്ന് വിളിച്ചാണ് സ്ത്രീകള്‍ പ്രതിഷേധിച്ചത്. സമരത്തിന് എത്തിയ വൃദ്ധയായ സ്ത്രീ, പോലീസ് തന്റെ പുതപ്പ് വലിച്ചെടുത്ത് കൊണ്ടുപോയെന്നും തണുപ്പ് കായാനായി തീ കൂട്ടിയതിന് മേല്‍ വെള്ളം കോരി ഒഴിച്ചുവെന്നും ആരോപിച്ചു. പോലീസുകാര്‍ സമരപ്പന്തലില്‍ നിന്നും സാധനം കടത്തുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

#KAMBALCHOR UPPOLICE എന്ന ഹാഷ് ടാഗും യോഗി ആദിത്യനാഥിന്റെ പോലീസിനെതിരെ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി മാറിയിട്ടുണ്ട്. സംഭവം വിവാദമായതോടെ നിരവധി പേരാണ് സമരപ്പന്തലിലേക്ക് പുതപ്പും ഭക്ഷണ സാധനങ്ങളുമായി എത്തുന്നത്. റിപ്പബ്ലിക് ദിന പരേഡിനോ പ്രതിരോധ എക്‌സ്‌പോയ്‌ക്കോ തങ്ങള്‍ ഒരു തടസ്സവും ഉണ്ടാക്കില്ലെന്നും സിഎഎയും എന്‍ആര്‍സിയും പിന്‍വലിക്കുന്നത് വരെ ഒരിഞ്ച് പോലും ഇവിടെ നിന്ന് അനങ്ങില്ലെന്നും സമരക്കാരിയായ 72കാരി റൂബിയ പ്രതികരിച്ചു. പോലീസ് സമരക്കാരുടെ സാധനങ്ങള്‍ കവര്‍ന്നിട്ടില്ലെന്നും സ്ഥലത്ത് ടെന്റ് കെട്ടുന്നത് തടയുക മാത്രമാണ് ചെയ്തത് എന്നുമാണ് യുപി പോലീസിന്റെ വിശദീകരണം.

English summary
UP Police confiscates food items, blankets from women protesting against CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X