കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലും പ്രിയങ്കയും ഹത്രാസിലേക്കില്ല, പാതിവഴിയിൽ യാത്ര അവസാനിപ്പിച്ചു, ദില്ലിയിലേക്ക് മടങ്ങുന്നു!

Google Oneindia Malayalam News

ദില്ലി: കാര്‍ഷിക ബില്ലുകള്‍ക്ക് പുറമേ ഹത്രാസ് സംഭവവും ബിജെപി സര്‍ക്കാരിനെതിരെ വന്‍ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണ് കോണ്‍ഗ്രസ്. ഹത്രാസില്‍ കൂട്ടബലാത്സഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് കാല്‍നടയായി യാത്ര പുറപ്പെട്ട രാഹുുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യുപി പോലീസ് തടഞ്ഞിരുന്നു.

ഇരുവരേയും കസ്റ്റഡിയിലെടുത്ത പോലീസ് ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലേക്ക് മാറ്റി. രാഹുലിനും പ്രിയങ്കയ്ക്കും എതിരെയുളള പോലീസ് നടപടിയില്‍ വന്‍ പ്രതിഷേധം ഉയരവേ ഇരുവരേയും യുപി പോലീസ് വിട്ടയച്ചിരിക്കുകയാണ്. ഇതോടെ ഹത്രാസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുളള നീക്കത്തില്‍ നിന്ന് ഇരുനേതാക്കളും പിന്മാറിയേക്കും.

രാജ്യവ്യാപക പ്രതിഷേധം

രാജ്യവ്യാപക പ്രതിഷേധം

ദളിത് പെണ്‍കുട്ടി അതിക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം രാജ്യവ്യാപക പ്രതിഷേധത്തിലേക്ക് നയിച്ചിരിക്കുകയാണ്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നും ജാതി സംഘര്‍ഷം മൂലം നടന്ന കൊലപാതകം ആണെന്നും ഉളള യുപി പോലീസിന്റെ വാദം വിവാദമായിട്ടുണ്ട്.

ഹത്രാസിലേക്ക് യാത്ര

ഹത്രാസിലേക്ക് യാത്ര

ഹത്രാസ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ദില്ലിയില്‍ നിന്നും കാറില്‍ പുറപ്പെട്ട കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും ഉത്തര്‍ പ്രദേശിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയേയും നിരോധനാജ്ഞ ചൂണ്ടിക്കാട്ടിയാണ് യുപി പോലീസ് വഴിയില്‍ തടഞ്ഞത്.

തടഞ്ഞ് യുപി പോലീസ്

തടഞ്ഞ് യുപി പോലീസ്

ഗ്രേറ്റര്‍ നോയിഡയില്‍ വെച്ചാണ് പ്രിയങ്കയേയും രാഹുലിനേയും പോലീസ് തടഞ്ഞത്. ഹത്രാസില്‍ നിന്നും 142 കിലോമീറ്റര്‍ അകലെ ആണിത്. ഇതോടെ രാഹുലും പ്രിയങ്കയും വാഹനം ഉപേക്ഷിച്ച് നടക്കാന്‍ തീരുമാനിച്ചു. ദില്ലി- യുപി യമുന എക്‌സ്പ്രസ് ഹൈവേയിലൂടെ കാല്‍നടയായി പ്രിയങ്കയും രാഹുലും യാത്ര തുടര്‍ന്നു.

നിലത്ത് വീണ് രാഹുൽ

നിലത്ത് വീണ് രാഹുൽ

യാത്ര തടയാനുളള പോലീസിന്റെ ശ്രമം കയ്യേറ്റത്തില്‍ ആണ് കലാശിച്ചത്. പിടിവലിക്കിടെ രാഹുല്‍ താഴെ വീണു. പോലീസ് തന്നെ തളളിയതായും ലാത്തി ചാര്‍ജ് ചെയ്തതായും നിലത്തേക്ക് എറിഞ്ഞതായും രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യത്ത് മോദിജിക്ക് അല്ലാതെ ഒരു സാധാരണക്കാരന് നടക്കാനുളള സ്വാതന്ത്ര്യമില്ലേ എന്നും രാഹുല്‍ പൊട്ടിത്തെറിച്ചു.

പോലീസ് കസ്റ്റഡിയിൽ

പോലീസ് കസ്റ്റഡിയിൽ

വാഹനം പോലീസ് തടഞ്ഞ സാഹചര്യത്തിലാണ് നടക്കാന്‍ തീരുമാനിച്ചത് എന്നും രാഹുല്‍ വ്യക്തമാക്കി. എന്നാല്‍ രാഹുലിനേയും പ്രിയങ്കയേയും യാത്ര തുടരാന്‍ അനുവദിക്കാതെ യുപി പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എന്നാല്‍ എന്ത് അടിസ്ഥാനത്തിലാണ് തങ്ങളെ കസ്റ്റഡിയില്‍ എടുക്കുന്നത് എന്ന് രാഹുല്‍ ഗാന്ധി പോലീസിനോട് ചോദിച്ചു.

വന്‍ പ്രതിഷേധം

വന്‍ പ്രതിഷേധം

പകര്‍ച്ച വ്യാധി നിയമപ്രകാരമാണ് എന്നാണ് പോലീസ് നല്‍കിയ മറുപടി. ഹത്രാസ് പെണ്‍കുട്ടിയുടെ വീട്ടില്‍ പോകാതെ പിന്മാറില്ല എന്ന നിലപാടില്‍ രാഹുലും പ്രിയങ്കയും ഉറച്ച് നിന്നു. ഇതോടെ പോലീസ് ഇരുനേതാക്കളേയും കസ്റ്റഡിയില്‍ എടുത്ത് സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. രാഹുലിനും പ്രിയങ്കയ്ക്കും എതിരെയുളള പോലീസ് കയ്യേറ്റത്തില്‍ വന്‍ പ്രതിഷേധം ഉയരുകയാണ്.

തിരികെ മടങ്ങുന്നു

തിരികെ മടങ്ങുന്നു

അതിനിടെ ഇരുനേതാക്കളേയും പോലീസ് ഇപ്പോള്‍ കസ്റ്റഡിയില്‍ നിന്നും വിട്ടയച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഹത്രാസിലേക്കുളള യാത്ര തുടരില്ല. ഇരുനേതാക്കളും ദില്ലിയിലേക്ക് തന്നെ മടങ്ങുകയാണ്. യുപി അതിർത്തി വരെ പോലീസ് രാഹുലിനേയും പ്രിയങ്കയേയും അനുഗമിക്കും. ഹത്രാസ് സംഭവത്തില്‍ ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധമാണ്

Recommended Video

cmsvideo
അതി ക്രൂരന്മാനാരായി യുപി പൊലീസ്| Rahul and Priyanka Being Brought Back to Delhi | Oneindia Malayalam

English summary
UP Police free Rahul Gandhi and Priyanka Gandhi from custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X