Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് കുട്ടികളെ വെട്ടിക്കൊലപ്പെടുത്തിയ ബാര്‍ബറെ ഏറ്റുമുട്ടലില്‍ വധിച്ച് യുപി പൊലീസ്

ലഖ്‌നൗ: രണ്ട് കുട്ടികളെ വെട്ടിക്കൊലപ്പെടുത്തിയ ബാര്‍ബറെ ഏറ്റുമുട്ടലില്‍ വധിച്ചതായി യുപി പൊലീസ്. ഉത്തര്‍പ്രദേശിലെ ബദൗണിലാണ് സംഭവം. സാജിദ് എന്ന 22 കാരനാണ് കൊല്ലപ്പെട്ടത്. മണ്ഡി സമിതി പൊലീസ് സ്റ്റേഷന് പരിധിയിലെ ബാബ കോളനിയിലാണ് സംഭവം. പ്രതി തന്റെ അയല്‍വാസിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി 11ഉം 6ഉം വയസ്സുള്ള രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും മൂന്നാമത്തെ കുട്ടിയെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

സലൂണ്‍ നടത്തുന്ന അയല്‍വാസിയായ വിനോദ് കുമാറിന്റെ കുടുംബവുമായി സാജിദ് പലപ്പോഴും വഴക്കുണ്ടാക്കാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വിനോദ് കുമാറിന്റെ ഭാര്യയും മൂന്ന് കുട്ടികളും മാത്രം വീട്ടിലുള്ളപ്പോഴായിരുന്നു ആക്രമണം. ഇവരുടെ വീടിന്റെ താഴെയാണ് പാര്‍ലര്‍. ആക്രമണ സമയത്ത് വിനോദ് കുമാറിന്റെ ഭാര്യ താഴെ പാര്‍ലറില്‍ ആയിരുന്നു. വിനോദിന്റെ വീട്ടിലെത്തിയ പ്രതി മക്കളായ ആയുഷ്, പിയൂഷ്, ഹണി എന്നിവരെ ആക്രമിക്കുകയായിരുന്നു എന്ന് അയല്‍വാസികള്‍ പറഞ്ഞു.

UP Encounter

നിലവിളി കേട്ട് ആളുകള്‍ മുകളിലേക്ക് ഓടിയെത്തിയെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും രോഷാകുലരായ നാട്ടുകാര്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ അനുവദിച്ചില്ല. മൃതദേഹം കൊണ്ടുപോകാനെത്തിയ ആംബുലന്‍സ് ബന്ധുക്കള്‍ തിരിച്ചയച്ചു. തുടര്‍ന്ന് സ്ഥലത്ത് കനത്ത പൊലീസ് ബന്തവസ് ഏര്‍പ്പെടുത്തി കുട്ടികളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.

അതിനിടെ പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുകയും പൊലീസിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു എന്നും പ്രത്യാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെടുകയായിരുന്നു എന്നും ബറേലി ഇന്‍സ്‌പെക്ടര്‍ ജനറല്‍ രാകേഷ് കുമാര്‍ പറഞ്ഞു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. അതേസമയം കുട്ടികളെ ആക്രമിച്ച് കൊലപ്പെടുത്തിയത് എന്തിനാണ് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+