കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം; 57 പൊലീസുകാര്‍ക്ക് വെടിയേറ്റതായി യുപി പൊലീസ്

  • By S Swetha
Google Oneindia Malayalam News

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തിനിടെ 57 പൊലീസുകാര്‍ക്ക് വെടിയേറ്റതായി യുപി പൊലീസ്. കഴിഞ്ഞ ഒരു മാസമായി തുടരുന്ന പ്രക്ഷോഭത്തിനിടെ 21 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. ഇവരില്‍ പലരും വെടിയേറ്റാണ് മരിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. അതേസമയം, പ്രതിഷേധത്തിനിടെ മുന്നൂറോളം പോലീസുകാര്‍ക്ക് പരിക്കേറ്റെന്നും അതില്‍ 57 പേര്‍ക്ക് വെടിയേറ്റെന്നുമുള്ള അവകാശവാദവുമായാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുള്ളത്. എന്നാല്‍ വെടിയേറ്റ മുറിവുകളുള്ള പോലീസുകാരുടെ വിശദാംശങ്ങള്‍ പൊലീസ് പുറത്തു വിടുന്നില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

കോട്ടയിലെ ശിശുമരണത്തില്‍ ഗെലോട്ടിനെ കുറ്റപ്പെടുത്തി സച്ചിന്‍ പൈലറ്റ്, ഉത്തരവാദിത്തം കാണിക്കണം!!കോട്ടയിലെ ശിശുമരണത്തില്‍ ഗെലോട്ടിനെ കുറ്റപ്പെടുത്തി സച്ചിന്‍ പൈലറ്റ്, ഉത്തരവാദിത്തം കാണിക്കണം!!

മുസാഫര്‍നഗര്‍ പോലീസ് സൂപ്രണ്ട് സത്പാല്‍ ആന്റിലിന്റെ കൈവശം വെടിയേറ്റ മുറിവിന്റെ ഫോട്ടോ ഉണ്ടെന്നും ഡിസംബര്‍ 20ന് മീനാക്ഷി ചൗക്കില്‍ വെടിവെപ്പുണ്ടായപ്പോഴാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം പറയുന്നു. ആന്റിലിന് നേരെയുണ്ടായ വെടിവെയ്പ്പിനെ കുറിച്ച് ഉത്തര്‍പ്രദേശ് പോലീസ് പ്രത്യേക അന്വേഷണം നടത്തിയിട്ടില്ലെങ്കിലും 200ലധികം പ്രതിഷേധക്കാര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അന്ന് മുസഫര്‍ നഗറില്‍ നടന്ന പൊലീസ് വെടിവയ്പില്‍ ഒരു പ്രതിഷേധക്കാരന്‍ കൊല്ലപ്പെട്ടിരുന്നു.

potest-15768

ഈ സംഭവം ഒഴികെ, ബുള്ളറ്റ് പരിക്കുകളുള്ള പോലീസുകാരുടെ വിശദാംശങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. വെടിയേറ്റ് പരിക്കേറ്റവരുടെ പട്ടിക കൈവശമുണ്ടെന്ന് സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥനായ പിവി രാമശാസ്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ജില്ലകളിലെ പോലീസ് മേധാവികള്‍ പരിക്കേറ്റവരുടെ എണ്ണം മാത്രമാണ് നല്‍കിയത്.


ആറ് പേര്‍ക്ക് കല്ലേറില്‍ പരിക്കേറ്റതായും രണ്ട് റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റതായും മീററ്റ് പോലീസ് മേധാവി അജയ് സാഹ്നി പറയുന്നു. പരിക്കേറ്റ 21 ഉദ്യോഗസ്ഥരില്‍ എട്ട് പേര്‍ക്ക് വെടിയേറ്റതായി ബിജ്നോര്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് വിശ്വജിത് ശ്രീവാസ്തവ അവകാശപ്പെട്ടു. 15 ഓളം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും ഒമ്പത് പേര്‍ക്ക് വെടിയേറ്റതായും സാംബാല്‍ പോലീസ് മേധാവി യമുന പ്രസാദും പറയുന്നു. എന്നിരുന്നാലും പൊലീസുകാരുടെ എണ്ണം മാത്രമല്ലാതെ കൂടുതല്‍ വിശദാംശങ്ങള്‍ ഒന്നും തന്നെ പുറത്തു വിട്ടിട്ടില്ല.

English summary
UP police says 57 police officers got injured in firing during anti CAA protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X