ഓരോ ക്ലിക്കിനും അഞ്ച് രൂപ... ഉത്തര്‍പ്രദേശില്‍ കമ്പനി നിക്ഷേപകരെ വഞ്ചിച്ചത് ഇങ്ങനെ...
ഇതിനകം ഏഴ് ലക്ഷം പേരില്‍ നിന്ന് കമ്പനി 3700 കോടി തട്ടിയെടുത്തുവെന്നാണ് പരാതി. കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്.
ദില്ലി: ഉത്തര്‍പ്രദേശില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. ഉത്തര്‍പ്രദേശിലെ നോയിഡ സെക്ടര്‍-63 കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അബ്ലെയ്‌സ് ഇന്‍ഫോ സൊല്യൂഷന്‍സല് ലിമിറ്റഡ് എന്ന കമ്പനിയാണ് തട്ടിപ്പിന് പിന്നില്‍. വെബ്‌സൈറ്റില്‍ നല്‍കുന്ന ഓരോ ക്ലിക്കിനും അഞ്ച് രൂപ വാഗ്ദാനം ചെയ്ത് നിക്ഷേപകരെ വഞ്ചിക്കുകയായിരുന്നു.
കമ്പനിയില്‍ നിന്ന്500 കോടി പിടിച്ചെടുത്ത പോലീസ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. ഇതിനകം ഏഴ് ലക്ഷം പേരില്‍ നിന്ന് കമ്പനി 3700 കോടി തട്ടിയെടുത്തുവെന്നാണ് പരാതി. കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. സോഷ്യല്‍ ട്രേഡ്.ബിസ് എന്ന പേരിലുള്ള വെബ് പോര്‍ട്ടല്‍ വഴിയായിരുന്നു തട്ടിപ്പ്.

നിക്ഷേപകരില്‍ നിന്ന് 5750 രൂപ മുതല്‍ 57500 രൂപ വരെയാണ് കമ്പനിയില്‍ അംഗമാകാന്‍ സ്വീകരിച്ചിട്ടുള്ളത്. കേസില്‍ പെടാതിരിക്കാന്‍ കമ്പനി ഇടക്കിടെ വെബ്‌സൈറ്റിന്റെ പേര് മാറ്റികൊണ്ടിരുന്നു. സോഷ്യല്‍ട്രേഡ്.ബിസ്, ഫ്രീഹബ്.കോം, ഇന്റ്മാര്‍ട്ട്.കോം, ഫ്രെന്‍സ്അപ്.കോം, 3ഡബ്ല്യു.കോം തുടങ്ങിയ പേരുകളാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. കേസില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications