വീഡിയോ കോൾ അല്ല, ട്വിറ്റർ ഇന്ത്യ മേധാവിയോട് നേരിട്ട് ഹാജരകണമെന്ന് യുപി പോലീസ്
ദില്ലി; ട്വിറ്റർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ മനീഷ് മഹേശ്വരിയെ സ്റ്റേഷനിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്യാൻ യുപി പോലീസ്. വ്യാഴാഴ്ച നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടത്.ഗാസിയാബാദിൽ മുസ്ലിം വൃദ്ധൻ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ട്വീറ്റുകളുടെ പേരിലാണ് നടപടി.റസിഡന്റ് ഗ്രീവൻസ് ഓഫീസർ ധർമേന്ദ്ര ചതുറിനോടും നേരിട്ട് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ 10.30 ക്ക് നേരിട്ട് ഹാജരാകണമെന്നാണ് ആവശ്യം. നേരിട്ട് എത്തിയില്ലേങ്കിൽ തുടർ നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കന്നു.
ഏഴു ദിവസത്തിനകം ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടായിരുന്നു നേരത്തേ പോലീസ് നോട്ടീസ്. എന്നാൽ ഈ കേസ് നേരിട്ട് കൈകാര്യം ചെയ്യുന്നില്ലെന്നായിരുന്നു എംഡിയുടെ മറുപടി.

അതേസമയം ട്വിറ്റർ ഇന്ത്യയുടെ എംഡി എന്ന നിലയിൽ ഇന്ത്യയിലെ ട്വിറ്ററിന്റെ പ്രതിനിധി താങ്കളാണെന്നും അതിനാൽ അന്വേഷണത്തോട് സഹകരിക്കണമെന്നും പോലീസ് നോട്ടീസിൽ പറയുന്നു. ഗാസിയാബാദ് സംഭവവുമായി ബന്ധപ്പെട്ട ട്വീറ്റുകൾ സമൂഹത്തിൽ പിരിമുറുക്കം സൃഷ്ടിക്കാൻ കാരണമായെന്ന് ട്വീറ്റിൽ പറയുന്നു. വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുള്ള ശത്രുത വർധിക്കാൻ ട്വീറ്റുകൾ കാരണമായി. സാമൂഹിക ഐക്യത്തിന് ഭീഷണിയായെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
മുസ്ലിം വൃദ്ധന് നേർക്ക് ഉണ്ടായ ആക്രമണത്തിന് വർഗീയസ്വഭാവമില്ലെന്നാണ് നേരത്തേ പൊലീസ് വിശദീകരണം . ഇത് സംബന്ധിച്ച് വ്യക്തമാക്കിയിട്ടും തെറ്റായ പ്രചാരണം നടത്തുന്ന ട്വീറ്റുകൾ ഫ്ലാഗ് ചെയ്യാനോ നീക്കാനോ ട്വിറ്റര്‍ തയ്യാറായില്ലെന്നാണ് കേസ്. ട്വിറ്ററിന് ഇന്ത്യയിൽ നിയമ പരിരക്ഷ നഷ്ടപ്പെട്ടതിന് പിന്നാലെയായിരുന്നു കേസ്.












Click it and Unblock the Notifications