കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ മാറിയിട്ടും കഷ്ടകാലം അവസാനിക്കുന്നില്ല, കനിക കപൂറിനെ യുപി പൊലീസ് ചോദ്യം ചെയ്യും

Google Oneindia Malayalam News

ലക്‌നൗ:പ്രേക്ഷരുടെ പ്രിയപ്പെട്ടഗായിക കനിക കപൂറിന് കൊറോണ ബാധിച്ചതോടെ വലിയ വിവാദങ്ങളും ആശങ്കകളുമാണ് പുറത്തുവന്നത്. ഒടുവില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് രോഗം ഭേദമായി കനിക ആശുപത്രിവിട്ടത്. തുടര്‍ച്ചയായ നാല് തവണ കൊറോണ പരിശോധന പോസിറ്റീവ് വന്നതോടെ ഇവരുടെ കുടുംബാംഗങ്ങളെല്ലാം വലിയ ആശങ്കയിലായിരുന്നു. എന്നാല്‍ കനികയുടെ ആറാമത്തെ കൊറോണ ടെസ്റ്റ് നെഗറ്റീവായിരുന്നു. ഇത് വലിയ മാറ്റമുണ്ടാക്കുകയായിരുന്നു. നേരത്തെ രോഗലക്ഷണങ്ങളില്‍ കുറവുണ്ടായിട്ടും ഇവരുടെ പരിശോധന ഫലത്തില്‍ മാറ്റമുണ്ടായിരുന്നില്ല.

ലഖ്നൗവിലെ സഞ്ജയ് ഗാന്ധി മെഡിക്കല്‍ സയന്‍സിലായിരുന്നു ഇവരെ പ്രവേശിപ്പിച്ചിരുന്നത്. കനികയുടെ രോഗം പൂര്‍ണമായും ഭേദമായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതോടെയാണ് ഇവര്‍ ആശുപത്രി വിട്ടത്.അതേസമയം, മാര്‍ച്ച് 9ന് ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയ ഗായികയ്‌ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഏപ്രില്‍ 20ന് കനികയെ ചോദ്യം ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് പൊലീസ് ഇപ്പോള്‍ അറിയിച്ചിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്.

വീഴ്ച വരുത്തിയതിന്

വീഴ്ച വരുത്തിയതിന്

കഴിഞ്ഞ മാസം ഉത്തര്‍പ്രദേശ് പൊലീസാണ് കനികയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഐപിസി സെക്ഷന്‍ 269,270 ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വൈറസ് ബാധയുണ്ടെന്ന് വ്യക്തമായിട്ടും മുന്‍കരുതലെടുക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലണ്ടനില്‍ നിന്നും നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുന്നതിന് പകരം പരിപാടികളിലും വിരുന്നുകളിലും മറ്റും പങ്കെടുത്തിരുന്നു.

ലിസ്റ്റ് തയ്യാറാക്കുന്നു

ലിസ്റ്റ് തയ്യാറാക്കുന്നു

കനിക കപൂറിനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ലിസ്റ്റ് തയ്യാറാക്കുകയാണെന്ന് യുപി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറഖിയിച്ചു. ലണ്ടനില്‍ നിന്നും മടങ്ങിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍, മുംബൈ വിമാനത്താവളത്തില്‍ മെഡിക്കല്‍ സ്‌ക്രീനിംഗിന് വിധേയമായോ, കൊറോണ വൈറസിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടോ, എന്തൊക്കെ മു്ന്‍ കരുതലുകള്‍ സ്വീകരിച്ച എന്നിവയെല്ലാം ചോദിക്കും.

ചടങ്ങുകളില്‍ പങ്കെടുത്തത്

ചടങ്ങുകളില്‍ പങ്കെടുത്തത്

എന്തുകൊണ്ടാണ് പൊതുചടങ്ങുകളില്‍ പങ്കെടുത്തത് എന്ന ചോദ്യവും ഉണ്ടാകും. വൈറസ് ബാധിച്ചതുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. പിന്നീട് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ സാധാരണ നടപടികളുമായി വിമാനത്താവളത്തില്‍ നിന്ന് സ്‌ക്രീനിംഗ് നടത്തിയതായും നാല് ദിവസം മുമ്പാണ് രോഗ ലക്ഷണങ്ങള്‍ കണ്ടെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.

തെളിവുകളില്ല

തെളിവുകളില്ല

അതേസമയം, കനികയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ആര്‍ക്കും കൊറോണ പോസിറ്റീവാകാത്തതില്‍ കനികയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ തെളിവുകളില്ലെന്നും നിയമവിദഗ്ദര്‍ പറയുന്നു. വിമാനത്താവളത്തില്‍ മെഡിക്കല്‍ സ്‌ക്രീനിംഗ് ഉള്‍പ്പടെ നടത്തിയോ എന്ന കാര്യം മുംബൈ പൊലീസുമായി ബന്ധപ്പെട്ട് അന്വേഷിക്കും.

ക്വാറന്റീനില്‍

ക്വാറന്റീനില്‍

ഇനി രണ്ടാഴ്ച്ചക്കാലം സ്വന്തം വീട്ടില്‍ ഹോം ക്വാറന്റൈനിലാണ് കനിക. കൊറോണ ഭേദമായെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയോ, പനിയോ ചുമയോ വീണ്ടും വരാനോ സാധ്യതയുണ്ട്. ഇതിന് വേണ്ടിയാണ് രണ്ടാഴ്ച്ച ഹോം ക്വാറന്റൈന്‍ നിര്‍ദേശിച്ചത്. ലഖ്നൗവിലെ സഞ്ജയ് ഗാന്ധി മെഡിക്കല്‍ സയന്‍സിലായിരുന്നു ഇവരെ പ്രവേശിപ്പിച്ചിരുന്നത്. കനികയുടെ രോഗം പൂര്‍ണമായും ഭേദമായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതോടെയാണ് ഇവര്‍ ആശുപത്രി വിട്ടത്.

English summary
UP Police Will Question Singer Kanika Kapoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X