മൂന്നാം മുറ പ്രയോഗം: യുപി പോലീസുകാരന് സസ്‌പെന്‍ഷന്‍
ലക്‌നൗ: മൂന്നാം മുറ പ്രയോഗിച്ച് ഉത്തര്‍പ്രദേശ് പോലീസുകാരന് സസ്‌പെന്‍ഷന്‍. ബഹ്‌റൈച്ച് ജില്ലയിലെ മോഷണ പരമ്പരയില്‍ അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെതിരെയാണ് മൂന്നാം മുറ പ്രയോഗിച്ചത്.

ദര്‍ഖ പോലീസ് സ്‌റ്റേഷനിലെ ഹൗസ് ഓഫീസര്‍ അജീറ്റ് വര്‍മ്മയാണ് സസ്‌പെന്‍ഷനിലായത്. സോനു, കല്ലു തുടങ്ങി മോഷണ പരമ്പര നടത്തിയ പ്രതികള്‍ക്കുനേരെയാണ് മൂന്നാം മുറ പ്രയോഗിച്ചത്. പ്രതികളെ നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും സ്വകാര്യ ഭാഗം പെട്രോളില്‍ മുക്കുകയും ചെയ്തു.
രണ്ടു പ്രതികള്‍ക്കും വൈദ്യസഹായം കൊടുത്തിട്ടുണ്ടന്നും ഒരാളുടെ നില ഗുരുതരമാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. കഴിഞ്ഞ 25നാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ റിലീസ് ചെയ്തത് കഴിഞ്ഞ ബുധനാഴ്ചയാണ്. റിലീസ് ചെയ്യുമ്പോഴേക്കും ഒരാളുടെ നില ഗുരുതരമായിരുന്നു. പ്രതികളുടെ കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസുകാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.












Click it and Unblock the Notifications