കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയിലെ സഖ്യം പൊളിയാന്‍ കാരണം രാഹുല്‍ ഗാന്ധി.... ഒരു ഫോണ്‍ കോളില്‍ എല്ലാം തീര്‍ന്നു

Google Oneindia Malayalam News

Recommended Video

cmsvideo
കോണ്‍ഗ്രസ് വീണ്ടും ഒറ്റപ്പെടുന്നു | Oneindia Malayalam

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സഖ്യം പൊളിയുന്നതിന് കാരണമായത് മായാവതിയുടെ ഇടപെടലാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് എല്ലാവരും വിശ്വസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതിന് കാരണക്കാരന്‍ രാഹുല്‍ ഗാന്ധിയാണെന്ന് വ്യക്തമാകുന്നു. അഖിലേഷ് തന്നെ പാര്‍ട്ടി പ്രവര്‍ത്തകരോട് വ്യക്തമാക്കിയതാണ് ഇത്. പ്രിയങ്കയുടെ വരവും യുപിയിലെ നേട്ടവും നേരത്തെ തന്നെ രാഹുല്‍ ലക്ഷ്യമിട്ടതാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

അതേസമയം അഖിലേഷിന്റെ വെളിപ്പെടുത്തല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും. പ്രത്യേകിച്ച് പുതിയ കക്ഷികള്‍ യുപിഎയുടെ ഭാഗമാവാന്‍ ഒരുങ്ങുന്ന സമയത്ത്. സ്വന്തമായി മുന്നണിയുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്ന് ഇതോടെ വ്യക്തമാക്കിയിരിക്കുകയാണ്. പ്രതിപക്ഷ റാലിയിലും കോണ്‍ഗ്രസിന് ഇത് തിരിച്ചടിയാകും.

രാഹുലിന്റെ നിയമനം

രാഹുലിന്റെ നിയമനം

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ നിയമിതനായതിന് പിന്നാലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ഫൂല്‍പൂരിലെയും ഗൊരഖ്പൂരിലെയും ഉപതിരഞ്ഞെടുപ്പിലെ തന്ത്രങ്ങള്‍ അഖിലേഷ് യാദവ് തയ്യാറാക്കിയിരുന്നു. ബിഎസ്പിയെയും കോണ്‍ഗ്രസിനെയും ഒപ്പം കൂട്ടിയുള്ള നീക്കങ്ങളായിരുന്നു. രാഹുലുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അഖിലേഷ് ഫോണ്‍ ചെയ്തിരുന്നു. എന്നാല്‍ രാഹുല്‍ ആ ഫോണ്‍ എടുക്കുകയോ തിരിച്ച് വിളിക്കുകയോ ചെയ്തില്ലെന്നാണ് അഖിലേഷ് പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിശദീകരിച്ചിരിക്കുന്നത്.

പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം

പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം

സംസ്ഥാനത്ത് ബിജെപിയെ വീഴ്ത്താനാവുമെന്ന് പ്രതിപക്ഷത്തിനിടയില്‍ ആത്മവിശ്വാസം വന്ന സമയത്തുള്ള രാഹുലിന്റെ പ്രതികരണം സമാജ് വാദി പാര്‍ട്ടിക്കുള്ളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. രാഹുല്‍ കാര്യങ്ങളെ ഗൗരവത്തോടെ കാണുന്നില്ലെന്നായിരുന്നു വിമര്‍ശനം. അഖിലേഷിനെയും രാഹുലിനെയും സഖ്യത്തിനുള്ളില്‍ സഹോദരന്‍മാരായിട്ടായിരുന്നു ചിത്രീകരിച്ചിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുവരും പുലര്‍ത്തിയ സൗഹാദര്‍ദം രാഹുല്‍ തകര്‍ത്തെന്നാണ് പരാതി

വൈകിയ പ്രതികരണം

വൈകിയ പ്രതികരണം

രാഹുല്‍ അഖിലേഷിന്റെ സഹകരണം തിരിച്ചറിയാന്‍ വൈകിപ്പോയിരുന്നു. ഗുലാം നബി ആസാദ് വഴി സഖ്യത്തിനായി പിന്നീട് രാഹുല്‍ ശ്രമിച്ചെങ്കിലും ഇത് പാഴായി പോയി. ഫുല്‍പൂരിലും ഗൊരഖ്പൂരിലും ബിഎസ്പിയുടെ പിന്തുണ അപ്പോഴേക്കും എസ്പിക്ക് കിട്ടിയിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസിന് ഒറ്റയ്ക്ക് മത്സരിക്കേണ്ടി വന്നു. ഇവിടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള ദിനം അടുത്തപ്പോഴാണ് രാഹുല്‍ പ്രതികരിച്ചത്. രാഷ്ട്രീയം മനസ്സിലാക്കുന്നതില്‍ രാഹുലിന് അവിടെയും പിഴച്ചെന്നാണ് വിലയിരുത്തല്‍.

അഖിലേഷ് തള്ളി

അഖിലേഷ് തള്ളി

കോണ്‍ഗ്രസിന് ഒരു സീറ്റ് നല്‍കണമെന്നായിരുന്നു ഗുലാം നബി ആസാദ് ആവശ്യപ്പെട്ടത്. എന്നാല്‍ അതും എസ്പി തള്ളിയിരുന്നു. കോണ്‍ഗ്രസിന്റെ സമീപകാല പ്രകടനം അഖിലേഷ് എടുത്ത് പറയുകയും ചെയ്തു. അതേസമയം യുപിയില്‍ അഞ്ച് സീറ്റുകളാണ് ഉള്ളതെങ്കില്‍ ഒരു സീറ്റിന് മാത്രം അര്‍ഹതയുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് എസ്പി നേതാക്കള്‍ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്പി തങ്ങളെ ഒപ്പം കൂട്ടില്ലെന്ന് കോണ്‍ഗ്രസിന് നേരത്തെ അറിയാമായിരുന്നു. അതുകൊണ്ട് നീക്കങ്ങളും നേരത്തെ തുടങ്ങിയിരുന്നു.

അബദ്ധങ്ങളുമായി കോണ്‍ഗ്രസ്

അബദ്ധങ്ങളുമായി കോണ്‍ഗ്രസ്

ഉപതിരഞ്ഞെടുപ്പില്‍ വലിയ അബദ്ധങ്ങളാണ് കോണ്‍ഗ്രസ് കാണിച്ചത്. ഫൂല്‍പൂരില്‍ ബ്രാഹ്മണ സ്ഥാനാര്‍ത്ഥിയെയാണ് കോണ്‍ഗ്രസ് നിര്‍ത്തിയത്. ഇത് എസ്പി ബിഎസ്പി സഖ്യത്തിന്റെ വോട്ട് ഭിന്നിപ്പിക്കുമായിരുന്നു. ഗൊരഖ്പൂരില്‍ മുസ്ലീം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതും വലിയ അബദ്ധമായിരുന്നു. മുസ്ലീം വോട്ടുകള്‍ ഇവിടെയും ഭിന്നിക്കുമായിരുന്നു. ഇതോടെ ഒറ്റയ്ക്ക് കരുത്ത് തെളിയിക്കാനുള്ള രാഹുലിന്റെ ശ്രമങ്ങള്‍ക്കും തിരിച്ചടിയേറ്റു. അതേസമയം ഇത്രയൊക്കെയായിട്ടും കോണ്‍ഗ്രസിനെ പിണക്കേണ്ടെന്നാണ് അഖിലേഷ് പറഞ്ഞത്.

കോണ്‍ഗ്രസ് കോട്ടയിലും ശക്തരായ സ്ഥാനാര്‍ത്ഥികള്‍.... രാഹുലിനെതിരെ പോരാട്ടവുമായി മായാവതി!!കോണ്‍ഗ്രസ് കോട്ടയിലും ശക്തരായ സ്ഥാനാര്‍ത്ഥികള്‍.... രാഹുലിനെതിരെ പോരാട്ടവുമായി മായാവതി!!

English summary
up politics changed by rahul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X