കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശിലും ബിജെപി തരംഗം

Google Oneindia Malayalam News

ലഖ്‌നൊ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലും ബി ജെ പിക്ക് വ്യക്തമായ മുന്നേറ്റമെന്ന് അഭിപ്രായ സര്‍വ്വേ ഫലം. സി എന്‍ എന്‍ ഐ ബി എന്‍ - ലോക്‌നിതി സി എസ് ഡി എസ് സര്‍വ്വേയിലാണ് നരേന്ദ്രമോദി നയിക്കുന്ന ബി ജെ പി 41 നും 49 നും ഇടയില്‍ സീറ്റുകളില്‍ ജയിക്കുമെന്ന പ്രവചനം. 80 ലോക്‌സഭ സീറ്റുകളാണ് ഉത്തര്‍ പ്രദേശില്‍ ഉള്ളത്.

ആകെ വോട്ടുകളില്‍ 36 ശതമാനം വോട്ടുകള്‍ കാവിപ്പട കയ്യിലാക്കുമെന്നും സര്‍വ്വേ പറയുന്നു. ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടി, മായാവതിയുടെ ബി എസ് പി, കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി എന്നിവയാണ് യു പിയില്‍ ബി ജെ പിയുടെ എതിരാളികള്‍. എസ് പി 11 -17, ബി എസ് പി 8 - 14, കോണ്‍ഗ്രസ് 5 - 9 എന്നിങ്ങനെയാണ് യു പിയില്‍ മറ്റ് പാര്‍ട്ടികളുടെ നില.

uttar-pradesh

2009 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 18 ശതമാനം വോട്ടുകളാണ് ബി ജെ പിക്ക് കിട്ടിയിരുന്നത്. ഇത് നേരെ ഇരട്ടിയായി മാറും എന്നാണ് സര്‍വ്വേ പറയുന്നത്. എസ് പിക്ക് 22ഉം ബി എസ് പിക്ക് 17 ഉം ശതമാനം വോട്ടുകള്‍ കിട്ടുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി യു പി യില്‍ 13 ശതമാനം വോട്ടുകളില്‍ ഒതുങ്ങും. മറ്റ് പ്രധാന സംസ്ഥാനങ്ങളില്‍ എന്ന പോലെ തന്നെ യു പിയിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദി തന്നെയാണ് മുന്നില്‍ 34 ശതമാനം ആളുകളാണ് മോദിയെ പിന്തുണയ്ക്കുന്നത്.

കഴിഞ്ഞ തവണ വെറും പത്ത് സീറ്റ് നേടാന്‍ മാത്രമേ ബി ജെ പിക്ക് കഴിഞ്ഞിരുന്നുള്ളൂ. 23 സീറ്റുകളോടെ എസ് പിയും 20 സീറ്റുകളോടെ ബി എസ് പിയുമായിരുന്നു കഴിഞ്ഞ തവണ ഡ്രൈവിംഗ് സീറ്റില്‍. യു പിയിലും കോണ്‍ഗ്രസിന്റെ കാര്യമാണ് കഷ്ടം. കഴിഞ്ഞ തവണത്തെ 21 സീറ്റില്‍ നിന്നാണ് അവര്‍ ഇത്തവണ പരമാവധി 9 സീറ്റിലേക്ക് ഒതുങ്ങുന്നത്.

English summary
UP poll tracker: BJP may get 41-49 seats. Narendramodi on top for PM race with 34 percent support.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X