യുപി തിരഞ്ഞെടുപ്പ്: ബിജെപി കോട്ടകൾ സന്ദർശിക്കാൻ കർഷക സമര നേതാക്കൾ
നോയിഡ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർ പ്രദേശിലെ ബിജെപി ശക്തി കേന്ദ്രങ്ങളിലേക്ക് കർഷക സമര നേതാവ് രാകേഷ് ടികായത്തും സംയുക്ത കിസാൻ മോർച്ച അംഗങ്ങളും . തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പ്രയാഗ്‌രാജ്, ഗോരഖ്പൂർ, വാരാണസി എന്നീ ജില്ലകളിലായിരിക്കും ഇവർ സന്ദർശനം നടത്തുക. ബിജെപിക്ക് മേൽകൈ ഉള്ള സ്ഥലങ്ങളാണ് ഇവയെല്ലാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമാണ് വാരണാസി. മുഖ്യമന്ത്രി യോ ഗി ആദിത്യനാഥിന്റെ നിയമസഭാ മണ്ഡലമാണ് ഗോരഖ്പൂര്. ഇതിന് പുറമെ യോ ഗി മന്ത്രി സഭയിലെ തന്നെ പ്രമുഖ മന്ത്രിമാരായ നന്ദ് ഗോപാൽ ഗുപ്തയുടെയും സിദ്ധാർത്ഥ് നാഥ് സിങ്ങിന്റെയും ഉൾപ്പെടെ ഉള്ളവരുടെ മണ്ഡലങ്ങളിലായിരിക്കും കർഷക നേതാക്കൾ സന്ദർശിക്കുക.
Recommended Video
രാകേഷ് ടികായത്താണ് സോഷ്യൽ മീഡിയ വഴി ഈ വാർത്ത പുറത്ത് വിട്ടത്. നിരവധി ഉത്തരേന്ത്യൻ കാർഷിക സംഘടനകളെ ഒരുമിച്ച് നിർത്തുന്ന ഒരു വലിയ മാതൃ സംഘടനയാണ് സംയുക്ത കിസാൻ യൂണിയൻ. കാർഷിക നിയമങ്ങൾ റദ്ദാക്കാൻ ഒരു വർഷത്തിലേറെ നടന്ന സമരങ്ങൾക്ക് നേതൃത്വം നൽകിയതും സംയുക്ത കിസാൻ യൂണിയൻ ആയിരുന്നു.

ഫെബ്രുവരി 23 ന് പ്രയാഗ്‌രാജിലും ഫെബ്രുവരി 28 ന് ഗോരഖ്പൂരിലും മാർച്ച് 2 ന് വാരാണസിയിലും ആയിട്ട് ആയിരിക്കും കർഷക നേതാക്കൾ സന്ദർശനം നടത്തുകയെന്ന് ഭാരതീയ കിസാൻ യൂണിയൻ വക്താവ് സൗരഭ് ഉപാധ്യായ പറഞ്ഞു. കർഷക നേതാക്കളായ രാകേഷ് ടികായത്, ശിവകുമാർ ശർമ്മ, യോഗേന്ദ്ര യാദവ് തുടങ്ങിയവർ ആണ് സന്ദർശന പരിപാടിക്ക് നേതൃത്വം നൽകുക. "ആർക്ക് വോട്ട് ചെയ്യണമെന്ന് ഞങ്ങൾ ആരോടും പറയുന്നില്ല, പക്ഷെ കർഷകർക്ക് എതിരായവരെ ശിക്ഷിക്കണമെന്ന് ഞങ്ങൾ ജനങ്ങളോട് ആവശ്യപ്പെടും," ഉപാധ്യായ പ്രമുഖ വാർത്താ ഏജൻസിയോട് പറഞ്ഞു.
ഫെബ്രുവരി 27-ന് പ്രയാഗ്‌രാജിലും മാർച്ച് 3-ന് ഗോരഖ്പൂരിലും മാർച്ച് 7-ന് വാരാണസിയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. മാർച്ച് 10-നാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളാണ് ഇവയെല്ലാം. ബി ജെ പിക്ക് വോട്ട് ചെയ്യരുതെന്ന് മാത്രമാണ് കർഷക സംഘടനാ നേതാക്കൾ നേരത്തെ ആവശ്യപ്പെട്ടത്. എന്നാൽ ആർക്ക് വോട്ട് നൽകണമെന്ന് സംഘടന ഇതുവരെയും ആവശ്യപ്പെടിട്ടില്ല. തത്വത്തിൽ ബി ജെ പിക്കും സഖ്യകക്ഷികൾക്കും എതിരാണ് കർഷകര സംഘടനകളുടെ നിലപാടെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്കും പിന്തുണ പ്രഖ്യാപിക്കില്ലെന്നും കർഷക സംഘടനാ നേതാക്കൾ അറിയിച്ചിരുന്നു.












Click it and Unblock the Notifications