ബിജെപി സ്ഥാനാര്‍ഥിയാകാന്‍ ഇനി ഫേസ്ബുക്കില്‍ 25,000 ലൈക്ക് വേണം!
മീററ്റ്: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇനി സോഷ്യല്‍ മീഡിയയിലെ ലൈക്കിന്റെയും ഷെയറിന്റെയും എണ്ണം കൂടി പരിഗണിക്കും. ഫെയ്‌സ്ബുക്കില്‍ 25000 ലൈക്കും, ട്വിറ്ററില്‍ 25,000 ഫോളോവേഴ്‌സും ഉള്ളവരെ അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരിഗണിക്കുമെന്നാണ് ബിജെപി അധ്യക്ഷന്‍ അമിത്ഷാ പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ കൂടി സജീവമായാല്‍ മാത്രമേ സ്ഥാനാര്‍ഥിയാകാന്‍ പറ്റൂ എന്ന ബിജെപി ദേശീയ അധ്യക്ഷന്റെ പരാമര്‍ശത്തിനെതിരെ ബിജെപിയില്‍ നിന്ന് മുറുമുറുപ്പ് തുടങ്ങിട്ടുണ്ട്. ബിജെപിയുടെ ഒരു നേതാവിനും അമിത്ഷാ പറഞ്ഞതുപോലെ ലൈക്കുകളുടെ എണ്ണമോ ഫോളോവേഴ്‌സോ ഇല്ല. എങ്കിലും മൂന്ന് മാത്തിനുള്ളില്‍ ഇത്രയും ലൈക്കുകള്‍ നേടിയെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മികാന്ത് പറഞ്ഞു.

പാര്‍ട്ടി ദേശീയ അധ്യക്ഷന്റെ പരാമര്‍ശത്തെ എല്ലാവരും തെറ്റി ധരിച്ചിരിക്കുകയാണെന്നാണ് ബിജെപി എംപി ഭര്‍തേന്ദ്ര സിങ് പറയുന്നത്. ട്വിറ്ററില്‍ കുറഞ്ഞത് 25000തിതലേറെ ഫോളോവേഴ്‌സ് ഉണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് സഹായകമാകുമെന്നാണ് മനസ്സിലാക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഭര്‍തേന്ദ്ര സിങിന് ഫെയ്‌സ് ബുക്കില്‍ 2986 സുഹൃത്തുക്കള്‍ മാത്രമാണുള്ളത്. താന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെന്ന കാര്യം ഭര്‍തേന്ദ്ര സിങ് തന്നെ സമ്മതിക്കുന്നുമുണ്ട്. യഥാര്‍ഥ നേതാവിന്റെ ശക്തി പ്രകടിപ്പിക്കാനുള്ള മാനദണ്ഡം ലൈക്കുകളും, ഫോളോവേഴ്‌സും അല്ലെന്ന അഭിപ്രായമാണ് ഉത്തര്‍പ്രദേശിലെ സംസ്ഥാന തലത്തിലുള്ള ഭൂരിപക്ഷം നേതാക്കള്‍ക്കും ഉള്ളതെന്നണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications