നീതി ലഭിക്കാതെ പിന്നോട്ടില്ല; കൂട്ടമാനഭംഗത്തിനിരയായ 14കാരി നിരാഹാരസമരത്തിൽ
ബറേലി: കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടി നീതി തേടി നിരാഹാരസമരത്തിൽ. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയവരെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് 14 വയസുകാരി ബറേലിയിലെ കളക്ട്രേറ്റിന് മുമ്പിൽ നിരാഹാരസമരം ഇരിക്കുന്നത്.
2 മാസങ്ങൾക്ക് മുൻപാണ് പീഡനം നടക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അഞ്ച് പേർ ചേർന്ന് ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പോലീസ് 2 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഞാനും എന്റെ അച്ഛനും എപ്പോഴും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് അന്വേഷിക്കാറുണ്ട്. അന്വേഷണം നടക്കുകയാണെന്ന മറുപടിയാണ് എപ്പോഴും ലഭിക്കുക. പ്രതികളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയണമെന്നും പെൺകുട്ടി പറഞ്ഞു. നീതീ ലഭിക്കുന്നതുവരെ നിരാഹാര സമരം തുടരാനാണ് തീരുമാനമെന്ന് പെൺകുട്ടിയുടെ കുടുംബം പറഞ്ഞു.
Bareilly: 14-year-old alleged gang-rape victim is on indefinite hunger strike in front of collectorate office, says,'it's been 2 months to the incident. 5 men were involved in the crime but only 2 have been arrested as yet. Why're the other 3 not arrested till now?' (30.06.18) pic.twitter.com/TpGD9HV33B
— ANI UP (@ANINewsUP) June 30, 2018
അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും റൂറൽ എസ് പി സതീഷ് കുമാർ പറഞ്ഞു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പോലീസ് ഊർജ്ജിതമായാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ രണ്ട് പേർ കസ്റ്റഡിയിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ്












Click it and Unblock the Notifications