കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നാവോയിലെ വാഹനാപകടം; ചൂണ്ടുവിരൽ ബിജെപി എംഎൽഎയിലേക്ക്, ഇടിച്ച് കയറിയത്ത് നമ്പർ മായിച്ച ട്രക്ക്!!

Google Oneindia Malayalam News

ഉന്നാവോ: ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിനെതിരെ പീഡന പരാതി ഉന്നയിച്ച പതിനാറുകരി സ‍ഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട സംഭവത്തിൽ വിരൽ ചൂണ്ടുന്നത് ബിജെപി എംഎൽഎക്കെതിരെ. അപകടത്തിൽ വൻ ദുരൂഹതയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. അപകടത്തിന് മുമ്പ് പെൺകുട്ടിയുടെ കുടുംബത്തിന് നൽകി വന്നിരുന്ന സുരക്ഷ പിൻവലിച്ചിരുന്നു എന്നത് ആശങ്ക ജനിപ്പിക്കുന്നു.

<strong>ജാതിമാറി വിവാഹം ചെയ്തു; വരന്റെ കുടുംബത്തിന് കൊടുത്ത ശിക്ഷ ഭീകരം, സ്ത്രീകളെയടക്കം 8 പേരെ നഗ്നരാക്കി, പിന്നീട് ചെയ്തത്....</strong>ജാതിമാറി വിവാഹം ചെയ്തു; വരന്റെ കുടുംബത്തിന് കൊടുത്ത ശിക്ഷ ഭീകരം, സ്ത്രീകളെയടക്കം 8 പേരെ നഗ്നരാക്കി, പിന്നീട് ചെയ്തത്....

അതുമാത്രമല്ല, പെൺകുട്ടി സ‍ഞ്ചരിച്ച കാറിനെ ഇടിച്ച ട്രക്കിന്റെ നമ്പർ മായിച്ചു കളഞ്ഞിരുന്നെന്നും ആരോപണം ഉയരുന്നുണ്ട്. ട്രെക്കിന്റെ നമ്പർ കറുത്ത ചായമടിച്ച് മായ്ച്ച് കളയുകയായിരുന്നു. കാറിലുണ്ടായിരു് പെൺകുട്ടിയുടെ രണ്ട് ബന്ധുക്കളായ സ്ത്രീകൾ മരിച്ചു. പെൺകുട്ടി മരണത്തോട് മല്ലിടുകയാണ്. പെൺകുട്ടിയുടെ അഭിഭാഷകൻ അടക്കമുള്ള മൂനന് പേർക്കാണ് പരിക്ക് പറ്റിയിരിക്കുന്നത്.

പിന്നിൽ ബിജെപി എംഎൽഎ

പിന്നിൽ ബിജെപി എംഎൽഎ


അപകടത്തിന് പിന്നിൽ ബിജെപി എംഎൽഎ സെൻഗാർ ആണെന്നും, ശക്തമായ നടപടി അദ്ദേഹത്തിനെതിരെ എടുക്കണമെന്നും പെൺകുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. സംഭവത്തിൽ സിബിഐ അന്വേഷമം വണമെന്ന് ഉത്തർപ്രദേശേ മുഖ്യമന്ത്രി അഖിലേഷ് യാദവും ആവസ്യപ്പെട്ടിട്ടുണ്ട്. ആസൂത്രിതമായ കൊലപാതകമാണെന്നും ഇക്കാര്യത്തിൽ സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പ്രതിപക്ഷ പാർട്ടികൾ രാജ്യസഭയിലും ഉന്നയിച്ചു.

ജോലി ആഭ്യർത്ഥിച്ച് എംഎൽഎയുടെ വീട്ടിൽ

ജോലി ആഭ്യർത്ഥിച്ച് എംഎൽഎയുടെ വീട്ടിൽ

പ്രിയങ്ക ഗാന്ധി അടക്കമുള്ള ഉന്നത നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. 2017 ജൂണിലാണ് പെൺകുട്ടി പാഡനത്തിന് ഇരായായത്. ജോലി അഭ്യർത്ഥിച്ച് ഒരു ബനധുവിന്റെ കൂടെ പെൺകുട്ടി എംഎൽഎയുടെ വീട്ടിലെത്തുകയായിരുന്നു. വീട്ടിൽവെച്ച് കുൽദീപ് സെൻഗാർ മാനഭംഗപ്പെടുത്തിയതായാണ് പരാതി. എംഎൽഎകെതിരെ പരാതി നൽകിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.

ആത്മഹത്യ ശ്രമം

ആത്മഹത്യ ശ്രമം

പരാതിയിൽ നടപടി എടുക്കാത്തതിനെ തുടർന്ന് പെൺകുട്ടിയും പിതാവ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യശ്രമം നടത്തിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. തുടർന്ന് കുൽദീപ് സെൻഗറിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്യുകായിരുന്നു. കഴിഞ്ഞ ഒരു വർഷമായി രണ്ട് പേരും ജയിലിൽ കഴിയുകയാണ്.

പിതാവിന്റെ മരണത്തിലും ദുരൂഹത

പിതാവിന്റെ മരണത്തിലും ദുരൂഹത

ദില്ലിയിലും വൻ പ്രതിഷേധമാണ് സംഭവത്തിൽ അരങ്ങേരിയത്. പ്രതിഷേധത്തിനൊടുവിൽ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. നടപടി ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തിയ പെൺകുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ വെച്ച് മരണപ്പെടുകയും ചെയ്തിരുന്നു. പെൺകുട്ടി സ‍ഞ്ചരിച്ച വാഹനം ഇപ്പോൾ അപകടത്തിൽപെട്ട സാഹചര്യത്തിൽ പിതാവിന്റെ മരണത്തിലും ദൂരൂഹതകളേറുകയാണ്.

ഡ്രൈവർ ഓടി രക്ഷപ്പെട്ടു

ഡ്രൈവർ ഓടി രക്ഷപ്പെട്ടു

റായ്ബറേലിയയിൽ വെച്ച് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പെൺകുട്ടി സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുന്നത്ത്. പെൺകുട്ടിയുടെ അഭിഭാഷകനാണ് കാർ ഡ്രൈവ് ചെയ്തിരുന്നതെന്നാണ് പുറത്ത് വരുന്ന സൂചന. റായ്ബറേലിയിലെ ജില്ലാ ജയിലിലുള്ള അമ്മാവനെ സന്ദർശിക്കാൻ പോകുകയായിരുന്നു പെൺകുട്ടിയും കുടുംബവും. അപകടമുണ്ടാക്കിയ ട്രക്കിന്റെ ഡ്രൈവർ സംഭവം നടന്നയുടൻ ഓടി രക്ഷപ്പെട്ടു.

ഡ്രൈവറും ഉടമയും കസ്റ്റഡിയിൽ

ഡ്രൈവറും ഉടമയും കസ്റ്റഡിയിൽ

ട്രക്കിന്റെ ഡ്രൈവറേയും ഉടമയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ട്രക്കിന്റെ നമ്പർ പ്ളേറ്റ് കറുത്ത പെയിന്റ് ഉപയോഗിച്ച് മായ്ച്ച് കളഞ്ഞ നിലയിലായിരുന്നു. വിശദമായ അന്വേഷണം നടത്തിയ ശേഷമേ ​സംഭവത്തിൽ​ ​ഗൂഢാല​ചന നടന്നിട്ടുണ്ടോയെന്ന് വ്യക്തമാകൂയെന്ന് പോലീസ് പറഞ്ഞു. യുപി​ ​തലസ്ഥാ​നമായ​ ​ലക്‌നൗവിൽ​നിന്ന് 45​ ​കിലോമീറ്റർ​ ​അകലെയുള്ള​ ​ഉന്നാവോയിലാണു​ ​പെൺകുട്ടിയും​ ​കുടുംബവും​ ​താമസിക്കുന്നത്.​ ​

English summary
UP rape survivor's mother blames BJP leader for accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X