Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയിലെ മദ്രസകളുടെ മുഖം മാറുന്നു, എൻസിഇആർടി സിലബസുകൾ നടപ്പിലാക്കും, സ്വാഗതം ചെയ്ത് മദ്രസകൾ

മദ്രസകളിലേയും ഇസ്ലാമിക് സെമിനാരികളിലേയും സയൻസ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് എൻസിഇആർടി സിലബസുകൾ ഉൾപ്പെടുത്തുന്നത്

ലഖ്നൗ: യുപിയിലെ മദ്രസകളിൽ എൻസിആർടി സിലബസുകൾ നടപ്പിലാക്കാനൊരുങ്ങി ഉത്തർ പ്രദേശ് സർക്കാർ. കൂടാതെ ഇസ്ലാമിക് സെമിനാരികളിലും എൻസിആർടിസി സിലബസുകൾ നടപ്പിലാക്കും. മദ്രസകളിലേയും ഇസ്ലാമിക് സെമിനാരികളിലേയും സയൻസ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് എൻസിഇആർടി സിലബസുകൾ ഉൾപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായുള്ള പ്രഥമിക നടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

madrsa

അതേയസമയം മദ്രസകളിലെ മതപഠന വിഷയങ്ങളിൽ സർക്കാർ ഇടപെടില്ലെന്ന് യുപി മദ്രസ ശിക്ഷ പരിഷത്ത് രജിസ്ട്രാർ രാഹുൽ ഗുപ്ത അറിയിച്ചിട്ടുണ്ട്.യുപിയിൽ ആകെ 16000 മദ്രസകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 560 എണ്ണം സർക്കാരിന്റെ സഹായത്തോട് പ്രവർത്തിക്കുന്നതാണ്. സർക്കാരിന്റെ സഹായത്തോടെ പ്രവർത്തിക്കുനന്തും അല്ലാത്തതുമായ എല്ലാ മദ്രസകളിലും എൻസിആർടി സിലബസ് നടപ്പിലാക്കും.

യോഗി സർക്കാരിന്റെ തിരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ലഖ്നൗവിലെ മദ്രസ ഉടമ ഖാലിദ് റഷിദ് ഫിരാഗി മഹ്ലി പറഞ്ഞു. തങ്ങൾ ആധുനിക വിദ്യാഭ്യാസത്തിന് എതിരല്ലെന്നും പല മദ്രസകളിലു മികച്ച നിലവാരമുളള അധുനിക വിദ്യാഭ്യാസം നൽകുന്നുണ്ടെന്നും മഹ്ലി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+