കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിമിനലുകളെ കൊന്നൊടുക്കി യുപി പൊലീസ്: മാസങ്ങള്‍ക്കകം 1500 ഏറ്റുമുട്ടല്‍, കൊന്നൊടുക്കിയത് 66 പേരെ!

Google Oneindia Malayalam News

ലഖ്നൊ: ഉത്തര്‍പ്രദേശില്‍ ആപ്പിള്‍ എക്സിക്യൂട്ടീവിന്റെ കൊലപാതകത്തോടെ സംസ്ഥാനത്തെ ഏറ്റുമുട്ടല്‍ മരണങ്ങളുടെ കണക്ക് പുറത്ത്. ശനിയാഴ്ച ഔദ്യോഗിക ഡ്യൂട്ടിക്കിടെയാണ് പോലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് ആപ്പിളിന്റെ സെയില്‍സ് മാനായ വിവേക് തിവാരി കൊല്ലപ്പെടുന്നത്. 2017ല്‍ യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയതിന് ശേഷം നിരവധി പേരാണ് ഇത്തരത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുള്ളത്.

ലോക്സഭാ തിര‍ഞ്ഞെടുപ്പ്:സഖ്യത്തിലേക്ക് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയ്ക്ക് ക്ഷണം, വേണ്ടെന്ന് കോണ്‍ഗ്രസ്ലോക്സഭാ തിര‍ഞ്ഞെടുപ്പ്:സഖ്യത്തിലേക്ക് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയ്ക്ക് ക്ഷണം, വേണ്ടെന്ന് കോണ്‍ഗ്രസ്

2017 മാര്‍ച്ചില്‍ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ 1,500 ഓളം പോലീസ് ഏറ്റുമുട്ടലുകളാണ് യുപിയില്‍ ഉണ്ടായിട്ടുള്ളത്. ഈ കാലയളവില്‍ 66 ക്രിമിനലുകള്‍ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുകയും ചെയ്തുു. 700 ഓളം ക്രിമിനലുകള്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥരില്‍ നിന്നുള്ള വിവരം അനുസരിച്ച് നാല് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും 500 ഓളം ജനങ്ങള്‍ക്ക് പരിക്കേറ്റതായും സൂചിപ്പിക്കുന്നു.

പോലീസ് ഏറ്റുമുട്ടല്‍ സ്ഥിരം സംഭവം!

പോലീസ് ഏറ്റുമുട്ടല്‍ സ്ഥിരം സംഭവം!

50ാമത്തെ ഏറ്റുമുട്ടല്‍ നടന്നത് 2018 മെയ് മാസത്തിലാണ്. തലയ്ക്ക് 50,000 രൂപ വിലയിട്ട ക്രിമിനലിനെയാണ് പോലീസ് വധിച്ചത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയില്‍ വച്ചാണ് പോലീസ് വെടിവെയ്പില്‍ ഇയാള്‍ കൊല്ലപ്പെടുന്നത്. സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ക്രിമിനലുകളെ കൈകാര്യം ചെയ്യാന്‍ യോഗി ആദിത്യനാഥ് പൂര്‍ണ സ്വാതന്ത്ര്യം പോലീസിന് നല്‍കിയിരുന്നു. ക്രിമിനലുകളോട് കീഴടങ്ങുകയോ സംസ്ഥാനം വിടുകയോ ചെയ്യാമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ക്രിമിനലുകളെ തുടച്ചുനീക്കുന്നതിനായി ഓപ്പറേഷന്‍ ക്ലീന്‍ എന്ന പേരില്‍ ഒരു പദ്ധതിക്കും സര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു.

മാര്‍ച്ചില്‍ കൊന്നൊടുക്കി!!

മാര്‍ച്ചില്‍ കൊന്നൊടുക്കി!!

2017 മാര്‍ച്ചിനും 2018 ജനുവരിക്കും ഇടയില്‍ 1,142 പോലീസ് ഏറ്റുമുട്ടലുകളാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളതെന്നാണ് പോലീസ് പുറത്തുവിട്ട കണക്കുകള്‍. മാര്‍ച്ചിലാണ് ഏറ്റവും അധികം ഏറ്റുമുട്ടലുകള്‍ നടന്നിട്ടുള്ളത്. ഇതില്‍ 449 എണ്ണം മീററ്റില്‍ നിന്നും 210 എണ്ണം ആഗ്രയില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മൂന്നാം സ്ഥാനത്തുള്ളത് ബറെയ് ലിയാണ്. 196 ഏറ്റുമുട്ടലുകളാണ് ഇവിടെ നടന്നിട്ടുള്ളത്. കാണ്‍പൂരാണ് തൊട്ടുപിന്നിലുള്ളത്. 91 വെടിവെയ്പുകളാണ് ഇവിടെ നടന്നിട്ടുള്ളത്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ഗൊരഖ്പൂരിലാണ് ഏറ്റവും കുറവ് പോലീസ് ഏറ്റുമുട്ടല്‍ നടന്നിട്ടുള്ളത്.

 ക്രിമിനലുകളെ കൊന്നൊടുക്കും

ക്രിമിനലുകളെ കൊന്നൊടുക്കും


യഥാര്‍ത്ഥ ക്രിമിനലുകളെ കൊന്നൊടുക്കുമെന്ന യുപി ജലസേചന വകുപ്പ് മന്ത്രിയുടെ പ്രസ്താവന വിവാദമായിരുന്നു. ആപ്പിള്‍ ജീവനക്കാരെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന. ​എല്ലാവര്‍ക്കും നീതി ലഭിക്കുമെന്നും ഇതില്‍ രാഷ്ട്രീയമായ പ്രീതിപ്പെടുത്തല്‍ ഇല്ല. കുറ്റം ചെയ്യുന്ന ക്രിമിനലുകള്‍ ശിക്ഷിക്കപ്പെടുമെന്നും മന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. ഗുണ്ടാ രാജും മാഫിയ രാജും സംസ്ഥാനത്ത് അധികാരത്തിലെത്തിയ മുന്‍ സര്‍ക്കാരുകള്‍ ഇല്ലാതാക്കിയില്ലെന്നും ഇപ്പോള്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദിയും മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥും ഉണ്ടെന്നുമാണ് മന്ത്രി ചൂണ്ടിക്കാണിച്ചത്.

മാധ്യമങ്ങളെ ക്ഷണിച്ചു

മാധ്യമങ്ങളെ ക്ഷണിച്ചു

ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടലിന്റെ സുതാര്യത ഉറപ്പാക്കുന്നതിനായി സെപ്തംബര്‍ ഏറ്റുമുട്ടല്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും സാക്ഷിയാകുന്നതിനും പോലീസ് മാധ്യമങ്ങളെ ക്ഷണിച്ചിരുന്നു. അലിഗറിലെ ഹര്‍ദുഗഞ്ചിലായിരുന്നു സംഭവം. മുസ്താഖീം, നൗഷാദ് എന്നിവരെ വധിക്കുന്നതിനാണ് ഓപ്പറേഷന്‍ നടത്തിയത്. ഇരുവരുടേയും തലയ്ക്ക് 25,000 രൂപ വീതം വിലയിട്ടിരുന്നു.

English summary
UP recorded 66 deaths in 1,500 encounters since Adityanath took charge in March 2017
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X