കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുൻ കാമുകിയോട് കാമുകൻ ചെയ്തത്!!! പ്രണയം നിരസിച്ചതിന് വിധിച്ച ശിക്ഷയെന്തെന്നോ...

മുഖത്തിനാണ് യുവാവ് കുത്തിയത്. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു.

  • By മരിയ
Google Oneindia Malayalam News

നോയ്ഡ: പ്രണയം നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. ഉത്തര്‍ പ്രദേശിലെ നോയ്ഡയിലാണ് സംഭവം. വീട്ട് ജോലിക്കാരിയായ ആരതിയ്ക്കാണ് കുത്തേറ്റത്. 23 വയസ്സുള്ള രോഹിത് എന്ന യുവാവിനെ ആരതിക്ക് നേരത്തെ പരിചയം ഉണ്ടായിരുന്നു. ഇരുവരും 1 വര്‍ഷത്തോളം പ്രണയത്തിലും ആയിരുന്നു. എന്നാല്‍ കുടുംബത്തിന്‌റെ എതിര്‍പ്പ് കാരണം ഇരുവരും പിരിഞ്ഞു. ഇതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.

murder attempt

ജോലിക്കായി നോയ്ഡയിലേക്ക് വന്ന ആരതിയെ രോഹിത് പിന്തുടര്‍ന്നു. ഇയാളും ഇവിടെ ഒരു ചെറിയ ജോലിയില്‍ പ്രവേശിച്ചു. പെണ്‍കുട്ടിയെ വഴിയില്‍ വെച്ച് കാണാന്‍ ശ്രമിക്കാറുണ്ടായിരുന്ന രോഹിത് പ്രേമബന്ധം തുടരണമെന്ന് അപേക്ഷിക്കാറുണ്ടായിരുന്നത്രേ... പക്ഷേ കുടുംബപ്രശ്‌നങ്ങള്‍ പറഞ്ഞ് ആരതി ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് പോവുകയായിരുന്ന പെണ്‍കുട്ടിയെ രോഹിത് തടഞ്ഞ് നിര്‍ത്തിയത്. ഇയാള്‍ പെണ്‍കുട്ടിയെ അപമാനിച്ചതായും പരാതി ഉണ്ട്.

lover attacked

ആരതിയുടെ മുഖത്തിനാണ് കുത്തേറ്റത്. പെണ്‍കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഹിത്തിനെതിരെ കൊലപാതക കുറ്റം, ആയുധം കയ്യില്‍ വയ്ക്കല്‍, പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ഉത്തര്‍പ്രദേശ് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

English summary
Aarti was returning home from work on Friday night when Rohit cornered her near a foot-over bridge opposite to a Hospital. He sexually assaulted her and then stabbed her with a sharp object on her face.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X