വാലന്റൈൻസ് ദിനത്തിൽ വിവാഹിതരാകുന്നോ? വമ്പൻ ഓഫറുമായി ഹിന്ദു സംഘടന, ഒരു നിബന്ധന മാത്രം!!
ലക്നൗ; പ്രണയിക്കുന്നവരുടെ ദിനമാണ് വാലൈന്റൈൻസ് ഡേ. കമിതാക്കൾ കാത്തിരിക്കുന്ന ആ ദിനത്തിലേക്ക് ഇനി ദൂരം വെറും രണ്ട് നാൾ മാത്രമാണ്. എന്നാൽ പ്രണയം ഇല്ലാത്തവരെയും പ്രണയ നഷ്ടം സംഭവിച്ചവരെയും സംബന്ധിച്ച് എങ്ങനെയെങ്കിലും കടന്നുപോയാൽ മതിയെന്ന് ആഗ്രഹിക്കുന്ന ദിവസമാണ് ഫെബ്രുവരി 14. ചോക്ലേറ്റും, ടെഡ്ഡി ബിയറും, ചുവന്ന റോസാപ്പൂക്കളുമാണ് പ്രണയിതാക്കളുടെ ഔദ്യോഗിക സമ്മാനങ്ങൾ. പ്രണയിതാക്കളെ ആകർഷിക്കാനായി വമ്പൻ ഓഫറുകളുമായി കച്ചവടക്കാരും രംഗത്തുണ്ട്.
മുൻപൊക്കെ ചില അതൃപ്തികൾ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും പ്രണയിക്കുന്നവർക്ക് വമ്പൻ ഓഫറുകൾ മുന്നോട്ട് വയ്ക്കുകയാണ് യുപിയിലെ ഹിന്ദു കല്യാൺ മഹാസഭാ പ്രവർത്തകർ. കഴിഞ്ഞ പ്രണയദിനത്തിൽ നടത്തിയ അതിക്രമങ്ങളുടെ പേരിൽ കുപ്രസക്തരായവരാണ് സംഘടനയിലെ പ്രവർത്തകർ. ചീത്തപ്പേര് മാറ്റാൻ സംഘടന നൽകുന്ന ഓഫറുകൾ ലഭിക്കണമെങ്കിൽ പക്ഷെ ചില നിബന്ധനകളൊക്കെയുണ്ട്.

വമ്പൻ ഓഫർ
പ്രണയമാണെങ്കിലും വിരഹമാണെങ്കിലും ജാതിപറയാതൊ ഒരു കളിയുമില്ല ഇവിടെ ചിലർക്ക്. ഹിന്ദു കല്യാൺ മഹാസഭയുടെ ഉത്തർപ്രദേശ് യൂണിറ്റാണ് അൽപ്പം അതിരുകടന്നൊരു വാഗ്ദാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഓഫർ ലഭിക്കണമെങ്കിൽ ചില നിബന്ധനകളൊക്കെയുണ്ട്.

ഹിന്ദു മുസ്ലീം വിവാഹം
ഫെബ്രുവരി 14ന് മുസ്ലീം യുവതിയുടെ കഴുത്തിൽ താലി ചാർത്താൻ തയാറുള്ള ഹിന്ദു യുവാക്കൾക്കാണ് മഹാസഭയുടെ ഓഫർ ലഭിക്കുക. ഫെബ്രുവരി 14ന് ഹിന്ദു യുവാവും മുസ്ലീം യുവാവും വിവാഹം കഴിച്ചാൽ ദമ്പതികൾക്ക് സർവ്വ സുരക്ഷയും സാമ്പത്തിക സഹായങ്ങളും വാഗ്ദാനം ചെയ്തിരിക്കുകയാണ് ഹിന്ദു കല്യാൺ മഹാസഭ.

സുരക്ഷയാണ് ലക്ഷ്യം
വാലന്റൈൻസ് ദിനത്തിൽ ഹിന്ദു പെൺകുട്ടികൾ ഇരയാക്കപ്പെടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇത്രയും കാലം ഞങ്ങൾ പ്രവർത്തിച്ചത്. എന്നാൽ ഇത്തവണ പ്രണയ ദിനത്തെ സ്വാഗതം ചെയ്യാനാണ് തീരുമാനം. ഫെബ്രുവരി 14ന് വിവാഹം കഴിക്കുന്ന ദമ്പതികൾക്ക് 51000 രൂപയാണ് സംഘടന സമ്മാനമായി നൽകുക.

ഇതൊരു മറുപടി
ഹിന്ദു യുവാക്കളെ വലയിലാക്കി ചതിക്കുന്ന മറ്റ് സമുദായക്കാർക്കുള്ള ഒരു തിരിച്ചടിയായാണ് ഇതിനെ കാണുന്നത്, ഹിന്ദു യുവാവെന്ന വ്യാജേന പേരുമാറ്റി, പൂണുൽ ധരിച്ചെത്തുന്ന അന്യ സമുദായക്കാർ പെൺകുട്ടികളെ വഞ്ചിക്കാറുണ്ടെന്നാണ് സംഘടനാ നേതാവ് സഞ്ജയ് ജാട്ട് ആരോപിക്കുന്നത്. നിബന്ധനകൾ പാലിച്ച് വിവാഹം കഴിക്കാൻ മുന്നോട്ട് വരുന്ന ദമ്പതികൾക്കായി ആഗ്രയിൽ ചെങ്കോട്ടയ്ക്ക് സമീപം വിവാഹവേദി ഒരുക്കുമെന്നും ഇവർ ഉറപ്പ് പറയുന്നു.

മാതാപിതാക്കൾക്കായി ഒരു ദിവസം
വാലന്റൈൻസ് ദിനം എന്താണെന്ന് ചിലർക്ക് വലിയ പിടിയില്ലെന്നാണ് ചില റിപ്പോർട്ടുകൾ കാണുമ്പോൾ തോന്നുന്നത്. ഇന്ത്യൻ സംസ്കാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നൊക്കെയാണ് പലരുടെയും കണ്ടുപിടുത്തം. വാലൻറെൻസ് ദിനം മാതാപിതാക്കളെ പൂജിക്കുന്ന ദിവസമായാണ് വിവാദ ആൾദൈവം ആശാറാം ബാപ്പുവിന്റെ ആശ്രമം ആചരിക്കുന്നത്. ഇത് വലിയ കാര്യമാണെന്ന് പറഞ്ഞ് ആശ്രമത്തിന് അഭിനന്ദനങ്ങൾ അറിയിച്ച് കത്തയച്ചിരുന്നു ഗുജറാത്തിലെ വിദ്യാഭ്യാസ മന്ത്രി. സ്കൂൾ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് നിലവിൽ ആശാറാം ബാപ്പു.

സഹോദര ദിനമാക്കിയാലോ?
പ്രണയ ദിന ആഘോഷത്തോട് അയൽ രാജ്യമായ പാകിസ്ഥാനും അത്രയ്ക്ക് പ്രിയമില്ല. ഫെബ്രുവരി 14 സഹോദരി ദിനമായി ആഘോഷിക്കാൻ ഉത്തരവിറക്കിയിരിക്കുകയാണ് പാകിസ്ഥാനിലെ ഫൈസലാബാദ് കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ. പെൺകുട്ടികൾക്ക് സ്കാർഫോ പർദ്ദയോ സമ്മാനമായി നൽകാനുള്ള അനുവാദവും അദ്ദേഹം നൽകുന്നുണ്ട്.

പ്രണയിക്കാത്തവരുടെ ആഘോഷം
പ്രണയം ഇല്ലെങ്കിലും ആഘോഷങ്ങൾക്ക് ഒട്ടും കുറവ് വരുത്താറില്ല ചിലർ. പ്രണയിക്കാത്തവർക്കായി ചില ആഘോഷങ്ങൾ ഒരുക്കി വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് ഹൈദരാബാദിലെ ഒരു കഫേ. വാലന്റൈൻസ് ദിനത്തിൽ സിംഗിളായി കഫേയിലെത്തുന്നവർക്ക് സൗജന്യമായ ചായകുടിച്ച് മടങ്ങാം. പ്രണയം ദിനം അടുക്കാറപ്പോഴേക്കും പ്രണയിക്കാത്തവർക്കും പ്രണയിക്കുന്നവർക്കും വമ്പൻ ഓഫറുകളുമായി കാത്തിരിക്കുകയാണ് കച്ചവടക്കാർ.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications