കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ മാപ്പ് തെറ്റായി ചിത്രീകരിച്ചാല്‍ 100 കോടി പിഴയും 7 വര്‍ഷം തടവും

  • By Neethu
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ മാപ്പ് തെറ്റിച്ച് വരയ്ക്കുന്നവര്‍ക്ക് 100 കോടി പിഴയും 7 വര്‍ഷം തടവും ലഭിക്കും. ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തികള്‍ തെറ്റിച്ച് വരയ്ക്കുന്നത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ശക്തമായ നിയമം കൊണ്ടു വരുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തത്.

നിയമം ലംഘിക്കുന്നലര്‍ക്ക് 10 ലക്ഷം മുതല്‍ 100 കോടി വരെയാണ് പിഴ, കുറഞ്ഞത് 7 വര്‍ഷം തടവും വിധിക്കും. ഇന്ത്യയുടെ മാപ്പുകള്‍ വരയ്ക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ബന്ധപ്പെട്ട വിഭാഗത്തില്‍ നിന്നും നേരിട്ട് അനുമതി വാങ്ങേണ്ടതുണ്ട്.

indiamap-06

മാപ്പ് തെറ്റിച്ച് വരയ്ക്കലും വിവരങ്ങള്‍ തെറ്റായി നല്‍കുന്നതും ഇത് ഏത് തരം മാധ്യമത്തിലൂടെ പ്രചരിപ്പിക്കലും കടുത്ത ശിക്ഷയ്ക്ക് വഴിയൊരുക്കും. മാധ്യമത്തിലൂടെ പ്രചിരിപ്പിക്കുന്നതിന് 1 കോടി രൂപ മുതലാണ് പിഴ ചുമത്തുന്നത്. ഇത് സംബന്ധിച്ച കരട് ബില്‍ ഉടന്‍ തന്നെ പാസാക്കും.

സോഷ്യല്‍ മീഡിയകളില്‍ ജമ്മു കാശ്മീര്‍ പാകിസ്താന്റെ ഭാഗമായും അരുണാചല്‍പ്രദേശ് ചൈനയുടെ ഭാഗമായും പ്രചരിക്കുന്നത് ഈ അടുത്തിടെ ചര്‍ച്ചയായിരുന്നു. ട്വിറ്ററിലും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് വലിയ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയത്.

English summary
The draft Bill also makes it mandatory to take permission from a government authority before acquiring, disseminating, publishing or distributing any geospatial information of India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X