കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ സമാജ്വാദി പാര്‍ട്ടി നേതാവിനെ വെടിവെച്ച് കൊന്നു!! വെടിയുതിര്‍ത്തത് അജ്ഞാത സംഘം

  • By
Google Oneindia Malayalam News

ജൗന്‍പൂര്‍: എസ്പി നേതാവിനെ അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തി. യുപിയിലെ നേതാവായ ലാല്‍ജി യാദവിനെയാണ് മോട്ടോര്‍ബൈക്കില്‍ എത്തിയ സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. യുരിയിലെ ഉഡ്ലി ഗ്രാമത്തിലെ ഷാഹ്ഗഞ്ച്-ജൊഹന്‍പൂര്‍ റോഡില്‍ വെച്ചാണ് സംഭവം.

murder8

സ്കോര്‍പിയോയില്‍ സഞ്ചരിക്കുകയായിരുന്നു ലാല്‍ജി. വാഹനം വേഗം കുറച്ചപ്പോള്‍ മോട്ടോര്‍ ബൈക്കിലെത്തിയ മുഖം മൂടി ധരിച്ച സംഘം വെടിയുതിര്‍ക്കുകയായിരുന്നു.നേതാവിന്‍റെ മരണം ഉറപ്പാക്കിയിട്ടാണ് സംഘം മടങ്ങിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.അതേസമയം കൊലപാതകത്തിന്‍റെ കാരണം വ്യക്തമായിട്ടില്ലെന്ന് എസ്എച്ച്ഒ രമേഷ് കുമാര്‍ പറഞ്ഞു.

അഖിലേഷ് യാദവ് സര്‍ക്കാരിന്‍റെ കാലത്ത് കോണ്‍ട്രാക്ടറായിരുന്ന ലാല്‍ജി യാദവിനായിരുന്നു പൂര്‍വാഞ്ചലിലെ സര്‍ക്കാരിന്‍റെ മിക്ക നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടേയും ചുമതല. ലാല്‍ജിയുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

<strong>വട്ടിയൂര്‍ക്കാവില്‍ 'ശബരിമല' വേണ്ടെന്ന് ബിജെപി! എന്‍എസ്എസ് പാലം വലിച്ചാല്‍ വിയര്‍ക്കും!</strong>വട്ടിയൂര്‍ക്കാവില്‍ 'ശബരിമല' വേണ്ടെന്ന് ബിജെപി! എന്‍എസ്എസ് പാലം വലിച്ചാല്‍ വിയര്‍ക്കും!

ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം യുപിയില്‍ കൊല്ലപ്പെടുന്ന നാലാമത്തെ രാഷ്ട്രീയ നേതാവാണ് ലാല്‍ജി യാദവ്. അമേഠിയില്‍ സ്മൃതി ഇറാനിയുടെ സഹായിയായിരുന്ന സുരേന്ദ്ര സിങ് തെരഞ്ഞെടുപ്പ് ഫലം വന്ന പിറ്റേ ദിവസം കൊല്ലപ്പെട്ടിരുന്നു. ഗാസിപൂരില്‍ ജില്ലാ പഞ്ചായത്ത് അംഗവും എസ്പി നേതാവുമായ വിജയ് യാദവ് എന്നയാളും മറ്റൊരു എസ്പി നേതാവും മുന്‍ എം.പിയുമായ കമലേഷ് ബാല്‍മികിയും കൊല്ലപ്പെട്ടിരുന്നു.

English summary
up samajvadi party leader shot dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X