കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം മോദി മന്ത്രിസഭ; കൂടുതൽ പ്രാതിനിധ്യം ഉത്തർപ്രദേശിൽ നിന്നും, നരേന്ദ്രമോദി അടക്കം 10 പേർ!!

Google Oneindia Malayalam News

ലഖ്‌നൗ: രണ്ടാം മോദി മന്ത്രിസഭയില്‍ വാരണാസി ലോക്‌സഭ മണ്ഡലത്തെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം 10 കേന്ദ്രമന്ത്രിമാര്‍ ഉത്തര്‍പ്രദേശില്‍ നിന്നും. മഹാരാഷ്ട്രയില്‍ നിന്നും ഏഴും ബീഹാറില്‍ നിന്നും ആറും മന്ത്രിമാരാണ് ഇത്തവണ മോദി മന്ത്രി സഭയിലുള്ളത്.

<strong>യുപിയില്‍ സമാജ്വാദി പാര്‍ട്ടി നേതാവിനെ വെടിവെച്ച് കൊന്നു!! വെടിയുതിര്‍ത്തത് അജ്ഞാത സംഘം</strong>യുപിയില്‍ സമാജ്വാദി പാര്‍ട്ടി നേതാവിനെ വെടിവെച്ച് കൊന്നു!! വെടിയുതിര്‍ത്തത് അജ്ഞാത സംഘം

മോദി സര്‍ക്കാര്‍ 2.0യില്‍ ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും മൂന്ന് മന്ത്രിമാരും പശ്ചിമബംഗാള്‍, ഒഡീഷ, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും രണ്ട് മന്ത്രിമാര്‍ വീതവുമുണ്ട്.

ബിജെപിയുടെ മികച്ച വിജയം

ബിജെപിയുടെ മികച്ച വിജയം

ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍ ബി.ജെ.പി മികച്ച വിജയമാണ് നേടിയത്. 543 അംഗ ലോക്‌സഭയില്‍ 303 സീറ്റുകളില്‍ വിജയം നേടാന്‍ പശ്ചിമബംഗാളും ഒഡീഷയും ബിജെപിയെ പിന്തുണച്ചു. 2021 ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളില്‍ നിന്നും 18 എം.പിമാരാണ് ബിജെപിക്കുള്ളത്. ഇവയില്‍ തന്നെ ബാബല്‍ സുപ്രിയോ, ദേബശ്രീ ചൗധരി എന്നിവര്‍ കേന്ദ്ര മന്ത്രിമാരാണ്. ഒഡീഷയില്‍ എട്ട് സീറ്റ് നേടിയ ബി.ജെ.പി ധര്‍മേന്ദ്ര പ്രധാന്‍, പ്രതാപ് ചന്ദ്ര സാരംഗി എന്നിവരെ മന്ത്രിമാരായി തിരഞ്ഞെടുത്തു.

വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ

വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ

ആന്ധ്രാപ്രദേശ്, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, സിക്കിം, ത്രിപുര എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളൊഴികെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പുതിയ മന്ത്രിസഭയിലുണ്ട്. രാജ്‌നാഥ് സിംഗ്, സ്മൃതി ഇറാനി, മഹേന്ദ്ര നാഥ് പാന്‌ഡേ, സഞ്ജീവ് ബാലാന്‍, സാധ്വി നിരഞ്ജന്‍ ജ്യോതി, വി കെ സിംഗ്, സന്തോഷ് ഗംഗര്‍, ഹര്‍ദീപ് സിംഗ് പുരി, മുഖ്താര്‍ അബ്ബാസ് നഖ്വി എന്നിവരാണ് മോദിക്ക് പുറമേ ഉത്തര്‍പ്രദേശിനെ പ്രതിനിധീകരിക്കുന്നത്. ബിജെപിക്ക് 62 സീറ്റ് സംസ്ഥാനത്ത് നിന്ന് ലഭിച്ചപ്പോള്‍ സഖ്യകക്ഷികള്‍ക്ക് 2 സീറ്റും ലഭിച്ചു.

ഏറ്റവും കൂടുതൽ എംപിമാർ

ഏറ്റവും കൂടുതൽ എംപിമാർ

ബീഹാറില്‍ നിന്നും രാം വിലാസ് പാസ്വാന്‍, രവിശങ്കര്‍ പ്രസാദ്, ഗിരിരാജ് സിംഗ്, ആര്‍.കെ. സിംഗ്, അശ്വിനി കുമാര്‍ ചൌബെ, നിത്യാനന്ദ റായി എന്നിവരും മഹാരാഷ്ട്രയില്‍ നിന്നും നിതിന്‍ ഗഡ്കരി, പ്രകാശ് ജാവദേക്കര്‍, പിയൂഷ് ഗോയല്‍, അരവിന്ദ് സാവന്ത്, ദനേശ് പാട്ടീല്‍, രാംദാസ് അത്വാലെ എന്നിവരും മന്ത്രിസഭയിലെത്തി. ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതല്‍ എംപിമാര്‍ (80) ഉള്ളത് ഉത്തര്‍പ്രദേശില്‍ നിന്നുമാണ്. മഹാരാഷ്ട്രയില്‍ നിന്നും ബീഹാറില്‍ നിന്നും യഥാക്രമം 48 ഉം 40 ഉം എം.പിമാരാണുള്ളത്.

ദില്ലിയിൽ നിന്ന് ഒരാൾ

ദില്ലിയിൽ നിന്ന് ഒരാൾ

ഝാര്‍ഖണ്ഡിനെ പ്രതിനിധീകരിച്ച അര്‍ജുന്‍ മുണ്ടെ, രാജ്യസഭാ അംഗം നഖ്വി എന്നിവരും ഉത്തര്‍പ്രദേശില്‍ നിന്നുമുള്ളവരാണ്. ഡല്‍ഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകള്‍ ബി.ജെ.പി.ക്കുണ്ടെങ്കിലും, ചാന്ദ്‌നി ചൗക്കിലെ എംപി ഹര്‍ഷ് വര്‍ധന്‍ മാത്രമാണ് മോഡി 2.0 കാബിനറ്റില്‍ സ്ഥാനമുറപ്പിച്ചത്. കര്‍ണാടകയിലെ രാജ്യസഭാംഗമായ നിര്‍മല സീതാരാമന്‍, കേരളത്തില്‍ നിന്നും വി.മുരളീധരന്‍ എന്നിവരും മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

English summary
UP Sees Maximum Representation In second modi Cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X