കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക്ഡൗണിനിടെ രാജസ്ഥാനിലേക്ക് 300 പ്രത്യേക ബസ്സുകൾ അയച്ച് യോഗി! കടുത്ത എതിർപ്പുമായി നിതീഷ് കുമാർ!

Google Oneindia Malayalam News

ലഖ്‌നൗ: കൊവിഡ് ലോക്ക്ഡൗണിനിടെ രാജസ്ഥാനില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികളെ തിരിച്ച് എത്തിക്കാന്‍ മുന്നൂറ് ബസ്സുകള്‍ അയച്ച് ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ആഗ്രയില്‍ നിന്നും 200 ബസ്സുകളും രാജസ്ഥാനില്‍ നിന്ന് നൂറ് ബസ്സുകളും ആണ് രാജസ്ഥാനിലെ കോട്ടയിലേക്ക് അയക്കുന്നത്. പരീക്ഷകളുടെ പരിശീലനത്തിന് എത്തി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ആയിരക്കണക്കിന് ആളുകളാണ് കോട്ടയില്‍ കുടുങ്ങിയിരിക്കുന്നത്.

ഇവരെ തിരിച്ച് എത്തിക്കുന്നതിനാണ് യുപി സര്‍ക്കാര്‍ ബസ്സുകള്‍ അയക്കുന്നത് ഇത് കൂടാതെ കുട്ടികള്‍ക്ക് വേണ്ട ഭക്ഷണ സാദനങ്ങള്‍, കുടിവെള്ളം, മാസ്‌കുകള്‍, സാനിറ്റൈസറുകള്‍ എത്തിവയും അയക്കുന്നുണ്ട്. ഓരോ ബസ്സിലും 25 വീതം കുട്ടികളെ തിരിച്ച് എത്തിക്കാനാവും എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

up

സ്‌കൂള്‍ പഠനത്തിന് ശേഷം എഞ്ചിനീയറിംഗ്, മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കോട്ടയിലെ സ്ഥാപനങ്ങളില്‍ പരിശീലനത്തിന് എത്തുക പതിവ്. കോട്ട ഇത്തരത്തിലും കോച്ചിംഗ് സെന്ററുകളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ഹബ്ബ് ആയാണ് അറിയപ്പെടുന്നത്. ഉത്തര്‍ പ്രദേശ് ചെയ്തത് പോലെ മറ്റ് സംസ്ഥാനങ്ങള്‍ക്കും അവരുടെ വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ട് പോകാന്‍ ബസ്സുകള്‍ അയക്കാമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു.

അതേസമയം ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ നീക്കത്തിന് എതിരെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്ത് എത്തി.കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ക്ക് എതിരാണ് യുപി രാജസ്ഥാനിലേക്ക് പ്രത്യേക ബസ്സുകള്‍ അയക്കാനുളള നീക്കമെന്ന് നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിതീഷ് കുമാര്‍ കത്ത് നല്‍കിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളെ ഇത്തരത്തില്‍ പ്രവേശിപ്പിക്കുകയാണ് എങ്കില്‍ എന്തുകൊണ്ട് കുടിയേറ്റ തൊഴിലാളികളെ തടയുന്നു എന്നാണ് നിതീഷ് കുമാര്‍ ചോദിക്കുന്നത്. മെയ് 3 വരെയാണ് രാജ്യത്ത് കൊവിഡ് ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലയളവിൽ അന്തർ സംസ്ഥാന യാത്രകൾ സർക്കാർ വിലക്കിയിരിക്കുകയാണ്.

'ഹൃദയത്തിനകത്ത് ഒരു തരിമ്പ് പോലും ഹിന്ദുത്വ ഭ്രമം ഉളളവനല്ല നരേന്ദ്ര മോദി'! ഷാജിയുടെ പ്രസംഗം വൈറൽ! 'ഹൃദയത്തിനകത്ത് ഒരു തരിമ്പ് പോലും ഹിന്ദുത്വ ഭ്രമം ഉളളവനല്ല നരേന്ദ്ര മോദി'! ഷാജിയുടെ പ്രസംഗം വൈറൽ!

സർവ്വം സജ്ജം, തിരിച്ചെത്തുന്ന പ്രവാസികൾ തിരിഞ്ഞ് നോക്കേണ്ട, അക്കമിട്ട് പ്ലാനുമായി പിണറായി സർക്കാർ!സർവ്വം സജ്ജം, തിരിച്ചെത്തുന്ന പ്രവാസികൾ തിരിഞ്ഞ് നോക്കേണ്ട, അക്കമിട്ട് പ്ലാനുമായി പിണറായി സർക്കാർ!

സൗദി അറേബ്യയിൽ കൂറ്റൻ സാമ്പത്തിക പാക്കേജുമായി സല്‍മാന്‍ രാജാവ്! കൈ പിടിച്ചുയർത്തും!സൗദി അറേബ്യയിൽ കൂറ്റൻ സാമ്പത്തിക പാക്കേജുമായി സല്‍മാന്‍ രാജാവ്! കൈ പിടിച്ചുയർത്തും!

English summary
UP sending special buses to Rajastan to bring back students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X