കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയ്ക്ക് വിലങ്ങ് വെക്കാന്‍ മായാവതി... ബിഎസ്പി പോരാട്ടം കോണ്‍ഗ്രസുമായി

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ അടുത്ത പ്രതിപക്ഷ പാര്‍ട്ടിയായി വരാനൊരുങ്ങി ബിഎസ്പി. പ്രതിപക്ഷ പാര്‍ട്ടികള്‍ മൂന്നായി ഭിന്നിച്ച് കിടക്കുന്ന സാഹചര്യത്തിലാണ് മായാവതിയുടെ വമ്പന്‍ നീക്കങ്ങള്‍. കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടം ബിഎസ്പിക്കുണ്ടായില്ലെങ്കിലും, ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ അങ്ങനെയല്ല. കോണ്‍ഗ്രസിനെ പ്രധാന എതിരാളിയായിട്ടാണ് ബിഎസ്പി കാണുന്നത്.

പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വമാണ് മായാവതിയെ ആശങ്കപ്പെടുത്തുന്നത്. സംസ്ഥാനത്തെ എല്ലാ പ്രശ്‌നങ്ങളിലും പ്രിയങ്ക കോണ്‍ഗ്രസിനെ ശക്തമായി രംഗത്തിറക്കുന്നുണ്ട്. ബിഎസ്പിയുടെ പോക്കറ്റ് വോട്ടുകള്‍ പലതും ചോരാന്‍ തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. സമാജ് വാദി പാര്‍ട്ടിയുടെ വോട്ടുകള്‍ ചോരുന്നു എന്ന് തന്നെയാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കളത്തില്‍ ഇറങ്ങി കളിക്കാനാണ് മായാവതിയുടെ പദ്ധതികള്‍.

മായാവതിയുടെ രണ്ട് വഴി

മായാവതിയുടെ രണ്ട് വഴി

ഒരേസമയം രണ്ട് മാസ്റ്റര്‍ പ്ലാനാണ് മായാവതി തയ്യാറാക്കിയത്. ഒന്ന് ദേശീയ തലത്തിലേക്കുള്ള മടക്കമാണ്. ദളിത്, അംബേദ്ക്കര്‍ രാഷ്ട്രീയം ദേശീയ തലത്തില്‍ ശക്തമായ സാഹചര്യത്തിലാണ് മടങ്ങി വരവ്. മറ്റൊന്ന് പാര്‍ട്ടിയെ താഴെ തട്ട് മുതല്‍ ശക്തിപ്പെടുത്തി പരമാവധി സംസ്ഥാനങ്ങളില്‍ മത്സരിപ്പിക്കാനാണ് ഒരുക്കം. ഇതിലൂടെ ഒരു പാന്‍ ഇന്ത്യന്‍ പാര്‍ട്ടി എന്ന പേര് ശക്തമാക്കുകയാണ് മായാവതി. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങള്‍ക്ക് പുറമേ മഹാരാഷ്ട്രയിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വരെ പോരാട്ടത്തിനാണ് മായാവതി ഒരുങ്ങുന്നത്.

യുപി കൈവിടുന്നു

യുപി കൈവിടുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ദുര്‍ബലമായ അവസ്ഥയിലാണ് സമാജ് വാദി പാര്‍ട്ടി. ഇവരുടെ അഭാവം കോണ്‍ഗ്രസ് ഏറ്റെടുത്തതാണ് ബിഎസ്പിയെ ഞെട്ടിച്ചിരിക്കുന്നത്. സോന്‍ഭദ്രയില്‍ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ മായാവതിയും അഖിലേഷ് യാദവും മൗനം പാലിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇത് ഏറ്റെടുത്ത് വിജയിപ്പിച്ചു. പ്രിയങ്കയെ തടഞ്ഞത് അടക്കമുള്ള കാര്യങ്ങള്‍ അവരെ അതിപ്രശസ്തയാക്കുകയും ചെയ്തു. ഇതോടെ മായാവതിയുടെ രാഷ്ട്രീയ ഭാവി ഇല്ലാതായെന്ന് വരെ വാര്‍ത്തകളുണ്ടായിരുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണയം

സ്ഥാനാര്‍ത്ഥി നിര്‍ണയം

ഹരിയാന, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകളില്‍ പത്ത് സീറ്റ് വീതമാണ് മായാവതി നോട്ടമിടുന്നത്. ഇത്രയും സീറ്റില്‍ വിജയിച്ചാല്‍, പ്രതിപക്ഷം സര്‍ക്കാര്‍ രൂപീകരിച്ചാല്‍ വലിയ വിലപേശല്‍ മായാവതിയില്‍ നിന്നുണ്ടാവും. എന്നാല്‍ അതിനുള്ള സാധ്യത വിരളമാണ്. അതേസമയം ദില്ലിയില്‍ കേന്ദ്രീകരിച്ചാണ് മായാവതി സ്ഥാനാര്‍ത്ഥി നിര്‍ണയം മുഴുവന്‍ നടത്തുന്നത്. യുപിയിലെ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത് സംസ്ഥാന ഘടകവുമായി ചോദിച്ച ശേഷമാണ്. അടുപ്പക്കാര്‍ക്ക് സീറ്റ് നല്‍കില്ല എന്നാണ് മായാവതിയുടെ പുതിയ നിലപാട്.

പ്രിയങ്കയെ പേടി

പ്രിയങ്കയെ പേടി

മുമ്പ് യുപി രാഷ്ട്രീയത്തില്‍ താന്‍ തീപ്പൊരിയായത് പോലെ പ്രിയങ്കയും വരുമെന്ന ഭയം മായാവതിക്കുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് സഖ്യത്തിനായി മായാവതിയുമായി സംസാരിച്ചെങ്കിലും, അവര്‍ വഴങ്ങാത്തത് പ്രിയങ്കയെ ചൊടിപ്പിച്ചിട്ടുണ്ട്. യുപി ഉപതിരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാന തിരഞ്ഞെടുപ്പിലും മായാവതി പ്രചാരണത്തിനായി നേരിട്ടിറങ്ങും. മുതിര്‍ന്ന നേതാക്കളെ തന്നെയാണ് യുപിയില്‍ സ്ഥാനാര്‍ത്ഥികളാക്കിയത്. പ്രാദേശിക തലത്തിലെ കരുത്താണ് മായാവതി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി തിരഞ്ഞെടുത്തത്.

കോണ്‍ഗ്രസ് പോരിന്

കോണ്‍ഗ്രസ് പോരിന്

കോണ്‍ഗ്രസ് ദേശീയ തലത്തില്‍ പദയാത്രയ്ക്കാണ് തുടക്കമിടുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യം മാറുന്നതിനുള്ള തുടക്കം ഇതിലുണ്ടാവുമെന്നാണ് പ്രതീക്ഷ. സോണിയാ ഗാന്ധിയും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ദില്ലിയിലെ കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് തുടങ്ങി രാജ്ഗഡിലാണ് മാര്‍ച്ച് അവസാനിക്കുക. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും പദയാത്രയ്ക്കായി എത്തും. ദില്ലിയിലും സമീപ സംസ്ഥാനങ്ങളിലും വലിയ തരംഗമുണ്ടാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതേസമയം മായാവതിയുടെ ദളിത് കോട്ടയില്‍ വിള്ളല്‍ വീണെന്നാണ് യുപി കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. പ്രിയങ്കയുടെ പങ്ക് അവര്‍ എടുത്ത് പറയുന്നുണ്ട്.

<strong>പ്രിയങ്ക നിശ്ചയാര്‍ഢ്യത്തില്‍, ചിന്‍മയാനന്ദ് കേസ് തുടക്കം മാത്രം, ജിതിന്‍ പ്രസാദ പറയുന്നത് ഇങ്ങനെ</strong>പ്രിയങ്ക നിശ്ചയാര്‍ഢ്യത്തില്‍, ചിന്‍മയാനന്ദ് കേസ് തുടക്കം മാത്രം, ജിതിന്‍ പ്രസാദ പറയുന്നത് ഇങ്ങനെ

English summary
up set for a clash between priyanka and mayawati
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X