യുപിയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി; എബിപി എക്‌സിറ്റ് പോള്‍ ഫലം പുറത്ത്
ഉത്തര്‍പ്രദേശില്‍ 164 മുതല്‍ 176 സീറ്റുകള്‍ വരെ ബിജെപിക്ക് ലഭിക്കുമെന്ന് എബിപി എക്‌സിറ്റ് പോള്‍ സര്‍വ്വെ.
ദില്ലി: 2017 നിയമസഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയെന്ന് എബിപി ന്യൂസ് എക്‌സിറ്റ് പോള്‍ ഫലം. അഞ്ച് സംസ്ഥാനങ്ങളില്‍ രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് ബുധനാഴ്ചയാണ് അവസാനിച്ചത്.
ഉത്തര്‍പ്രദേശില്‍ 164 മുതല്‍ 176 സീറ്റുകള്‍ വരെ ബിജെപിക്ക് ലഭിക്കുമെന്ന് എബിപി എക്‌സിറ്റ് പോള്‍ സര്‍വ്വെ.
40 സീറ്റുകള്‍ക്ക് വേണ്ടി നടന്ന ഏഴാം ഘട്ട തിരഞ്ഞെടുപ്പില്‍ 15 മുതല്‍ 21 സീറ്റുകള്‍ ബിജെപിക്കും 9 മുതല്‍ 15 വരം സീറ്റുകള്‍ എസ്പിക്കും 6 മുതല്‍ 8 വരെ സീറ്റുകള്‍ ബിഎസ്പിക്കും ലഭിക്കുമെന്നാണ് പുറത്ത് വരുന്ന എബിപി ഫലം സൂചിപ്പിക്കുന്നത്.

49 സീറ്റുകള്‍ക്ക് ഉത്തര്‍പ്രദേശില്‍ നന്ന ആറാം ഘട്ട തിരഞ്ഞെടുപ്പില്‍ 18 മുതല്‍ 24 വരെ സീറ്റുകള്‍ ബിജെപി കരസ്ഥമാക്കും. 14 മുതല്‍ 20 വരെ സീറ്റുകള്‍ എസ്പിയും 8 മുതല്‍ 12 വരെ സീറ്റുകള്‍ ബിഎസ്പിയും നേടുമെന്ന് ഫലം സൂചിപ്പിക്കുന്നു.
52 സീറ്റുകളില്‍ നടന്ന അഞ്ചാം ഘട്ട തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്കാണ് മുന്‍തൂക്കം. 21 മുതല്‍ 27 സീറ്റുകള്‍ വരം സമാജ് വാദി പാര്‍ട്ടി നേടുമ്പോള്‍ 14 മുതല്‍20 വരെയുള്ള സീറ്റുകളില്‍ ബിജെപി ഒതുങ്ങി പോകുമെന്ന് എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നു. അഞ്ചാം ഘട്ട തിരഞ്ഞെടു്പപില്‍ 8 മുത്ല്‍ 12 വരെ സീറ്റുകളാണ് ബിഎസ്പിക്ക് ലഭിക്കുക.
നാലാം ഘട്ട തിരഞ്ഞെടുപ്പ് നടന്ന നിയോജകമണ്ഡലങ്ങളില്‍ 23 മുതല്‍ 33 സീറ്റ് വരെ ബിജെപി നേടും. എസ്പിക്ക് 16 മുതല്‍ 22 സീറ്റുകള്‍ വരെയും ബിഎസ്പിക്ക് 2 മുതല്‍ 6 സീറ്റുകള്‍ വരെയും ലഭിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നു.
ആദ്യ മൂന്ന് ഘട്ടങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ 82 മുതല്‍ 100 സീറ്റുകള്‍ വരെ സമാജ് വാദി പാര്‍ട്ടി നേടും. 75 മുതല്‍ 93 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിക്കുകയെന്ന് എബിപി എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നു.












Click it and Unblock the Notifications