ബസ്സിന് മുകളില്‍ ഇലക്ട്രിക് കമ്പി പൊട്ടിവീണ് 7 മരണം
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് മുകളില്‍ ഇലക്ട്രിക് കമ്പി പൊട്ടിവീണ് 7 പേര്‍ മരിച്ചു. എതാ ജില്ലയിലെ മെയിന്‍പുരിയില്‍വെച്ച് ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. ദില്ലിയില്‍ നിന്നും ബിവാറിലേക്ക് പോവുകയായിരുന്ന ബസ്സിന് മുകളില്‍ ഹൈ ടെന്‍ഷന്‍ കമ്പി പൊട്ടിവീഴുകയായിരുന്നു.
മരിച്ചവരില്‍ മൂന്നു സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുപി റോഡ്‌വെയിസിന്റെ ബസ് ജിടി റോഡില്‍ പ്രവേശിച്ചയുടനെയായിരുന്നു അപകടം. റോഡ് മോശമായതിനാല്‍ ബസ് വളരെ പതുക്കെയായിരുന്നു പോയിരുന്നതെന്ന് രക്ഷപ്പെട്ട ഒരു യാത്രക്കാരന്‍ പറഞ്ഞു.

അപകടം സംഭവിച്ചയുടനെ രക്ഷപ്പെടാനായി യാത്രക്കാരില്‍ പലരും ബസ്സില്‍ നിന്നും ജനല്‍വഴി പുറത്തേക്ക് ചാടി. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈദ്യുതി കമ്പി പൊട്ടിവീഴാനുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹൈ ടെന്‍ഷന്‍ വൈദ്യുതി കമ്പിയായതിനാലാണ് അപകടത്തിന്റെ തീഷ്ണത വര്‍ധിച്ചത്. ബസ്സില്‍നിന്നും പലരും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചത് ഗുരതരമായ പരിക്കേല്‍ക്കാനും ഇടയായി.












Click it and Unblock the Notifications