Get Updates
Get notified of breaking news, exclusive insights, and must-see stories!

പൗരത്വ നിയമം മുസ്ലീങ്ങളെ ബാധിക്കില്ല, രാജ്യം മുഴുവന്‍ നടപ്പാക്കണമെന്ന് ഷിയ ബോര്‍ഡ് ചെയര്‍മാന്‍

ലഖ്നൗ: എന്‍ആര്‍സി രാജ്യ രാജ്യം മുഴുവന്‍ നടപ്പാക്കണമെന്ന് യുപി ഷിയ സെന്‍ട്രല്‍ ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്വി. രാജ്യത്തെ മുസ്ലീങ്ങളെ എന്‍ആര്‍സി ബാധിക്കില്ലെന്നും റിസ്വി പറഞ്ഞു.മുസ്ലീം വോട്ടുകള്‍ ലക്ഷ്യം വെച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം നടത്തുന്നതെന്നും റിസ്വി പറഞ്ഞു.

യുപിയില്‍ സമാജ്വാദിയും പ്രതിപക്ഷ പാര്‍ട്ടികളും പശ്ചിമ ബംഗാളിലെ സര്‍ക്കാരുമെല്ലാം എന്‍ആര്‍സിക്കെതിരെ രംഗത്തെത്തിയത് മുസ്ലീം വോട്ടുകളില്‍ കണ്ണുവെച്ചാണ്. നുഴഞ്ഞ് കയറ്റക്കാരാണ് ഇവരുടെ വോട്ട് ബാങ്ക്, വസീം പറഞ്ഞു.വിവാദ വിഷയങ്ങളില്‍ പലപ്പോഴും മുസ്ലീം സംഘടനകളില്‍ നിന്നും ഭിന്നമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് വസിം റിസ്വി.

wasim-

പൗരത്വ നിയമ ഭേദഗതി പാസാക്കിയപ്പോള്‍ അതില്‍ ഷിയ വിഭാഗത്തെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം വസിം ഉയര്‍ത്തിയിരുന്നു.അതേസമയം നിയമത്തില്‍ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കിയതിനെതിരെ വസിം പ്രതികരിച്ചിരുന്നില്ല.നേരത്തേ അയോധ്യയിലെ രാമക്ഷേത്രം നിര്‍മ്മാണം സംബന്ധിച്ച സുപ്രീം കോടതി വിധിയേയും വസിം സ്വാഗതം ചെയ്തിരുന്നു.

മറ്റ് മുസ്ലീം സംഘടനകള്‍ വിധിയെ എതിര്‍ത്തപ്പോള്‍ ക്ഷേത്ര നിര്‍മ്മാണത്തിനാണ് 51,000 രൂപ സംഭാവന ചെയ്ത് കൊണ്ടായിരുന്നു വസീം വിധിയെ സ്വാഗതം ചെയ്തത്. എഐഎംഐഎം എംപി അസാസുദ്ദീന്‍ ഒവൈസിയെ ഐസിസി തലവന്‍ അബുബക്കര്‍ ബാഗ്ദാദിയോട് വസിം ഉപമിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+